Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പണം എന്നത് സമ്പദ് ഘടനയുടെ ലൂബ്രിക്കന്റാണ്; ഒറ്റരാത്രിയിൽ പണം ഇല്ലാതെയാവുക എന്നുവച്ചാൽ ഇന്ധനം തീർന്ന വണ്ടിക്ക് സംഭവിച്ചത് എന്താണോ അതാവും സംഭവിക്കുക; എന്നെപോലുള്ളവർ ആദ്യം കരുതിയത് കള്ളപ്പണം ധാരാളം ഒഴുകിയെത്തുമെന്നായിരുന്നു; മോദിയുടെ നോട്ട് നിരോധനം വലിയ പരാജയമായിരുന്നു; സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്ജ് മറുനാടൻ മലയാളിയോട്

പണം എന്നത് സമ്പദ് ഘടനയുടെ ലൂബ്രിക്കന്റാണ്; ഒറ്റരാത്രിയിൽ പണം ഇല്ലാതെയാവുക എന്നുവച്ചാൽ ഇന്ധനം തീർന്ന വണ്ടിക്ക് സംഭവിച്ചത് എന്താണോ അതാവും സംഭവിക്കുക; എന്നെപോലുള്ളവർ ആദ്യം കരുതിയത് കള്ളപ്പണം ധാരാളം ഒഴുകിയെത്തുമെന്നായിരുന്നു; മോദിയുടെ നോട്ട് നിരോധനം വലിയ പരാജയമായിരുന്നു; സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്ജ് മറുനാടൻ മലയാളിയോട്

ആർ പീയൂഷ്

തിരുവനന്തപുരം: നോട്ട് നിരോധനം തങ്ങൾക്ക് പറ്റിയ തെറ്റാണ് സമ്മതിക്കാൻ കേന്ദ്ര സർക്കാർ ഇപ്പോഴും തയ്യാറാകുന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്ജ്. രൂപയുടെ മൂല്യം ഇതുവരെ നാം കണ്ടിട്ടില്ലാത്ത അത്ര ഇടിഞ്ഞിരിക്കുതയാണ്. സകലമേഖലയിലും മാന്ദ്യം വരുത്തുകയാണ് ഈ തീരുമാനംകൊണ്ട് ഉണ്ടായത്.നോട്ട് നിരോധനം നടപ്പിലാക്കി മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചപ്പോൾ അത് എത്രത്തോളം ഇന്ത്യൻ സമ്പത് ഘടനയെ മാറ്റി മറിച്ചു എന്ന് സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്ജ് മറുനാടൻ മലയാളിയോട് വിവരിക്കുന്നു.

'നോട്ട് നിരോധനം വന്നപ്പോൾ എന്നെപോലുള്ളവർ കരുതിയത് കള്ളപ്പണം ധാരാളം ഒഴുകിയെത്തുമെന്ന്. 23 ശതമാനം കള്ളപ്പണം രാജ്യത്ത് ഉണ്ടെന്ന് ആർബിഐ കണ്ടെത്തിയിരുന്നു. അതൊക്കെ പുറത്ത് വരുമെന്നാണ് കരുതിയിരുന്നത്. വളരെ വലിയ പ്രതീക്ഷയായിരുന്നു നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ ഉണ്ടായത്. എന്നാൽ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ആരു പ്രതീക്ഷിക്കാതെയാണ് അത് നടപ്പിലാക്കിയത്. റിസർവ്വ് ബാങ്കിന് 5 സോണുകൾ ഉണ്ട്. ഓരോ സോണുകളിലും ധാരാളം കറൻസി ചെസ്റ്റുകൾ ഉണ്ട്. ആ കറൻസി ചെസ്റ്റുകളിൽ പഴയ നോട്ടുകൾ പിൻവലിക്കുമ്പോൾ പുതിയ കറൻസി അടിച്ച് നിറച്ച് വയ്ക്കണമായിരുന്നു. എന്നിട്ട് എടിഎമ്മുകളിൽ അതിനായുള്ള മാറ്റങ്ങൾ വരുത്തി പെട്ടെന്ന് തന്നെ ജനങ്ങളിലേക്ക് പുതിയ നോട്ടുകൾ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ന് കാണുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാവുമായിരുന്നില്ല. ഓടിക്കൊണ്ടിരിക്കുന്ന ഒരുവണ്ടിയുടെ ഇന്ധനം തീർന്നുപോയാൽ എന്താണ് സംഭവിക്കുന്നത്? ആ വാഹനം പെട്ടെന്ന് ഇടിച്ചു നിൽക്കും. അത് പോലെ തന്നെയാണ് ഒരു സംമ്പത്ത് ഘടനയെ സംബന്ധിച്ചിടത്തോളം . പണം എന്നത് സമ്പദ് ഘടനയുടെ ലൂബ്രിക്കന്റാണ്. പണം ഇല്ലാതെയാവുക എന്നുവച്ചാൽ ഇന്ധനം തീർന്ന വണ്ടിക്ക് സംഭവിച്ചതെന്താണോ അതാവും സംഭവിക്കുക.

നോട്ട് നിരോധനം പ്രഖ്യാപിച്ച രാത്രിയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം എന്തായിരുന്നു. നിങ്ങൾ എനിക്ക് 50 ദിവസം തരൂ ഇതെല്ലാം ശരിയാക്കാം എന്നായിരുന്നു. എന്നാൽ 50 ദിവസവും കഴിഞ്ഞ് 2 വർഷവും തികഞ്ഞെങ്കിലും സാമ്പത്തികവ്യവസ്ഥ ആ ദുരന്തത്തിൽ നിന്നും കരകയറിയിട്ടില്ല. നോട്ട് നിരോധനത്തിന് മുൻപ് വരെ ഇന്ത്യയിൽ 80 ശതമാനത്തിലധികവും കറൻസി ഉപയോഗിച്ചുള്ള ഇടപാടുകളായിരുന്നു. പണം ഇല്ലാതെ നടക്കാത്ത തരത്തിലുള്ള ഇടപാടുകൾ. ഇങ്ങനെ ഇടപാടുകൾ നടന്നു വരുമ്പോൾ ഒരു സുപ്രഭാതത്തിൽ ഡിജിറ്റൽ ഇടപാടിലേക്ക് മാറാൻ പറ്റില്ല എന്ന് ആർക്കും മനസ്സിലാവും. സമ്പത് വ്യവസ്ഥയിൽ ഏറെ മുന്നിൽ നിൽക്കുന്ന അമേരിക്കയിൽ പോലും 80 ശതമാനം മാത്രമേ ഇപ്പോഴും ഡിജിറ്റൽ ആയിട്ടുള്ളൂ. അങ്ങനെയുള്ള അവസ്ഥയിൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അങ്ങനെയാക്കിയമാറ്റുമ്പോൾ ഗുരുതര പ്രശ്‌നങ്ങളുണ്ടാവും. കറൻസി പിൻവലിച്ച ദിവസം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ ലൂബ്രിക്കന്റ് ഇല്ലാതെയായി. അതോടെ സമ്പത് ഘടന മുന്നോട്ട് പോകാൻ കഴിയാതെ ഇടിച്ചു നിന്നു.

കാർഷിക മേഖലയുൾപ്പെടെയുള്ള ഒരിടത്തും പണം ഇടപാട് നടക്കുന്നില്ല. പണം ഇടപാട് ഇല്ലെങ്കിൽ നാമമാത്ര, ചെറുകിട, ഇടത്തരം അതായത് എം.എസ്.എം.ഇ അഥവാ അനൗപചാരിക മേഖല എന്ന പറയുന്നത്. ഈ മേഖലയിലാണ് ഇന്ത്യയിലെ തൊഴിലിന്റെ 94 ശതമാനം മുതൽ 96 ശതമാനം വരെയുള്ളത്. അത് എൻഎസ്എസ് (നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ) സ്ഥിരീകരിച്ചിട്ടുള്ള കണക്കാണ്. ഈ അനൗപചാരിക മേഖലയിൽ വൻകിട വ്യവസായ മേഖലകളിൽ നടപ്പിലാക്കുന്ന പോലെ ഒരു തരത്തിലും ഡിജിറ്റൽ ഇടപാട് നടത്താൻ കഴിയില്ല. ഇനി അഥവാ ഡിജിറ്റലൈസേഷൻ നടപ്പിലാക്കിയാലും ഒരു തരത്തിലുള്ള ഇടപാടും നടക്കാത്ത അവസ്ഥയായിരുന്നു അപ്പോഴുണ്ടായിരുന്നത്. അങ്ങനെ ഈ മേഖല പൂർണ്ണമായും സ്തംഭിച്ചു. ആ സത്ഭനത്തിന്റെ ഫലമായി 2016-2017 ൽ 8 ശതമാനം ജിഡിപി ഗ്രോത്ത് പ്രതീക്ഷിച്ച സ്ഥാനത്ത് 7.1 ശതമാനം ഗ്രോത്ത് മാത്രമാണുണ്ടായത്. ഒന്നര ശതമാനത്തോളം ജിഡിപി ഗ്രോത്ത് ഇടിച്ചു കളഞ്ഞു. അതിൽ തന്നെ പലർക്കും സംശയമുണ്ട്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ തന്നെ നാഥനില്ലാതെയിരിക്കുകയാണ്. അവിടെ നാഥനെ നിയമിക്കാത്തതിന് കാരണം കണക്കുകളിൽ കൃത്രിമം കാണിക്കാൻ വേണ്ടിയാണെന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നിട്ടുപോലും 1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.

അങ്ങനെ ഇരിക്കുമ്പോൾ 2019 ലെ ഇലക്ഷനിലേക്ക് അടുക്കുകയാണ്. അപ്പോൾ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് വരെയും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ കരകയറിയിട്ടില്ല. കരകയറാത്ത ഈ സാഹചര്യത്തിൽ മോദി ഗവൺമെന്റ് അത് മനസ്സിലാക്കുന്നു, ഇന്ത്യൻ സമ്പത് ഘടനയ്ക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു നോട്ട് നിരോധനം എന്ന്. ഭൂമാഫിയകളെ വരുതിയിൽ നിർത്തും എന്നായിരുന്ന നോട്ട് നിരോധനം വന്നപ്പോൾ എല്ലാവരും കരുതിയത്. എന്നാൽ നിർമ്മാണ മേഖലയെയാണ് അത് ഏറ്റവും കൂടുതൽ ബാധിച്ചത്. തങ്ങൾക്ക പറ്റിയ തെറ്റാണ് നോട്ട് നിരോധനം എന്ന് സമ്മതിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. രൂപയുടെ മൂല്യം ഇതുവരെ നാം കണ്ടിട്ടില്ലാത്ത അത്ര ഇടിഞ്ഞിരിക്കുതയാണ്. അതു കൊണ്ട് തന്നെ നോട്ട് നിരോധനം വലിയ പരാജയം തന്നെയായിരുന്നു എന്ന് പറയാം.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP