Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇപ്പോൾ ക്രൂഡ് ഓയിൽ വാങ്ങിയാൽ 37.63 ഡോളർ ഒരു ബാരലിന്ഇങ്ങോട്ടു കിട്ടും! അമേരിക്കയിൽ എണ്ണവില ചരിത്രത്തിൽ ആദ്യമായി കുറഞ്ഞ് നെഗറ്റീവിൽ എത്തി; കോവിഡ് ഭീതിയിൽ യുഎസ് ഓയിൽ ബെഞ്ച് മാർക്കായ വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയേറ്റിന്റെ മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് എത്തിയത് ബാരലിന് -37.63 ഡോളർ എന്ന നിലയിൽ; കൊറോണക്കാലത്ത് ആഗോള ഇന്ധന വിപണി നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി; എന്നിട്ടും പെട്രോളിനും ഡീസലിനും വില തീരെ കുറയ്ക്കാതെ കേന്ദ്ര സർക്കാർ

ഇപ്പോൾ ക്രൂഡ് ഓയിൽ വാങ്ങിയാൽ 37.63 ഡോളർ ഒരു ബാരലിന്ഇങ്ങോട്ടു കിട്ടും! അമേരിക്കയിൽ എണ്ണവില ചരിത്രത്തിൽ ആദ്യമായി കുറഞ്ഞ് നെഗറ്റീവിൽ എത്തി; കോവിഡ് ഭീതിയിൽ യുഎസ് ഓയിൽ ബെഞ്ച് മാർക്കായ വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയേറ്റിന്റെ മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് എത്തിയത് ബാരലിന് -37.63 ഡോളർ എന്ന നിലയിൽ; കൊറോണക്കാലത്ത് ആഗോള ഇന്ധന വിപണി നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി; എന്നിട്ടും പെട്രോളിനും ഡീസലിനും വില തീരെ കുറയ്ക്കാതെ കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: അമേരിക്ക എണ്ണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. തിങ്കളാഴ്ച എണ്ണവില കുറഞ്ഞ് നെഗറ്റീവിലെത്തി. യു.എസ്. ഓയിൽ ബെഞ്ച് മാർക്കായ വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയേറ്റിന്റെ മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് ബാരലിന് -37.63 ഡോളറായി. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞതാണ് ഇതിന് കാരണം. ക്രൂഡോയിൽ വില സർവകാല തകർച്ചയിലെത്തുമ്പോൾ ഇന്ത്യയിൽ മാത്രം വിലക്കുറവില്ല. യു.എസ് വിപണിയിൽ ക്രൂഡ് ഓയിൽ വില പൂജ്യത്തിലും താഴ്‌മ്പോൾ ഇന്ത്യയിൽ ഇപ്പോഴും 70 രൂപയിൽ അധികം കൊടുത്താലേ പെട്രോൾ കിട്ടൂ എന്നതാണ് അവസ്ഥ. നികുതി ഇനത്തിൽ കുറവുണ്ടാകുമെന്ന് ഭയന്ന് കേന്ദ്ര സർക്കാർ വില കുറയ്ക്കാൻ എണ്ണ കമ്പനികളെ അനുവദിക്കുന്നുമില്ല.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് എണ്ണയ്ക്ക് ആവശ്യം കുറഞ്ഞതാണ് അമേരിക്കയിൽ വിലയിലെ വൻ ഇടിവിന് കാരണം. മേയിലേക്കുള്ള ഫ്യൂച്ചർ കരാർ ചൊവ്വാഴ്ച അവസാനിക്കാനിരിക്കേയാണ് എണ്ണവില താഴേക്കുപതിച്ചത്. ഇതോടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ എണ്ണയുത്പാദകർക്കു മുന്നിൽ 24 മണിക്കൂർ മാത്രമാണുള്ളത്. അതേസമയം ആഗോളവിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 5.63 ശതമാനം കുറഞ്ഞ് 26.50 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡിന്റെ 20 വർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ലോകം നേരിടാൻ പോകുന്ന വമ്പൻ സാമ്പത്തിക മാന്ദ്യത്തിന് തെളിവാണ് ക്രൂഡ് ഓയിലിലെ ഈ വിലക്കുറവ് എന്നാണ് വിലയിരുത്തൽ.

അമേരിക്കൻ വിപണിയിൽ വിൽക്കപ്പെടുന്ന മെയ് മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം കോവിഡ് ഭീതിയിൽ അടച്ചിട്ടതോടെയാണ് ആവശ്യക്കാർ തീരെ കുറഞ്ഞതും വില റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തിയതും. ഉൽപ്പാദനത്തിൽ ഇടിവ് സംഭവിക്കാത്തതും സംഭരണം പരിധിവിട്ടതുമാണ് ഇതിന് കാരണം. ചരിത്രത്തിൽ ആദ്യമായാണ് ക്രൂഡ് ഓയിൽ വില ഇത്രയും താഴുന്നത്. 2008ൽ റെക്കോർഡ് തുകയായ 148 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. പിന്നീട് പതിയെ ഇത് കുറഞ്ഞ് 70 ഡോളറിൽ സ്ഥിരപ്പെട്ടിരുന്നു. കോവിഡ് എത്തിയപ്പോൾ ഈ കണക്കെല്ലാം മാറി മറിഞ്ഞു.

കോവിഡിന്റെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില 20 ഡോളറിലെത്തുമെന്ന് റേറ്റിങ് ഏജൻസിയായ ഗോൾമാൻ സാച്ചസ് പ്രവചിച്ചിരുന്നു. എന്നാൽ, പ്രവചിച്ചതിനെക്കാൾ കനത്ത ഇടിവാണ് എണ്ണവിലയിലുണ്ടായത്. കൊവിഡിനെ തുടർന്ന് നിരവധി രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എണ്ണ ഉപഭോഗത്തിൽ വലിയ കുറവ് നേരിട്ടിരുന്നു. ഇതോടെ ആഗോള എണ്ണ വിപണി ആശങ്കയിലായി. പ്രതിദിന ഉൽപാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനിച്ചെങ്കിലും വില പിടിച്ചു നിർത്താനായില്ല. യുഎസിലെ പ്രധാന സംഭരണ കേന്ദ്രങ്ങളായ ഒക്ലഹോമയിലും കുഷിങ്ങിലും സംഭരണം പരമാവധിയിലെത്തിയിരിക്കുകയാണ്. റിഫൈനറികളിലെ പ്രവർത്തനത്തിനും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ എണ്ണ ഉൽപാദകരും വാങ്ങാൻ ആളില്ലാതായതോടെ പ്രതിസന്ധിയിലായി. ഇന്ധന വിലത്തകർച്ച എല്ലാ മേഖലയെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ മാർക്കറ്റുകളും വിലത്തകർച്ചയോടെയാണ് അവസാനിപ്പിച്ചത്. ലോകത്താകമാനമുള്ള സംഭരണകേന്ദ്രങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. പ്രധാന രാജ്യങ്ങളിലെ സമ്പദ് ഘടന ചുരുങ്ങും. ലോകത്തെ പ്രധാന എണ്ണ ഉപഭോഗ രാജ്യങ്ങളായ ചൈനയും ഇന്ത്യയും എണ്ണ ഇറക്കുമതി ചുരുക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇന്ത്യയിലും ഉപഭോഗം തീരെ കുറഞ്ഞിട്ടുണ്ട്. വാങ്ങുന്ന ക്രൂഡ് ഓയിൽ എല്ലാം ഭൂഗർഭ അറകളിൽ സംഭരിക്കാനാണ് ഇന്ത്യയുടെ നീക്കം. ഈ അറകൾ നിറഞ്ഞാൽ പിന്നെ ഇന്ത്യയ്ക്കും ക്രൂഡ് ഓയിൽ വാങ്ങാനാകില്ല. മെയ്‌ 3 വരെ രാജ്യത്ത് ലോക് ഡൗണാണ്. അതുകൊണ്ട് തന്നെ അടുത്ത രണ്ടാഴ്ച കൂടി ഇന്ധന ഉപഭോഗം രാജ്യത്ത് കൂടാൻ സാധ്യതയുമില്ല.

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ അഥവാ ക്രൂഡ് ഓയിലിന് ബാരൽ കണക്കിലാണ് വില നിശ്ചയിക്കുന്നത്. അമേരിക്കൻ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള ഒരു അളവാണ് ബാരൽ. 42 ഗ്യാലൻ ഇന്ധനമാണ് ഒരു ബാരൽ. ഇത് ലിറ്ററിൽ കണക്കാക്കുമ്പോൾ ഏകദേശം 159 ലിറ്റർ ആയിരിക്കും. ഒരു ബാരൽ ക്രൂഡ് ഓടിൽ ഉപയോഗിച്ച് എണ്ണക്കമ്പനിക്ക് 35 ഡീസലും 73 ലിറ്റർ പെട്രോളും ജെറ്റ് ഫ്യുവൽ എന്ന പേരിൽ അറിയപ്പെടുന്ന വിമാന ഇന്ധനം 13 ലിറ്ററും ഉണ്ടാക്കാൻ കഴിയും. ഇതിന് പുറമെ ആറ് ലിറ്റർ പാചക വാതകവും 14 ലിറ്റർ ഫ്യുവൽ ഓയിലും ടാറും മെഴുകും അടക്കം 15 ഓളം ഉൽപ്പന്നങ്ങളും ഉണ്ടാക്കാൻ കഴിയും. അതുകൊണ്ട് തന്നെ ഇന്ധന കയറ്റുമതി രാജ്യങ്ങളിലും വലിയ വിലക്കുറവ് പെട്രോളിലും ഡീസലിലും പ്രതിഫലിക്കേണ്ടതാണ്. എന്നാൽ ഇന്ത്യ മാത്രം വില കുറയ്ക്കുന്നില്ല.

ആഗോള സാഹചര്യം ഇതാണെങ്കിലും സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 72.99 രൂപയിലും ഡീസൽ ലിറ്ററിന് 67.19 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 71.72 രൂപയും ഡീസൽ 65.923 രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 72.04 രൂപയും ഡീസൽ ലിറ്ററിന് 66.233 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിക്ക് അനുസരിച്ച് വില കുറച്ചാൽ അത് കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനത്തെ ബാധിക്കും. ഇത് കുറഞ്ഞാൽ അത് രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP