Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇ കോമേഴ്‌സിലൂടെ വിൽക്കാനാകുക ഇന്ത്യൻ നിർമ്മിത ഉൽപ്പനങ്ങൾ മാത്രം; ആത്മനിർഭർ ചിഹ്നം പതിച്ച സാധനങ്ങൾ മാത്രമേ ഓൺലൈനിലൂടെ ഇനി വാങ്ങാനാകൂ എന്ന നിയമ ഭേദഗതി വരും; ഇറക്കുമതി ചുങ്കവും കൂട്ടും; ലക്ഷ്യമിടുന്നത് ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ ഗണ്യമായ കുറവുണ്ടാക്കാൻ; വിലക്ക് ഏർപ്പെടുത്തിയാലും ആസിയാനിലൂടെ ചൈനയ്ക്ക് ഇന്ത്യൻ വിപണയിൽ ഇടപെടൽ നടത്താനുമാകും; ഗാൽവനിലെ ചൈനീസ് കടുംപിടിത്തത്തിന് ഇന്ത്യ മറുപടി നൽകുമ്പോൾ

ഇ കോമേഴ്‌സിലൂടെ വിൽക്കാനാകുക ഇന്ത്യൻ നിർമ്മിത ഉൽപ്പനങ്ങൾ മാത്രം; ആത്മനിർഭർ ചിഹ്നം പതിച്ച സാധനങ്ങൾ മാത്രമേ ഓൺലൈനിലൂടെ ഇനി വാങ്ങാനാകൂ എന്ന നിയമ ഭേദഗതി വരും; ഇറക്കുമതി ചുങ്കവും കൂട്ടും; ലക്ഷ്യമിടുന്നത് ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ ഗണ്യമായ കുറവുണ്ടാക്കാൻ; വിലക്ക് ഏർപ്പെടുത്തിയാലും ആസിയാനിലൂടെ ചൈനയ്ക്ക് ഇന്ത്യൻ വിപണയിൽ ഇടപെടൽ നടത്താനുമാകും; ഗാൽവനിലെ ചൈനീസ് കടുംപിടിത്തത്തിന് ഇന്ത്യ മറുപടി നൽകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാർഗങ്ങൾ കേന്ദ്രസർക്കാർ ആലോചിച്ചു തുടങ്ങി. രാജ്യത്തെ ഇ കൊമേഴ്‌സ് കമ്പനികൾക്ക് ഇനി ചൈനീസ് ഉൽപ്പനങ്ങൾ വിൽക്കാനാകില്ല. ഇന്ത്യയിലേക്ക് ചൈന കയറ്റിയയക്കുന്നത് 7032 കോടി (5.25 ലക്ഷം കോടി രൂപ) ഡോളർ വിലവരുന്ന സാധനങ്ങളാണ്. ഇന്ത്യ ചൈനയിലേക്കു കയറ്റി അയക്കുന്നത് 1675 കോടി ഡോളർ (1.25 ലക്ഷം കോടി രൂപ) വിലയ്ക്കുള്ള സാധനങ്ങളും. ചൈനയുടെ മൊത്തം കയറ്റുമതിയുടെ 2% മാത്രമാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ഇന്ത്യയുടെ കയറ്റുമതിയുടെ 8% ചൈനയിലേക്കാണ്. ഇതെല്ലം പരിഗണിച്ചാകും നയമാറ്റത്തിൽ തീരുമാനം എടുക്കുക. ശതമാന കണക്കിലെ അന്തരം നോക്കുമ്പോൾ ചൈനയുമായി വ്യാപാരബന്ധം വിച്ഛേദിക്കുന്നതിന്റെ നഷ്ടം ഇന്ത്യയ്ക്കാണെന്ന് തോന്നുമെങ്കിലും ശതമാന കണക്കുകൾ രൂപയിലേക്ക് മാറ്റുമ്പോൾ സ്ഥിതി അങ്ങനെ അല്ല.

ഈ സാഹചര്യത്തിലാണ് ഇ കോമേഴ്‌സിൽ ചൈനീസ് സാധനങ്ങൾക്ക് വിലക്ക് കൊണ്ടു വരുന്നത്. ഇതിലൂടെ ഇന്ത്യൻ ഉൽപ്പനങ്ങൾക്ക് കൂടുതൽ വിപണിയും കിട്ടും. വിൽക്കുന്ന ഉൽപന്നങ്ങൾ ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് ഉറപ്പു വരുത്താൻ നിയമഭേദഗതി കൊണ്ടുവരും. ഇന്ത്യൻ നിർമ്മിത ഉൽപന്നമാണെന്ന് അറിയിക്കുന്ന ആത്മനിർഭർ ചിഹ്നം സാധനങ്ങളിൽ പതിക്കണം എന്ന ഭേദഗതിയും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. ചൈനീസ് ഉൽപന്നങ്ങളുടെ പരസ്യവും നിയന്ത്രിക്കും. സിനിമാ, കായികതാരങ്ങളോടു വ്യാപാരി സംഘടനകൾ അഭ്യർത്ഥിക്കുന്നുമുണ്ട്. ചൈനയിൽ നിന്നുള്ള ഉൽപ്പനങ്ങളുടെ ഇറക്കുമതി നികുതിയും കൂട്ടും. ചൈനീസ് സാധനങ്ങൾ ബഹിഷ്‌കരിക്കാൻ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിൽ ആലോചന സജീവമാകുന്നത്.

വിലക്ക് ഏർപ്പെടുത്തിയാലും ചൈനയ്ക്ക് ആസിയാൻ രാഷ്ട്രങ്ങൾ വഴി സാധനങ്ങൾ ഇന്ത്യയിൽ എത്തിക്കാനാകും. ആസിയാൻ രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കു സ്വതന്ത്രവ്യാപാരമാണുള്ളത്. മിക്ക ആസിയാൻ രാഷ്ട്രങ്ങളിലും ചൈന വിപണി കയ്യടക്കിയിരിക്കയാണ്. അവിടെനിന്ന് ഇന്ത്യയിലേക്ക് അയയ്ക്കാവുന്നതേയുള്ളൂ. ലോകവ്യാപാര സംഘടനയുടെ നിയമങ്ങൾ പ്രകാരം ഇന്ത്യയ്ക്ക് ഏകപക്ഷീയമായി ചൈനയുടെ എല്ലാ സാധനങ്ങളെയും തടയാൻ കഴിയില്ല. അതുകൊണ്ട് തന്നെ പൂർണ്ണമായും ചൈനീസ് ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാനും കഴിയില്ല. ഈ സാഹചര്യമെല്ലാം പരിശോധിച്ചാണ് കേന്ദ്ര സർക്കാർ നയങ്ങളിൽ മാറ്റം കൊണ്ടു വരാൻ ശ്രമിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ തന്നെ പല മന്ത്രാലയങ്ങൾ ചൈനീസ് കമ്പനികൾക്കു കരാർ നൽകിയിട്ടുണ്ട്. ഇവ ഉടൻ റദ്ദാക്കുക എളുപ്പമല്ല. ഡൽഹിയിൽ നിന്നു മീററ്റിലേക്കുള്ള റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റത്തിൽ തുരങ്കം നിർമ്മിക്കാനുള്ള കരാർ ചൈനയിലെ ഷാങ്ഹായ് ടണൽ എൻജിനീയറിങ് കമ്പനിക്കാണു നൽകിയത്. 1126 കോടി രൂപയുടെ പദ്ധതിയാണിത്. പദ്ധതിക്കായി ടാറ്റയും എൽ ആൻഡ് ടിയും രംഗത്തുണ്ടായിരുന്നെങ്കിലും ഏറ്റവും കുറഞ്ഞ തുക ചൈന കമ്പനിയുടെതായിരുന്നു. ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതു റദ്ദാക്കാൻ ഇനി കഴിയില്ല.

ഭാവിയിൽ ചൈനീസ് കമ്പനികളെ കരാറുകളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കും. ആഗോള കരാറുകൾ വിളിക്കുമ്പോൾ ചൈനീസ് കമ്പനികളെ വിലക്കാൻ കഴിയുമോ എന്നതും പരിശോധിക്കും. ഇ കെമേഴ്‌സ് കമ്പനികൾ വിൽക്കുന്ന എല്ലാ സാധനങ്ങളിലും ഇന്ത്യയിൽ നിർമ്മിച്ചതാണെന്നു രേഖപ്പെടുത്തണം എന്നു തീരുമാനിച്ചിട്ടുണ്ട്. ഡിപ്പാർട്‌മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ആണിതു ചെയ്യേണ്ടത്. ഇതു ചെയ്യാത്തവർക്കു പിഴ ചുമത്താനും വ്യവസ്ഥ കൊണ്ടുവരും.

ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം കൂട്ടണമെന്നു പല വ്യാപാര സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. കളിക്കോപ്പുകൾ, ഗൃഹോപകരണങ്ങൾ, വളം, മൊബൈലുകൾ, ഇലക്ട്രിക് സാധനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിങ്ങനെ ഇന്ത്യയിൽ പ്രാദേശിക നിർമ്മാതാക്കളുമായി മത്സരിച്ചാണ് ചൈനീസ് സാധനങ്ങൾ എത്തുന്നത്. ചൈനയിൽ നിന്നാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന ഔഷധങ്ങളുടെ 60 % രാസസംയുക്തങ്ങൾ വരുന്നത്. ഇവയുടെ ഇറക്കുമതി നിർത്തിയാൽ ഔഷധവില ഉയരും.

ചൈനക്കെതിരായ നീക്കം ഇനി സ്‌പോൺസർഷിപ്പുകളെയും ബാധിക്കും. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ചൈനീസ് സ്പോർട്സ് സാധനങ്ങളും വസ്ത്രങ്ങളും നിർമ്മിക്കുന്ന ലി നിങ് കമ്പനിയുമായി സ്‌പോൺസർഷിപ് കരാറിൽ ഒപ്പു വച്ചിരുന്നു. ടോക്കിയോ ഒളിംപിക്‌സ് കഴിയുന്നതു വരെയുള്ള കരാറാണിത്. പുതിയ സാഹചര്യത്തിൽ കരാർ പുനഃപരിശോധിക്കുമെന്ന് ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത വ്യക്തമാക്കി.

ട്വന്റി 20 ക്രിക്കറ്റ് ലീഗിന് ചൈനീസ് സ്മാർട് ഫോൺ നിർമ്മാതാക്കളായ വിവോയാണ് സ്‌പോൺസർ. 2190 കോടി രൂപയുടെ കരാറാണിത്. ഇന്ത്യയിൽത്തന്നെ ഈ തുക ചെലവഴിക്കപ്പെടുമെന്നതിനാൽ കരാർ റദ്ദാക്കുന്നത് ശരിയല്ലെന്നാണ് ബിസിസിഐ ട്രഷറർ അരുൺ സിങ്ങിന്റെ വാദം. എന്നാൽ ചൈനീസ് കമ്പനികളുമായുള്ള എല്ലാ ഇടപാടും റദ്ദാക്കണമെന്ന് ഹർഭജൻ സിങ് ആവശ്യപ്പെട്ടതോടെ ഇതു വിവാദമായിട്ടുണ്ട്.

പശ്ചിമേഷ്യൻ രാജ്യങ്ങളെ ഒറ്റ ബ്ലോക്കായി എടുത്താൽ അവർ ഇന്ത്യയുമായുള്ള വ്യാപാരത്തിൽ ചൈനയ്ക്കു മുന്നിൽ വരും, എണ്ണയുടെ മാത്രം ബലത്തിൽ. അതേസമയം, ഇന്ത്യ--ചൈന വ്യാപാരം സർവമേഖലയിലും വ്യാപിച്ചിരിക്കുന്നു. ഇന്ത്യ--ചൈന വ്യാപാരം 2019ൽ ഏഴു ലക്ഷം കോടി രൂപ കടന്നു. ഇന്ത്യൻ കമ്പനികൾക്ക് ചൈനയിൽ 100 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. ഇതിൽ മൂന്നിൽരണ്ട് കമ്പനിയും ലാഭത്തിൽ. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സൺസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ ചൈനയിലുമുണ്ട്.

ചൈനീസ് കമ്പനികൾ ഇന്ത്യയിൽ 800 കോടി ഡോളർ നിക്ഷേപം നടത്തി. വ്യവസായ പാർക്കുകൾ അടക്കമുള്ള മേഖലകളിൽ ഇതുവഴി രണ്ടു ലക്ഷം തൊഴിലവസരമുണ്ടായി. കോവിഡ് പ്രതിസന്ധിയിൽ ചൈനയിൽനിന്നുള്ള ഇറക്കുമതി നിലച്ചത് രാജ്യത്തെ ഔഷധനിർമ്മാണമേഖലയെ ബാധിച്ചു. വ്യാപാര, വാണിജ്യസംവിധാനം വികസിപ്പിക്കാൻ നിതി ആയോഗും ചൈനീസ് സർക്കാരിന്റെ ദി ഡവലപ്പ്മെന്റ് റിസർച്ച് സെന്ററും നാലു വട്ടം ചർച്ച നടത്തി.

അടിസ്ഥാനസൗകര്യം, ഉന്നതസാങ്കേതികവിദ്യ, ഊർജ--പരിസ്ഥിതി സംരക്ഷണം, വൈദ്യശാസ്ത്രം, ഊർജം എന്നീ മേഖലകളിൽ ഇരുരാജ്യവും തമ്മിൽ ആറു വട്ടം തന്ത്രപ്രധാന സംഭാഷണം നടത്തി. വാണിജ്യ, സാമ്പത്തിക ആശയവിനിമയത്തിനായുള്ള ഇന്ത്യ--ചൈന സംയുക്ത വർക്കിങ് ഗ്രൂപ്പ് നിലവിൽവന്നശേഷം 11 വട്ടം സംഭാഷണം നടത്തി. 20 വർഷത്തിനിടെ ഉഭയകക്ഷിവ്യാപാരത്തിൽ 32 മടങ്ങ് വർധനയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP