Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ഏഴുകോടി രൂപയ്ക്ക് വാങ്ങിയ ബുർജ് ഖലീഫയിലെ ഫ്‌ളാറ്റുകൾക്ക് ഇപ്പോൾ വില നാലുകോടി മാത്രം; നാലുവർഷംകൊണ്ട് ഫ്‌ളാറ്റുകളുടെ വില കുറഞ്ഞത് 25 ശതമാനത്തോളം; എണ്ണവില ഇടിഞ്ഞതും ഖത്തറുമായുള്ള പ്രശ്‌നങ്ങളും ദുബായിലെ പ്രോപ്പർട്ടി മാർക്കറ്റ് ഇടിച്ചതിന്റെ ശിക്ഷ അനുഭവിക്കുന്നതിൽ ഇന്ത്യക്കാരും; തീവിലയ്ക്ക് ഫ്‌ളാറ്റും കെട്ടിടങ്ങളും വാങ്ങിയ അനേകം മലയാളികളും കുടുങ്ങി

ഏഴുകോടി രൂപയ്ക്ക് വാങ്ങിയ ബുർജ് ഖലീഫയിലെ ഫ്‌ളാറ്റുകൾക്ക് ഇപ്പോൾ വില നാലുകോടി മാത്രം; നാലുവർഷംകൊണ്ട് ഫ്‌ളാറ്റുകളുടെ വില കുറഞ്ഞത് 25 ശതമാനത്തോളം; എണ്ണവില ഇടിഞ്ഞതും ഖത്തറുമായുള്ള പ്രശ്‌നങ്ങളും ദുബായിലെ പ്രോപ്പർട്ടി മാർക്കറ്റ് ഇടിച്ചതിന്റെ ശിക്ഷ അനുഭവിക്കുന്നതിൽ ഇന്ത്യക്കാരും; തീവിലയ്ക്ക് ഫ്‌ളാറ്റും കെട്ടിടങ്ങളും വാങ്ങിയ അനേകം മലയാളികളും കുടുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ദൂബായ്: ലോകത്തെ ഏറ്റവും അഭിമാനാർഹമായ മേൽവിലാസമായാണ് ദുബായ് ബുർജ് ഖലീഫ അറിയപ്പെട്ടിരുന്നത്. സമ്പത്തിന്റെ അടയാളങ്ങളിലൊന്നായിരുന്നു ബുർജ് ഖലീഫയിലൊരു ഫ്‌ളാറ്റ്്. ദുബായിലെ വസ്തുവില തകർച്ചയിലേക്ക് നീങ്ങിയതോടെ, ബുർജ് ഖലീഫയിലടക്കം വസ്തുക്കൾ വാങ്ങിക്കൂട്ടിയ മലയാളികളുൾപ്പെടെയുള്ളവർക്ക് തിരിച്ചടിയായി. ഏഴുകോടിക്ക് വാങ്ങിയ ഫ്‌ളാറ്റിന് നാലുകോടിയായി വിലകുറഞ്ഞു. 25 ശതമാനത്തോളം വിലയിടിച് ദുബായ് റിയൽ എസ്‌റ്റേറ്റിലുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

എണ്ണവില കുറഞ്ഞത്, ഖത്തറുമായുള്ള തർക്കങ്ങൾ, വൻതോതിലുള്ള നിക്ഷേപം പ്രവഹിച്ചത് തുടങ്ങിയവയൊക്കെ വസ്തുവില ഇടിയാൻ കാരണമായതായി കണക്കാക്കുന്നു. നാലുവർഷത്തിനിടെ യു.എ.ഇ.യിലെല്ലായിടത്തും റിയൽ എസ്റ്റേറ്റ് താഴേക്കാണ്. ദുബായിലാണ് അതേറ്റവും കൂടുതൽ പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെയാണ് വലിയതോതിലുള്ള തകർച്ച പ്രതിഫലിച്ചതെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ദുബായിലെ ഏറ്റവും വിലകൂടിയ ഭൂമികളിലൊന്ന് പാം ജുമേരിയ ദ്വീപിലായിരുന്നു. കൃത്രിമ ദ്വീപിൽ ഭൂമിയും ഫ്‌ളാറ്റുമൊക്കെ വാങ്ങാൻ മത്സരിച്ചവരൊക്കെ ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ്. കഴിഞ്ഞവർഷം മാത്രം ഇവിടെ വസ്തുവിലയിൽ 9.5 ശതമാനം ഇടിവാണുണ്ടായത്. യാട്ടുകളും കടലോരങ്ങളുംകൊണ്ട് പ്രശസ്തമായ ദുബായ് മറീനയിലാകെ വിലക്കുറവ് ഇടപാടുകളെ ബാധിച്ചിട്ടുണ്ട്. മൂന്ന് കൃത്രിമ തടാകങ്ങളോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള എൺപതോളം ജുമേരിയ ലേക്ക് ടവറിലെ ഫ്‌ളാറ്റുകൾക്കും വിലയിടിഞ്ഞു.

ഡൗൺടൗൺ ദുബായിലെ അപ്പാർട്ട്‌മെന്റുകളുടെ വില 16 ശതമാനത്തോളമാണ് ഇടിഞ്ഞത്. ബുർജ് ഖലീഫയിലെ കെട്ടിടങ്ങളുടെ വില 2017-നേക്കാൾ 12 ശതമാനം കുറഞ്ഞു. 2010-ൽ ബുർജ്് ഖലീഫയിലെ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് വില എട്ട് ലക്ഷം ഡോളറായിരുന്നു. 2014-ൽ വില പത്തുലക്ഷം ഡോളറായി ഉയർന്നു. എന്നാൽ, ഇപ്പോൾ വില അഞ്ചരലക്ഷം ഡോളറായി കുറഞ്ഞുവെന്ന് കണക്കുകൾ പറയുന്നു. എണ്ണവില ബാരലിന് 100 ഡോളറിൽനിന്നപ്പോഴാണ് വില കുതിച്ചുയർന്നത്. എണ്ണവില കുറഞ്ഞതതോടെ. ഫ്‌ളാറ്റുവിലയും വീണു.

900 അപ്പാർട്ട്‌മെന്റുകളാണ് ബുർജ് ഖലീഫയിലുള്ളത്. ഇതിലേറെയും 2008-ലെ സാമ്പത്തിക മാന്ദ്യത്തിന് മുമ്പ് വിറ്റുപോയതാണ്. ആഗോള സമ്പദ്‌വ്യവസ്ഥ തകിടം മറിയുന്നതിന് മുമ്പ് വലിയ വിലയ്ക്ക് വിറ്റുപോയ അപ്പാർട്ടുമെന്റുകളാണ് ഇപ്പോൾ ഉടമകൾക്ക് കനത്ത നഷ്ടം വരുത്തിവെച്ചിരിക്കുന്നത്. 2017 ഡിസംബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ മെഡോസിലെയും പാം ജുമേരിയയിലെയും വില 12 ശതമാനത്തോളം കുറഞ്ഞു. ജുമേരിയ പാർക്കിലെ വില 14 ശതമാനവും ഇടിഞ്ഞു.

ഒട്ടേറെ അപ്പാർട്ടുമെന്റുകളും ഫ്‌ളാറ്റ് സമുച്ചയങ്ങളും നിർമ്മാണം നിലച്ച നിലയിലാണിപ്പോൾ. ബിസിനസ് ബേയിലെ രണ്ട് ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് ഒമ്പതുശതമാനത്തോളം വില കുറഞ്ഞു. 240-ഓളം ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഈ മേഖലയിൽ നിർമ്മാണത്തിലുണ്ടായിരുന്നു. ഇവിടെ വില 18 ശതമാനത്തോളം കുറഞ്ഞതായും റിപ്പോർട്ടുണ്ട്. വസ്തു വില്പനയുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളിൽ 2018-ൽ 22 ശതമാനത്തോളം കുറവുണ്ടായതായും കണക്കുകൾ പറയുന്നു. വിലകുറയുന്നത് പ്രതീക്ഷിച്ച് ആളുകൾ വാങ്ങൽ വൈകിപ്പിക്കുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP