Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ-ഇറാൻ പോർമുഖം തുറക്കുമ്പോൾ ലോകം ഉറ്റുനോക്കുന്നത് രാജ്യാന്തര എണ്ണ വിപണിയെ; അമേരിക്കൻ വ്യോമാക്രമണത്തിനും തിരിച്ചടിക്കും പിന്നാലെ എണ്ണവിലയിൽ വൻവർധനവ്; ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയതോടെ കടുത്ത ആശങ്കയിൽ ഇന്ത്യയും; ഇറാൻ ഇതരചേരിയിൽ എണ്ണവ്യാപാരത്തിന് അറബ് രാജ്യങ്ങളുമായി സഖ്യം ചേർന്ന് സൗദി; ഹോർമൂസ് കടലിടുക്ക് വഴിയുള്ള എണ്ണ ബങ്കറുകൾ അക്രമിക്കുമോ എന്ന ഭയവും ശക്തം; അമേരിക്കയും ഇറാനും കൊമ്പുകോർക്കുമ്പോൾ സഖ്യരാജ്യങ്ങളും ആശങ്കയിൽ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ഇറാക്കിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടന്നതിന് പിന്നാലെ എണ്ണവിലയിൽ വൻ വർധനവ്. 4.5 ശതമാനത്തിന്റെ വർധനവാണ് എണ്ണവിലയിൽ ഉണ്ടായത്.എണ്ണ വിലയിലെ വർധനവ്, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇറാൻ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിന് തടസം നേരിട്ടേക്കുമെന്ന് വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിച്ചു.കഴിഞ്ഞ വെള്ളായാഴ്ച ഇറാൻ സൈനിക വ്യൂഹത്തിനു നേരെ അമേരിക്ക ആക്രമണം നടത്തിയ സമയത്തും എണ്ണവില വൻ തോതിൽ വർധിച്ചിരുന്നു.

ഇതോടെ ആഗോള സാമ്പത്തിക രംഗം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങി. ഇറാൻ- അമേരിക്ക തമ്മിലുള്ള വടംവലി ശക്തമായതിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കുകയും, ഇന്ധന വിതരണത്തിൽ പ്രതിസന്ധി ശക്തമാവുകയും ചെയ്തു. വരും നാളുകളിൽ എണ്ണ ഉത്പ്പാദനത്തിൽ കുറവ് വന്നേക്കുമെന്നാണ് റിപ്പോർട്ട്.

ക്രൂഡ് ഓയിൽ വില ഇന്ന് ഉയുകയും ചെയ്തു. ബ്രൻഡ് ക്രൂഡ് ബാരലിന് 3.06 ശതമാനം വില കൂടി 68.28 എന്ന നിരക്കിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 2.88 ശതമാനം കൂടി 62.94 ൽ എത്തി. ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദകരാണ് ഇറാൻ. ലോകത്തിലെ എണ്ണയുടെ 10 ശതമാനത്തോളം ഇറാന്റെ പക്കലാണ്.

ഒരിടവേളക്ക് ശേഷമുണ്ടായ അമേരിക്ക- ഇറാൻ ഇറാഖ് സംഘർഷമാണ് വീണ്ടും എണ്ണവില കുതിക്കുന്നതിന് കാരണമായത്. ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരൽ ക്രൂഡ്ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരുമിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഡൽഹിയിൽ ഇന്ന് പെട്രോൾ വില 75.35 രൂപയും, ഡീസലിന് 68.25 രൂപയും, മുംബൈയിൽ പെട്രോൾ വില 80.94 രൂപയും, ഡീസലിന് 71.56 രൂപയുമാണ് വില.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യങ്ങളാണ് സൗദി അറേബ്യയും ഇറാനും. എണ്ണയുടെ ഉൽപ്പാദനം മാത്രമല്ല, എണ്ണയുടെ വിതരണത്തെയും യുദ്ധം ആരംഭിക്കുന്നതോടെ പ്രതിസന്ധിയിലാക്കും. സൗദി അറേബ്യയുമായി നേരത്തെ തന്നെ ശത്രുപക്ഷത്ത് നിൽക്കുന്ന ഇറാന്റെ അതിർത്തി പങ്കിടുന്ന ഹോർമുസ് കടലിടുക്ക് വഴിയാണ് എണ്ണക്കപ്പലുകൾക്ക് സൗദിയുടെ എണ്ണ കപ്പലുകൾ സഞ്ചരിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് ഇറാന്റെ എണ്ണ ടാങ്കർ മിസൈൽ ആക്രമണത്തിലൂടെ തകർത്തതും ഇറാനെ ചൊടിപ്പിച്ചിരുന്നു. ഇറാന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്ക സൗദിക്കും സഖ്യ രാഷ്ട്രങ്ങൾക്കുമുണ്ട്. സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ എണ്ണ, ചരക്ക് നീക്കത്തിന് ഇപ്പോൾ ഉപയോഗിക്കുന്നത് ഇറാനുമായി അതിർത്തി പങ്കിടുന്ന ഹോർമുസ് കടലിടുക്ക് വഴിയാണ്.

കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളെ ചേർത്ത് സൗദി സഖ്യം ചേർന്നിട്ടുണ്ട്. ഇറാന്റെ സഹകരണമില്ലാതെ എണ്ണവ്യാപാരമാണ് സൗദിയുടെ ലക്ഷ്യം. എന്നാൽ ദുബൈ അടക്കമുള്ള രാജ്യങ്ങളെ അക്രമിക്കുമെന്നാണ് ഇറാൻ പരമാധികാരി ആയത്തുള്ള ഖമൈനി വ്യക്തമാക്കിയത്. ഇറാനെ മറികടന്ന് എണ്ണ വ്യാപാരം സൗദി സഖ്യരാജ്യങ്ങൾ തുടർന്നാലും ഇറാൻ തീരമേഖലയിലൂടെയാണ് കപ്പലുകൾ കടന്ന് പോകേണ്ടത്. സൗദിയുടെ എണ്ണകപ്പലുകൾ ഇറാൻ ആക്രമിക്കുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.

ചെങ്കടൽ, ഏദൻ ഉൾക്കടൽ തീരങ്ങളിലെ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനുള്ള നീക്കം സൗദി അറേബ്യ തുടങ്ങിയിട്ടുണ്ട്. ഈജിപ്ത്, സുഡാൻ, ജിബൂതി, യെമൻ, സോമാലിയ, ജോർദാൻ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളുമായി അവരുടെ അതിർത്തികളിലൂടെ ചരക്ക് നീക്കത്തിനുള്ള കരാറിൽ ഇതിനകം സൗദി എത്തിയിട്ടുണ്ട്. എണ്ണ കടത്തിന് ബദൽ മാർഗ്ഗം എന്ന നിലയിലാണ് സൗദിയുടെ ഈ നീക്കം.

അമേരിക്ക ആക്രമണം നടത്തിയാൽ യുഎഇയിലെ ദുബായിയെയും ഇസ്രയേലിലെ ഹൈഫയെയും ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. ഇറാൻ റവല്യൂഷണറി ഗാർഡ് ആണ് ഭീഷണി മുഴക്കിയത്.ഐആർജിസിയാണ് ഇക്കാര്യം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അമേരിക്കൻ സൈന്യത്തിന് താവളമൊരുക്കാൻ തങ്ങളുടെ മണ്ണ് വിട്ടു കൊടുക്കുന്ന അമേരിക്കൻ സഖ്യരാജ്യങ്ങൾ സൂക്ഷിക്കുക.

ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണിൽ നിന്നുമുണ്ടായാൽ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കിൽ ദുബായിലും ഹൈഫയിലും ആക്രമണം നടത്തുമെന്നും ഇറാൻ റവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP