Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോദി സർക്കാറിന്റെ കെടുകാര്യസ്ഥത രാജ്യത്തെ സാമ്പത്തിക രംഗത്തെ തകർക്കുന്നു; ജിഡിപി വളർച്ചാനിരക്ക് 5 ശതമാനം സാമ്പത്തിക മാന്ദ്യത്തിലേക്ക് ചൂണ്ടുന്നു; നിർമ്മാണ മേഖലയുടെ വളർച്ചാനിരക്ക് 0.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് നിരാശാജനകം; നോട്ട് അസാധുവാക്കൽ എന്ന മണ്ടൻ തീരുമാനവും തിരക്കിട്ടുള്ള ജി.എസ്.ടി നടപ്പിലാക്കലും തീർത്തത് കടുത്ത ആഘാതം; പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് മാന്ദ്യത്തിൽ നിന്നും കര കയറാനുള്ള നടപടി സ്വീകരിക്കണം; മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച് ഡോ. മന്മോഹൻ സിങ്

മോദി സർക്കാറിന്റെ കെടുകാര്യസ്ഥത രാജ്യത്തെ സാമ്പത്തിക രംഗത്തെ തകർക്കുന്നു; ജിഡിപി വളർച്ചാനിരക്ക് 5 ശതമാനം സാമ്പത്തിക മാന്ദ്യത്തിലേക്ക് ചൂണ്ടുന്നു; നിർമ്മാണ മേഖലയുടെ വളർച്ചാനിരക്ക് 0.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് നിരാശാജനകം; നോട്ട് അസാധുവാക്കൽ എന്ന മണ്ടൻ തീരുമാനവും തിരക്കിട്ടുള്ള ജി.എസ്.ടി നടപ്പിലാക്കലും തീർത്തത് കടുത്ത ആഘാതം; പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് മാന്ദ്യത്തിൽ നിന്നും കര കയറാനുള്ള നടപടി സ്വീകരിക്കണം; മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച് ഡോ. മന്മോഹൻ സിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന സൂചനകൾ ബലപ്പെട്ടതിന് പിന്നാലെ ഇതിലെ കടുത്ത ആശങ്ക പങ്കവെച്ച് മുൻ പ്രധാനമന്ത്ര മന്മോഹൻ സിങ് രംഗത്തെത്തി. മോദി സർക്കാറിന്റെ നയങ്ങളിൽ കടുത്ത വിമർശനം ഉന്നയിച്ചു കൊണ്ടാണ് മന്മോഹൻ സിങ് രംഗത്തെത്തിയത്. രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ ആശങ്കാജനകമായിരുന്നവെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കി.

അവസാന പാദത്തിലെ ജിഡിപി വളർച്ചാനിരക്ക് 5% ആണ് എന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഇതിലും മികച്ചരീതിയിലുള്ള സാമ്പത്തിക വളർച്ച കൈവരിക്കാൻ ഇന്ത്യക്ക് കഴിയുമായിരുന്നു. പക്ഷെ മോദി ഗവണ്മെന്റ് മിക്കവാറും മേഖലകളിൽ സ്വീകരിച്ചിട്ടുള്ള തെറ്റായ നടപടികളാണ് ഈ അവസ്ഥക്ക് കാരണമെന്നും മന്മോഹൻസിങ് വിമർശിച്ചു. നിർമ്മാണമേഖലയുടെ വളർച്ചാനിരക്ക് 0.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് നിരാശാജനകം. നോട്ട് അസാധുവാക്കൽ എന്ന മണ്ടൻ തീരുമാനവും തിരക്കിട്ടുള്ള ജി.എസ്.ടി നടപ്പാക്കലും ഏൽപ്പിച്ച ആഘാതത്തിൽ നിന്നും നിർമ്മാണ മേഖല കരകയറിയിട്ടില്ല. സമസ്ത മേഖലകളിലും മോദി സർക്കാർ സ്വീകരിച്ചിട്ടുള്ള തെറ്റായ നടപടികളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും മന്മോഹൻ സിങ് വിമർശിച്ചു.

ജനങ്ങളുടെ ചിലവഴിക്കൽ ശേഷിയെ മാത്രം ആശ്രയിച്ചാണ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ നിലനിൽക്കുന്നതെന്നും ഇത് സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ കുറച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക മാന്ദ്യ സൂചനകൾ ബലപ്പെടുത്തി ഏപ്രിൽ ജൂൺ ത്രൈമാസത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ (ജിഡിപി) വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്മോഹൻ സിങ് മുന്നറിയിപ്പുമായി രംഗത്തുവന്നത്.

മനുഷ്യനിർമ്മിതമായ ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധിയിലൂടെ രാജ്യത്തിന്റെ മുന്നോട്ടുപോക്ക് ദുഷ്‌കരമാണ്. ഇതിനാൽ സന്പദ് വ്യവസ്ഥയെ പ്രതിസന്ധിയിൽനിന്ന് കരകയറാൻ രാഷ്ട്രീയം മാറ്റിവച്ച് നടപടികൾ സ്വീകരിക്കണമെന്നും മന്മോഹൻ സിങ് ആവശ്യപ്പെട്ടു. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദം പിന്നിടുന്‌പോൾ ജിഡിപി വളർച്ച അഞ്ചു ശതമാനമായതായാണ് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നത്. തലേവർഷം ഇതേ കാലയളവിലെ എട്ടു ശതമാനം വളർച്ചയിൽനിന്നാണ് ഈ ഇടിവ്. നിർമ്മാണ മേഖലയിലെ തളർച്ചയും കാർഷിക മേഖലയിലെ ഉത്പാദനം കുറഞ്ഞതും ആഭ്യന്തര മൊത്ത ഉത്പാദന നിരക്കിനെ പ്രതികൂലമായി ബാധിച്ചതായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

വ്യവസായ ഉൽപാദന മേഖലയിലെ മാന്ദ്യവും കാർഷിക മേഖലയിലെ കിതപ്പും ത്രൈമാസ ജിഡിപി വളർച്ച കഴിഞ്ഞ 6 വർഷത്തെ ഏറ്റവും കുറഞ്ഞ 5 ശതമാനത്തിലെത്തിച്ചു. ഉല്പാദന മേഖലയുടെ മൊത്തം മൂല്യവർധന 0.6% ആയി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ 12.1% വർധന ഉണ്ടായിരുന്നു. കാർഷിക മേഖലയിൽ ഇത് മുൻ വർഷത്തെ 5.1 ശതമാനത്തിൽ നിന്ന് 2% ആയി കുറഞ്ഞു. നിർമ്മാണ മേഖലയിൽ ഇത് 9.6 ശതമാനത്തിൽ നിന്ന് 5.7% ആയി. ഖനന മേഖലയിൽ മാത്രം അൽപം പുരോഗതിയുണ്ട്. മുൻ വർഷത്തെ 0.4 ശതമാനത്തിൽ നിന്ന് 2.7% ആയി.

2012-13 സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ മാത്രമാണ് സമീപകാലത്ത് ഇതിലും കുറഞ്ഞ വളർച്ചയുണ്ടായിട്ടുള്ളത് 4.9%. 201819ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 8% ആയിരുന്നു. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ പുതിയ കണക്കനുസരിച്ച് ഇന്ത്യയുടെ ജിഡിപി വളർച്ച 201920 സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ 35.85 ലക്ഷം കോടി രൂപയുടേതാണ്. 201819ലെ ഇതേ കാലയളവിൽ 34.14 ലക്ഷം കോടി രൂപ.നിക്ഷേപ സൂചികയായ മൊത്തം സ്ഥിര മൂലധന സമാഹരണം (ജിഎഫ്‌സിഎഫ്) ഈ കാലയളവിൽ 11.66 ലക്ഷം കോടി രൂപ. മുൻ വർഷത്തെ ഇതേ കാലയളവിൽ 11.21 ലക്ഷം കോടി രൂപ. റിസർവ് ബാങ്കിന്റെ ജൂണിലെ നയ പ്രഖ്യാപനത്തിൽ ഈ സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ 7% ആയിരുന്നു. പിന്നീട് അത് 6.9% ആയി കുറച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP