Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

കമ്മ്യൂണിസ്റ്റ് ഭീമന്റെ മടയിൽ നിന്ന് തങ്ങളുടെ തലയെടുത്തു മാറ്റാനുള്ള സുവർണ്ണാവസരം കാത്ത് അമേരിക്കൻ കമ്പനികൾ; തിരഞ്ഞെടുപ്പിന് ശേഷം എത്തുന്ന സർക്കാർ സുതാര്യത ഉറപ്പാക്കിയാൽ ഇന്ത്യയിലേക്ക് എത്തുക 200 യുഎസ് സ്ഥാപനങ്ങൾ; ചൈനയിൽ നിന്ന് നിർമ്മാണ പ്രവർത്തി ഇന്ത്യയിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നത് യുവാക്കൾക്ക് തൊഴിൽ സാധ്യത ഇരട്ടിയാക്കും

കമ്മ്യൂണിസ്റ്റ് ഭീമന്റെ മടയിൽ നിന്ന് തങ്ങളുടെ തലയെടുത്തു മാറ്റാനുള്ള സുവർണ്ണാവസരം കാത്ത് അമേരിക്കൻ കമ്പനികൾ; തിരഞ്ഞെടുപ്പിന് ശേഷം എത്തുന്ന സർക്കാർ സുതാര്യത ഉറപ്പാക്കിയാൽ ഇന്ത്യയിലേക്ക് എത്തുക 200 യുഎസ് സ്ഥാപനങ്ങൾ; ചൈനയിൽ നിന്ന് നിർമ്മാണ പ്രവർത്തി ഇന്ത്യയിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നത് യുവാക്കൾക്ക് തൊഴിൽ സാധ്യത ഇരട്ടിയാക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം ഇനിയും ഉയരും. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം 200 അമേരിക്കൻ കമ്പനികൾ അവരുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ഇന്ത്യയിലെത്തും. ചൈനയിൽ നിന്നാണ് നിർമ്മാണ പ്രവർത്തനം ഇവർ ഇന്ത്യയിലേക്കു മാറ്റുന്നത്. അമേരിക്ക-ഇന്ത്യ സഹകരണ ഫോറത്തിന്റെ പ്രസിഡന്റ് മുകേഷ് അഗി ആണ് ഇക്കാര്യം അറിയിച്ചത്. കമ്മ്യൂണിസ്റ്റ് ഭീമന്റെ മടയിൽ നിന്ന് തങ്ങളുടെ തലയെടുത്തു മാറ്റാനുള്ള സുവർണ്ണാവസരമായാണ് കമ്പനികൾ ഇതിനെ കാണുന്നതെന്നാണ് അഗി കാര്യങ്ങളെ വിശദീകരിക്കുന്നത്. പദ്ധതി നടപ്പിലായാൽ ഇന്ത്യയിൽ ലക്ഷങ്ങളുടെ തൊഴിൽ അവസരങ്ങളാണ് വരാൻ പോകുന്നത്.

ഇന്ത്യയിൽ നിലവിലുള്ള സാഹചര്യം കമ്പനികൾക്ക് അത്രമേൽ ആകർഷകമല്ലെന്നും അതുകൊണ്ട് യുഎസ്ഐഎസ്‌പിഎഫിന്റെ അഭിപ്രായത്തിൽ പുതിയ സർക്കാർ പരിഷ്‌കരണം ത്വരിതപ്പെടുത്തണമെന്നാണ്. കൂടാതെ തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ സുതാര്യത വേണമെന്നും അവർ പറഞ്ഞു. സുതാര്യതയാണ് സുപ്രധാനം. തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കാതെ പരസ്പരം കൂടിയാലോചിച്ച് എടുക്കുമെന്ന നയം കൊണ്ടുവരുന്നത് അമേരിക്കൻ ബിസിനസ് ഭീമന്മാരെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ വളരെ ഉപകാരപ്പെടുമെന്ന് യുഎസ്ഐഎസ്‌പിഎഫ് വിലയിരുത്തുന്നത്. കഴിഞ്ഞ 12 മുതൽ 18 മാസത്തിനിടെ എടുത്ത പല തീരുമാനങ്ങളും പ്രാദേശിക താത്പര്യങ്ങൾക്ക് ഊന്നൽ നൽകുന്നവയാണ്. ഡേറ്റാ ലോക്കലൈസേഷന്റെയും ഇകൊമേഴ്സിന്റെയും കാര്യത്തിൽ ഇതു കാണാമെന്നും അവർ പറഞ്ഞു.

ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാതിരിക്കുക, ഇവിടെ പണമിറക്കുന്ന കമ്പനികളെ വിശ്വാസത്തിലെടുത്ത ശേഷം മാത്രം നിയമങ്ങൾ കൊണ്ടുവരിക തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകണമെന്ന് സംഘടന ആവശ്യപ്പെടുന്നു. അമേരിക്കയുടെ മുൻ അസിസ്റ്റന്റ് വ്യാപാര പ്രതിനിധി മാർക്ക് ലിൻസ്‌കൊട്ടും യുഎസ്ഐഎസ്‌പിഎഫും കമ്പനികളുമായി ഇതേപ്പറ്റി ചർച്ചകൾ നടക്കുകയാണ്. ഇന്ത്യ എന്തു ചെയ്യണമെന്ന കാര്യത്തിൽ കമ്പനികൾക്കു പറയാനുള്ളത് കേൾക്കുകായണിപ്പോൾ. കയറ്റുമതി വർധിപ്പിക്കുക എന്നതിന് ഊന്നൻ നൽകിയായിരിക്കും അവരുടെ നിലപാടുകൾ. അമേരിക്കയും ഇന്ത്യയും തമ്മിൽ ഒരു ഫ്രീ ട്രെയ്ഡ് കരാറിൽ (എഫ്ടിഎ) ഒപ്പുവയ്ക്കുക എന്നതായിരിക്കും പ്രാഥമിക നടപടികളിലൊന്ന് എന്നാണ് അഗി പറയുന്നത്.

ചൈനീസ് ഉൽപന്നങ്ങളുടെ വരവു നിയന്ത്രിക്കുകയും അമേരിക്കയ്ക്ക് ഇന്ത്യയിൽ സ്വാഗതം നൽകുകയും ചെയ്യാം. പകരം ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കൻ വിപണി തുറന്നു കിട്ടുകയും ചെയ്യും. തിരഞ്ഞെടുപ്പു കഴിയുമ്പോൾ പുതിയ സർക്കാരിനു മുന്നിൽ സമർപ്പിക്കാനായി കുറച്ചു നിർദ്ദേശങ്ങൾ തയാറാക്കുകയാണ് സംഘടന. ഇന്ത്യയിൽ പുതിയ നിർമ്മാണ നയം വരണമെന്നാണ് അവർ പറയുന്നത്. ചെറിയ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇവ പ്രവർത്തനം മന്ദീഭവിപ്പിക്കുന്നു.

ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനും ഇന്ത്യൻ വിപണി ഉപയോഗപ്പെടുത്താനും ആഗ്രഹിക്കുന്ന കമ്പനികളുടെ ഒരു വൻ നിര തന്നെയുണ്ടെന്ന് അഗി വെളിപ്പെടുത്തി. തങ്ങളുടെ കീഴിലുള്ള കമ്പനികൾ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 5000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇറക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP