1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

കോവിഡ് കാലത്ത് എണ്ണ കമ്പനികളുടെ പകൽക്കൊള്ളയുടെ തുടർച്ചയായ എട്ടാം ദിവസം; സാധാരണക്കാരുടെ വേദന തിരിച്ചറിയാതെ ഇന്ധനവിലയിൽ ഇന്നും വർധനവ്; ഇന്ന് പെട്രോളിന് നൽകേണ്ടത് 77.50 രൂപ; ഡീസലിനും വില കൂടി; വിലക്കയറ്റ ഭീതിയിൽ പൊതുജനങ്ങൾ; ദുരിതം അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച് മിണ്ടാതിരുന്ന് മോദി സർക്കാരും; ഇന്ധനത്തിലെ ചതി തുടരുമ്പോൾ

June 14, 2020

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി എട്ടാം ദിവസവും ഇന്ധനവിലയിൽ വർധനവ്. ഇന്നും വില വർധിച്ചതോടെ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പെട്രോൾ, ഡീസൽ വിലകളിൽ ഉണ്ടായത് നാല് രൂപയിലധികം വർധനവ്. ഡീസലിന് 60 പൈസയും പെട്രോളിന് 62 പൈസയുമാണ് ഇന്ധന കമ്പനികൾ വർധിപ്പിച്ചത്. സംസ്ഥാ...

2014 മെയ് 26ന് മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 108.05 ഡോളർ; ഇന്ന് കൊടുക്കേണ്ടത് വെറും 38 ഡോളറും; എന്നിട്ടും ഖജനാവിലേക്ക് പണം ഒഴുക്കാൻ പാവങ്ങളുടെ ചുമലിൽ അധിക ഭാരം നൽകി കേന്ദ്ര സർക്കാർ; കോവിഡു കാലത്ത് തുടർച്ചയായ ആറാം ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി; ഇന്നു മാത്രം പെട്രോളിന് 57 പൈസയുടെയും ഡീസലിന് 56 പൈസയുടെയും വർധന; ഇന്ധന വില വീണ്ടും ഉയരുമ്പോൾ ജനരോഷവും അതിശക്തം

June 12, 2020

കൊച്ചി: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 38 ഡോളറായി ഇടിഞ്ഞപ്പോഴും ഇന്ത്യയിൽ വില വർദ്ധന. ഏഴ് കൊല്ലമുമ്പ് ആഗോള വിപണിയിൽ ബാരലിന് 125 ഡോളറായിരുന്നു വില. അന്ന് ഇന്ത്യയിലെ പെട്രോൾ വില ലിറ്ററിന് 75 രൂപ. ഇന്ന് ബാരൽ വില ഡോളറിന് 38 ആകുമ്പോഴും അത്രയും വ...

കോവിഡ് മഹാമാരിയിൽ രാജ്യം പൊറുതി മുട്ടുമ്പോഴും എണ്ണക്കമ്പനികളെ പാലൂട്ടി കൊഴിപ്പിച്ചു മോദി സർക്കാർ; തുടർച്ചയായി രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില 50 പൈസ വീതം വർദ്ധിപ്പിച്ചത് കമ്പനികൾക്ക് കൊള്ളലാഭം ഒരുക്കാൻ; എണ്ണവിലയിൽ 82 ദിവസം മാറ്റം വരുത്താതിരുന്നതിനു ശേഷം പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത് ഉപഭോക്താക്കളുടെ നെഞ്ചിൽ കുത്തി; അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുമ്പോഴും പെട്രോൾ വില മേലോട്ടു കുതിക്കുന്ന രാജ്യമായി ഇന്ത്യ തുടരുന്നു

June 09, 2020

ന്യൂഡൽഹി: തുടർച്ചയായി രണ്ട് ദിവസങ്ങളിൽ പെട്രോൾ വില വർദ്ധിപ്പിച്ചു ജനങ്ങളുടെ പോക്കറ്റടിക്കുന്നതു തുടർന്നു മോദി സർക്കാർ. ക്രൂഡ് ഓയിൽ വില ഏറ്റവും താഴ്‌ച്ച നിരക്കിൽ എത്തിയപ്പോഴും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് നൽകാതെ എണ്ണക്കമ്പനികളെ സഹായിച്ച സർക്കാർ ഇപ്പ...

ഒരിക്കൽ നിന്നു തിരിയാൻ ഇടമില്ലാതിരുന്ന ലണ്ടനിലെ ഗാറ്റ്‌വിക് എയർപോർട്ടിന്റെ ഞെട്ടിക്കുന്ന കാഴ്‌ച്ചകളാണിവ; അടുക്കിയിട്ടിരിക്കുന്ന വിമാനങ്ങളിൽ പലതും തുരുമ്പിച്ചേക്കും; മനുഷ്യൻ യാത്രയെ ഭയക്കുന്ന കാലത്ത് ഇവയ്ക്ക് എങ്ങനെ ശാപമോക്ഷം കിട്ടും?

June 06, 2020

ആയിരക്കണക്കിന് യാത്രക്കാർ ഒരു ദിവസം വരികയും പോവുകയും ചെയ്തിരുന്നതാണ് ഗാറ്റ്‌വിക് വിമാനത്താവളം. തിരക്കിൽ നിന്നുതിരിയാനുള്ള ഇടം തന്നെ കഷ്ടിയായിരുന്നു. അവിടം ഇന്ന് ഏതാണ്ട് വിജനമാണ്. വിവിധതരം വിമാനങ്ങൾ യാത്രകളില്ലാതെ അടുക്കിയിട്ടിരിക്കുന്നത് കാണുമ്പോൾ തോ...

ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലെന്ന് റിപ്പോർട്ട്; ജിഡിപിയിൽ 27 ശതമാനവും സംഭവാന ചെയ്തത് കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ; മഹാരാഷ്ട്രയും ഗുജറാത്തും നേരിടുന്നത് കടുത്ത വെല്ലുവിളി; കോവിഡുകാലത്ത് കേരളത്തിന് കരുത്തായി പഠന റിപ്പോർട്ട്; അപ്പോഴും സംസ്ഥാന ഖജനാവിൽ ഒന്നുമില്ലെന്നത് യാഥാർത്ഥ്യം; കടമെടുത്ത് ശമ്പളം കൊടുക്കുന്ന സംസ്ഥാനം രാജ്യത്തിന്റെ പ്രതീക്ഷയായി മാറുമ്പോൾ

June 03, 2020

മുംബൈ: സാമ്പത്തികമായി കരകയറാൻ ഇന്ത്യ കോവിഡുകാലത്ത് ശ്രമിക്കുമ്പോൾ കേരളമുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾ ഇന്ത്യയ്ക്കു പ്രതീക്ഷ പകരുന്നു. ആഗോള ധനകാര്യ സ്ഥാപനമായ എലാറ സെക്യൂരിറ്റീസിന്റെ പഠനത്തിലാണ് കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഹരിയാന, കർണാടക എന്നീ സംസ്ഥാന...

കൊറോണക്ക് മുമ്പ് പറന്നിരുന്ന 157 ഡെസ്റ്റിനേഷനുകളിലേക്കും ഇനി എമിറേറ്റ്സ് പറന്ന് തുടങ്ങാൻ നാല് വർഷം വരെ എടുക്കാം.. ലോകത്തെ ഏറ്റവും വേഗം വളർന്ന് കൊണ്ടിരിക്കുന്ന എയർലൈൻ കമ്പനിയുടെ അവസ്ഥ ഇങ്ങനെയെങ്കിൽ എയർ ഇന്ത്യയുടെ കാര്യം പറയണോ..? കൊറോണാനന്തര ലോകം എങ്ങനെയെന്നറിയാൻ ഒരു ഉപകഥ കൂടി

June 02, 2020

കൊറോണ സൃഷ്ടിച്ച പ്രതിസന്ധി കാരണം നിർത്തി വച്ച തങ്ങളുടെ വിമാന സർവീസുകൾ പഴയ പടിയാകുന്നതിന് ചുരുങ്ങിയത് നാല് വർഷമെങ്കിലുമെടുക്കുമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്സ് വിമാനക്കമ്പനി രംഗത്തെത്തി. അതായതുകൊറോണക്ക് മുമ്പ് പറന്നിരുന്ന 157 ഡെസ്റ്റിനേഷനുകളിലേക്കും...

നേരിടാൻ പോകുന്നത് ബ്രിട്ടന്റെ 300 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; കൊറോണക്കാലത്ത് തൊഴിൽ നഷ്ടവും പട്ടിണിയും ബ്രിട്ടനെയും കാർന്ന് തിന്നുമെന്ന് സൂചിപ്പിച്ച് ചാൻസലർ ഋഷി സുനക്

June 01, 2020

യുകെയിൽ കൊറോണ വൈറസ് തീർത്ത പ്രതിസന്ധി രോഗബാധയും മരണങ്ങളും നിലച്ചാലും അത്ര വേഗമൊന്നും കെട്ടടങ്ങില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. നേരിടാൻ പോകുന്നത് ബ്രിട്ടന്റെ 300 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സ്...

അനിൽ അംബാനി ചൈനീസ് ബാങ്കുകൾക്ക് 5,446 കോടി രൂപ നൽകണം; തിരിച്ചടയ്ക്കാനുള്ള തുക 21 ദിവസത്തിനുള്ളിൽ നൽകണമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവ്; ബാങ്കുകൾ കോടതിയെ സമീപിച്ചത് ആർ കോം പാപ്പരായി പ്രഖ്യാപിക്കാനുള്ള പ്രക്രിയകൾ നടക്കുന്നതിനിടെ; കൈയിൽ പണമില്ലെന്നും തിരച്ചടവ് സാധ്യമല്ലെന്ന് അംബാനി കേണു പറഞ്ഞിട്ടും കോടതി കേട്ടില്ല; ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ മുമ്പിലുണ്ടായിരുന്ന അനിൽ അംബാനിയുടേത് ഒരു ബിസിനസ് ടൈക്കൂണിന്റെ വമ്പൻ വീഴ്‌ച്ച

May 23, 2020

മുംബൈ: ചേട്ടൻ മുകേഷ് അംബാനി കോവിഡ് കാലത്തു പോലും കോടികൾ വാരുന്ന ബിസിനസുമായി മുന്നോട്ടു പോകുമ്പോഴും അനിയൻ അനിൽ അംബാനി കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പെട്ട് നട്ടം തിരിയുന്നു. ബാങ്കുകൾ എല്ലാം ജപ്തി ചെയ്തു കൊണ്ടുപോകുന്ന അവസ്ഥയിലാണ് അനിൽ അംബാനി. ധ...

വിദേശനിക്ഷേപകർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പിൻവലിക്കുന്നത് 26 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം; ഇന്ത്യയിൽ നിന്നു മാത്രം 16 ബില്ല്യൺ ഡോളർ; കൊറോണ ഏഷ്യൻ സമ്പദ്ഘടനയെ ബാധിക്കുന്നതിങ്ങനെ

May 20, 2020

കോവിഡ് - 19 എന്ന മഹാമാരി ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സമ്പദ്ഘടനയിൽ കനത്ത ആഘാതമേൽപ്പിച്ചിട്ടുണ്ട്. നിരവധി ഉത്തേജന പാക്കേജുകളുമായി വികസിത രാജ്യങ്ങൾ അതിനെ മറികടക്കാൻ നെട്ടോടമോടുകയാണ്. അതിനിടയിലാണ് ഏഷ്യയിലെ വിവിധ വികസ്വര രാജ്യങ്ങളിൽ നിന്നായി 26 ബില്ല്യൺ...

ജിഡിപി മൂന്നിലൊന്നായി താഴും; തൊഴിലില്ലായ്മ ഇരട്ട അക്കം തൊടും; സെൽഫ് എംപ്ലോയ്മെന്റ് ചെയ്യുന്നവർക്കുള്ള സഹായം ഒരു മാസം കൂടി മാത്രം; ബ്രിട്ടൻ നേരിടുന്ന പ്രതിസന്ധി തുറന്ന് പറഞ്ഞ് ഋഷി സുനക്

May 20, 2020

കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് യുകെ നേരിടാൻ പോകുന്ന സാമ്പത്തിക പ്രത്യാഘാതത്തിന്റെ ആഴത്തെക്കുറിച്ച് കടുത്ത മുന്നറിയിപ്പേകി ചാൻസലർ ഋഷി സുനക് രംഗത്തെത്തി. ഇത് പ്രകാരം രാജ്യത്തിന്റെ ജിഡിപി മൂന്നിലൊന്നായി താഴുമെന്നും തൊഴിലില്ലായ്മ ഇരട്ട അക്കം തൊടുമെന്...

ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെ അബുദാബി രാജകുടുംബം ഷംസീർ വയലിലിന്റെ ബിസിനസിലും നിക്ഷേപം ഇറക്കുന്നു; ഷംസീർ വൈസ് ചെയർമാനായ അമാനത്ത് ഹോൾഡിങ്‌സിന്റെ ഓഹരി വാങ്ങാൻ അബുദാബി രാജകുടുംബാംഗം ഷെയ്ഖ് തഹ്നൂൻ ശ്രമിക്കുന്നതായി ബ്ലൂംബർഗ്ഗ് റിപ്പോർട്ട്; വാർത്തയോട് പ്രതികരിക്കാതെ അമാനത്ത് ഹോൾഡിങ്‌സും; യൂസഫലിയുടെ സ്ഥാപനത്തിന് പുറമേ മരുമകന്റെ ഹെൽത്ത് കെയർ സ്ഥാപനത്തിലും രാജകുടുംബം നിക്ഷേപം ഇറക്കുമ്പോൾ സംഭവിക്കുന്നത് എന്ത്?

May 16, 2020

അബുദാബി: പ്രവാസ ലോകത്തെ ഏറ്റവും ശക്തനായ ഇന്ത്യൻ വ്യവസായി ആരെന്ന് ചോദിച്ചാൽ ഉത്തരം മലയാളിയായ എം എ യൂസഫലി എന്നു തന്നെയായിരിക്കും. പ്രവാസി ഇന്ത്യക്കാരുടെ കൺകണ്ട ദൈവമായ യൂസഫലിയുടെ ലുലു ഗ്രൂപ്പിൽ അബുദാബി രാജകുടുംബം 100 കോടി ഡോളറിന്റെ നിക്ഷേപം ഇറക്കിയെന്ന ...

സ്വർണ്ണത്തിന്റെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ കേരളത്തിൽ ജുവല്ലറി തുറന്നിട്ടും സ്വർണം വാങ്ങാൻ ആളില്ല; എന്നിട്ടും സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്നു; പവന് 34,400; 15 ദിവസത്തിനുള്ളിൽ കൂടിയത് 1000 രൂപ; വില കൂടാൻ കാരണം കോവിഡ് ഭീതിയെത്തുടർന്ന്, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ രാജ്യാന്തര നിക്ഷേപകർ സ്വർണം വലിയ തോതിൽ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ

May 16, 2020

കൊച്ചി: ലോകത്തെ ഏറ്റവും വലിയ സ്വർണ വിപണികളിൽ ഒന്നാണ് കേരളം അടങ്ങുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. സ്വർണ ഉപഭോഗത്തിൽ കേരളം വളരെ മുന്നിലാണ് താനും. കോവിഡ് കാലത്തെ തുടർന്ന് സ്വർണ വിൽപ്പന അടക്കം വളരെ ചുരുങ്ങിയ അവസ്ഥയിലാണ്. എങ്കിലും കേരളത്തിൽ സ്വർണ വിലയിൽ റെക...

ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ വീഴാൻ ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്; ഉള്ളതെല്ലാം വാരിക്കോരി കൊടുത്ത് കഴിഞ്ഞപ്പോൾ ഖജനാവ് കാലി; ഇനി സകല സാധനങ്ങൾക്കും നികുതി കൂടും; ഋഷി സുനക് അകപ്പെട്ടത് ചക്രവ്യുഹത്തിൽ

May 14, 2020

സാമൂഹിക അകലം പാലിക്കുന്നിടത്തോളം കാലം സാമ്പത്തിക പുരോഗതിയും അകന്നു തന്നെ നിൽക്കും എന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ബ്രിട്ടൻ മുൻ ചാൻസലർ ലോർഡ് ലാമന്റും ഈ അഭിപ്രായക്കാരനാണ്. ബ്രിട്ടന്റെ കാര്യത്തിലെങ്കിലും ഇത് ശരിയാണ് എന്നാണ് കണക്കുകൾ അടിവരയിട്ടു പറ...

ഈ വർഷം ഹോളിഡേയ് ട്രിപ്പുകൾ പൂർണ്ണമായും ഇല്ലാതാവും; മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് റീഫണ്ട് കിട്ടുമെങ്കിലും അഡ്വാൻസ് മാത്രം കൊടുത്തു ബുക്ക് ചെയ്തവർക്ക് ഒന്നും തിരിച്ചു കിട്ടിയേക്കില്ല; ടൂറിസ്റ്റുകളായി ലോകം ചുറ്റാൻ ഇരുന്നവർക്ക് ഈ വർഷം സംഭവിക്കുന്നത് ഇങ്ങനെയൊക്കെ

May 13, 2020

കൊറോണയെ നിശ്ശേഷം തുടച്ചു നീക്കാനാകാതെ, അതിനോടൊപ്പം ജീവിച്ചുതീർക്കാൻ മനുഷ്യർ തയ്യാറെടുക്കുമ്പോൾ, പല സ്വഭാവ രീതികളിലും മാറ്റങ്ങൾ വരുത്തേണ്ടിവരും , പല ഇഷ്ടങ്ങളും ഒഴിവാക്കേണ്ടി വരും, ഇഷ്ടമില്ലാത്തത് പലതും നിർബന്ധപൂർവ്വം ചെയ്യേണ്ടതായും വരും. കൊറോണാനന്തരകാ...

വർക്ക്-ഫ്രം-ഹോം വർഷാവസാനം വരെ നീട്ടി ഫേസ്‌ബുക്കും ഗൂഗിളും; ടോറോണ്ടോയിലെ സ്മാർട്ട് സിറ്റി പദ്ധതി നിർത്തിവച്ച് ഗൂഗിൾ; കൊറോണാനന്തരകാലത്തെ പുതിയ തൊഴിൽ സംസ്‌കാരം ടെക്നോ പാർക്കുകളേയും സൈബർ സിറ്റികളേയും അപ്രസക്തമാക്കുമോ?

May 08, 2020

കൊറോണാ ലോക്ക്ഡൗണിന് ശേഷം ഓഫീസ് പ്രവർത്തനം പുനരാരംഭിക്കുവാനുള്ള ശ്രമത്തിലാണ് പല ബിസിനസ്സ് സ്ഥാപനങ്ങളും. ടെക്നോളജി ഭീമന്മാരായ ഫേസ്‌ബുക്കും ഗൂഗിളും അക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ ഈ രണ്ട് കമ്പനികളും പുതിയ ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് എന്നാണ് സൂചന. ഗൂഗിൾ ജ...

MNM Recommends

Loading...
Loading...