Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോദിയുടെ സ്വദേശി ഡീസൽ ഇന്ത്യയെ സമ്പന്നമാക്കുമോ? ഡീസലിനൊപ്പം ഭക്ഷ്യേതര എണ്ണ കൂടി ചേർത്തു ബയോ ഡീസലുണ്ടാക്കി വിൽപ്പന ആരംഭിച്ച് പെട്രോളിയം മന്ത്രാലയം

മോദിയുടെ സ്വദേശി ഡീസൽ ഇന്ത്യയെ സമ്പന്നമാക്കുമോ? ഡീസലിനൊപ്പം ഭക്ഷ്യേതര എണ്ണ കൂടി ചേർത്തു ബയോ ഡീസലുണ്ടാക്കി വിൽപ്പന ആരംഭിച്ച് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യക്കു പുതിയ സാധ്യതകൾ തുറന്നിട്ട് 'സ്വദേശി ഡീസൽ' വിൽപ്പനയ്‌ക്കെത്തി. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുക, കാർബൺ മലിനീകരണം നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു കേന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ സംവിധാനം ഒരുക്കുന്നത്.

ബയോഡീസൽ എന്ന ആശയം പ്രാവർത്തികമാക്കിയത് ഡീസലിനൊപ്പം ഭക്ഷ്യേതര എണ്ണകൂടി കലർത്തിയാണ്. ബയോ ഡീസൽ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിലൂടെ കർഷകർക്ക് അധിക വരുമാന മാർഗം കണ്ടെത്തുക എന്ന ലക്ഷ്യവും കേന്ദ്ര സർക്കാരിനുണ്ട്.

മലിനീകരണ നിയന്ത്രണത്തിനൊപ്പം അസംസ്‌കൃത എണ്ണ ഇറക്കുമതിക്കുള്ള ഭീമമായ ചെലവ് കുറയ്ക്കാനും ബയോ ഡീസൽ ഉപയോഗം സഹായിക്കും. രാജ്യത്ത് ആവശ്യമുള്ള ഇന്ധനത്തിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. റയിൽവേ, പ്രതിരോധ വകുപ്പ്, സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ തുടങ്ങിയ വൻകിട ഉപയോക്താക്കളോടും ബയോ ഡീസലിലേക്കു മാറാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ബി ഫൈവ് എന്ന പേരിലാണ് സ്വദേശി ഡീസൽ വിൽക്കുന്നത്. എണ്ണപ്പനയിൽ നിന്നുള്ള എണ്ണ കലർത്തിയ ഈ ഉൽപ്പന്നം ആദ്യ ഘട്ടത്തിൽ ഡൽഹി, വിശാഖപട്ടണം, വിജയവാഡ, ഹാൽദിയ നഗരങ്ങളിൽ ലഭ്യമാകും. ഘട്ടംഘട്ടമായി രാജ്യവ്യാപകമായി ബയോ ഡീസൽ വിൽക്കുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ബയോ ഡീസൽ ലഭ്യതയിലെ പരിമിതികൾ വിപണനം വ്യാപിപ്പിക്കുന്നതിൽ തടസമാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

35 ലക്ഷം ടൺ ബയോ ഡീസലാണ് ദേശീയതലത്തിൽ വിൽക്കാൻ ആവശ്യമായി വരിക. ഇപ്പോൾ രാജ്യത്തെ ഉൽപ്പാദനശേഷി വെറും 10 ലക്ഷം ടൺ മാത്രമാണ്. ഉൽപ്പാദനം ക്രമേണ വർധിപ്പിച്ച് ബയോ ഡീസൽ വിൽപ്പന രാജ്യമെങ്ങും വ്യാപിപ്പിക്കാനാകുമെന്നാണു കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ബയോ ഡീസൽ വാങ്ങാൻ പൊതുമേഖല എണ്ണ കമ്പനികൾ ഈ മാസം തന്നെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലഭ്യത അടിസ്ഥാനമാക്കി വില നിർണയിക്കും. സാധാരണ ഡീസലിൽ അഞ്ചു ശതമാനം വരെ ബയോ ഡീസൽ കലർത്താൻ വാഹനങ്ങളിൽ മാറ്റം വരുത്തുകയോ പ്രത്യേക സാങ്കേതികവിദ്യയെ ആശ്രയിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഡീസലിനു പുറമെ പെട്രോളിൽ എതനോൾ കലർത്താനുള്ള നടപടികളും ചർച്ച ചെയ്യുകയാണു കേന്ദ്രം. കരിമ്പിൽ നിന്നുള്ള എതനോൾ അഞ്ചു ശമതാനം വരെ പെട്രോളിനൊപ്പം ചേർക്കാനാവുമെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എതനോൾ യഥേഷ്ടം ലഭിക്കാത്തതിനാൽ മൂന്നുശതമാനത്തോളം മാത്രമാണു പെട്രോളിനൊപ്പം ചേർക്കാനാവുന്നതെന്നും പ്രധാൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP