Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിലയിടിവുണ്ടായാലും റബ്ബർ ഉൽപാദനം വൻതോതിൽ കൂടി; വില കൂടുമെന്ന പ്രതീക്ഷയിൽ കർഷകർ; കഴിഞ്ഞവർഷത്തേക്കാൾ 20,000 ടൺ കൂടുതൽ റബ്ബർ വിപണിയിലെത്തി

വിലയിടിവുണ്ടായാലും റബ്ബർ ഉൽപാദനം വൻതോതിൽ കൂടി; വില കൂടുമെന്ന പ്രതീക്ഷയിൽ കർഷകർ; കഴിഞ്ഞവർഷത്തേക്കാൾ 20,000 ടൺ കൂടുതൽ റബ്ബർ വിപണിയിലെത്തി

കോട്ടയം:റബർ വിലയിൽ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ഉത്പാദനം ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നു. രാജ്യത്ത് ഈ വർഷം 6.5 ലക്ഷം ടൺ റബറുത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം.ഇത് ലക്ഷ്യ പ്രാപ്തിയിലേയ്ക്ക് എത്തുന്നതയായി ബോർഡ് പറയുന്നു. 2016 ഏപ്രിൽ മുതൽ 2017 ഫെബ്രുവരി വരെയുള്ള ഉത്പാദനം 622,000 ടൺ ആണ്.

മുൻ വർഷം ഇതേ കാലയളവിൽ ഉത്പാദനം 529,000 ടണ്ണായിരുന്നു.ഇപ്പോൾ ഇത് 17.58 ശതമാനം വർദ്ധനയാണ് കാണിക്കുന്നത്. റബറുത്പാദനമേഖലയിൽ ഇടവിട്ടുലഭിക്കുന്ന മഴയും താരതമ്യേന മെച്ചപ്പെട്ട വിലയും ഈ മാസവും ഉത്പാദനം കാര്യമായി തന്നെ വർദ്ധിക്കാൻ ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രതീക്ഷയിലാണ് ബോർഡും കർഷകരും. 

ഈ വർഷം ഫെബ്രുവരി മാസത്തിൽ കഴിഞ്ഞവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 54 ശതമാനം കൂടുതൽ ഉത്പാദനം നടന്നു. 2017 ഫെബ്രുവരി മാസത്തെ ഉത്പാദനം 57,000 ടണ്ണാണ്. 2016 ഫെബ്രുവരിയിൽ ഉത്പാദനം 37,000 ടണ്ണായിരുന്നു. ഇത് തന്നെ ഒരു ശുഭസൂചകമായിട്ടാണ് കാണുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ ചൂട് അനുഭവപ്പെട്ടിട്ടും ഉത്പാദം ഏറിയതാണ് ഏറെ പ്രതിക്ഷ നൽകുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ റബറുത്പാദനം കുറഞ്ഞുവരുന്ന പ്രവണതയാണ് കണ്ടു വന്നിരുന്നത്. അതിനാണ് ഇത്തവണ ബ്രേക്ക് ഇട്ടിരിക്കുന്നത്. അതിന് ചില കാര്യങ്ങൾ ബോർഡ് നിരത്തുന്നതിൽ ചൂടിനെ അതി ജീവിക്കാൻ പുതിയ ഇനം റബറിന് കഴിയുന്നു എന്നാണ്. വിലക്കുറവു മൂലം കർഷകർ പലരും ടാപ്പിങ് നിർത്തിവച്ചതും കാലാവസ്ഥാ പ്രാതികൂല്യവും തൊഴിലാളിക്ഷാമവുമൊക്കെയായിരുന്നു ഉത്പാദനക്കുറവിന് മറ്റുകാരണങ്ങൾ.

റബറിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുകയും കൃഷിച്ചെലവുകൾ കുറയ്ക്കുകയും ചെയ്യുകവഴി കൂടുതൽ ആദായം നേടാൻ കർഷകരെ പ്രാപ്തരാക്കുന്നതിനുള്ള വിവിധപരിപാടികൾ റബർബോർഡ് നടപ്പാക്കിവരുന്നു.

ഉത്പാദകസംഘങ്ങളുടെ സഹകരണത്തോടെ റീജിയണൽ ഓഫീസ് തലത്തിലും ഫീൽഡ്ഓഫീസ്തലത്തിലും ഉത്പാദനക്ഷമതാവർദ്ധനയ്ക്കായി വിവിധപരിപാടികൾ ബോർഡ് നടപ്പാക്കിവരുന്നു. 'പ്രധാന്മന്ത്രി കൗശൽ വികാസ് യോജന' (പി.എം.കെ.വി.വൈ.) പദ്ധതിപ്രകാരം കേരളത്തിലെ ചെറുകിടറബർമേഖലയിൽ റബർ ടാപ്പർമാർക്കായി നടപ്പാക്കിയ നൈപുണ്യവികസനപദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 10,000 പേർക്ക് പരിശീലനം നൽകിയിരുന്നു. ഇത്രയും തന്നെ പേർക്ക് അടുത്ത ഘട്ടത്തിലും പരിശിലനം നല്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP