Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

സ്വർണവിലയിൽ വർദ്ധനവ്; പവന് 200 രൂപ ഉയർന്ന് 21,120 ത്തിലെത്തി

സ്വർണവിലയിൽ വർദ്ധനവ്; പവന് 200 രൂപ ഉയർന്ന് 21,120 ത്തിലെത്തി

കൊച്ചി: ആഗോള ചലനങ്ങളുടെ ചുവട് പിടിച്ച് സംസ്ഥാനത്ത് സ്വർണ്ണവില ഇന്നലെ വർദ്ധിച്ചു. പവന് 200 രൂപ വർദ്ധിച്ച് 21120 രൂപയും ഗ്രാമിന് 25 രൂപ വർദ്ധിച്ച് 2640 രൂപയുമാണ് സ്വർണ്ണത്തിന്റെ വില. വില്പനയിലെ ഉണർവിന്റെ പിൻബലത്തിൽ ആണ് ഇന്നലെ സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചത്. ഉത്സവകാല സീസണിന് മുന്നോടിയായി റീട്ടെയിൽ കച്ചവടക്കാരും ജുവലറിക്കാരും മികച്ച വാങ്ങൽ നടത്തിയത് ന്യൂഡൽഹി വിപണിയിൽ വില വർദ്ധിക്കാൻ കാരണമായി.

ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ തുടർച്ചയായി മൂന്നാം ദിനവും സ്വർണവില ഉയർന്നു. പത്ത് ഗ്രാമിന് ഇന്നലെ 150 രൂപ വർദ്ധിച്ച് വില 28,400 രൂപയിലെത്തി. രാജ്യാന്തര വിപണിയിലും സ്വർണവില ഇന്നലെ നേട്ടത്തിന്റെ പാതയിലായിരുന്നു. ന്യൂയോർക്ക് വിപണിയിൽ ട്രോയ് ഔൺസിന് 0.9 ശതമാനം വർദ്ധനയോടെ വില ഇന്നലെ 1,294 ഡോളറിലെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP