Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതുവർഷ ദിനത്തിൽ ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് 1.29 രൂപയും ഡീസലിനു 97 പൈസയും കൂടും; വിമാന ഇന്ധന വിലയിലും പാചകവാതക വിലയിലും വർദ്ധന; പുതുക്കിയ തുക ഇന്ന് അർദ്ധ രാത്രി മുതൽ നിലവിൽ വരും

പുതുവർഷ ദിനത്തിൽ ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് 1.29 രൂപയും ഡീസലിനു 97 പൈസയും കൂടും; വിമാന ഇന്ധന വിലയിലും പാചകവാതക വിലയിലും വർദ്ധന; പുതുക്കിയ തുക ഇന്ന് അർദ്ധ രാത്രി മുതൽ നിലവിൽ വരും

ന്യൂഡൽഹി: പുതുവർഷത്തിലെ ആദ്യ ദിനം തന്നെ ഇന്ധനവില കൂട്ടി. പെട്രോളിന് 1.29 രൂപയും ഡീസലിനു 97 പൈസയുമാണു കൂട്ടിയത്. രാജ്യാന്തരവിലയിലെ വ്യത്യാസങ്ങൾക്കനുസരിച്ചാണ് വില വർധന. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്കുണ്ട്. കഴിഞ്ഞ തവണ പെട്രോൾ ലീറ്ററിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും കൂട്ടിയിരുന്നു.

പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കുന്നതൊടൊപ്പം വിമാന ഇന്ധന വിലയും പാചകവാതക വിലയും വർദ്ധിപ്പിക്കുന്നുണ്ട്. പാചക വാതക ഒരു സിലിണ്ടറിന് 2 രൂപ (സബ്‌സിഡി)യാണ് വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ 7 മാസത്തിനിടിയിൽ ഇത് 8ാം തവണയാണ് പാചക വാതക വിലയിൽ വർദ്ധനവ് ഉണ്ടായത്. 8.6 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. പുതുക്കിയ തുക ഇന്ന് അർദ്ധ രാത്രി മുതൽ നിലവിൽ വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP