Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണ്ണവില 22,000ന് താഴെ; ഇന്നലെ കുറഞ്ഞത് പവന് 80 രൂപ

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണ്ണവില 22,000ന് താഴെ; ഇന്നലെ കുറഞ്ഞത് പവന് 80 രൂപ

കൊച്ചി: സ്വർണ്ണ വിലയിൽ ഇന്നലെ വീണ്ടും ഇടിവ് രേഖപ്പെടുത്തി. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം പവൻ വില ഇന്നലെ വീണ്ടും 22000ത്തിന് താഴേക്ക് എത്തി. ഇന്നലെ ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് പവന് 21960 രൂപയാണ് കൊച്ചിവിപണിയിൽ വില.


അതേസമയം, ആഗോള വിപണിയിലെ പോസിറ്റീവ് ട്രെൻഡിന്റെ പിൻബലത്തിൽ ന്യൂഡൽഹി ബുള്ള്യൻ വിപണി ഇന്നലെ സ്വർണവിലയിൽ നേരിയ വർദ്ധന രേഖപ്പെടുത്തി. 40 രൂപ ഉയർന്ന് 29,580 രൂപയാണ് ബുള്ള്യൻ വിപണിയിൽ പത്ത് ഗ്രാമിന് വില. സ്വർണത്തിന്റെ രാജ്യാന്തരവില ഇന്നലെ 0.5 ശതമാനം വർദ്ധനയോടെ ട്രോയ് ഔൺസിന് 1,300 ഡോളർ ഭേദിച്ചിരുന്നു. ജുവലറികളിൽ നിന്ന് മികച്ച ഡിമാൻഡ് ഉണ്ടായതും രാജ്യ തലസ്ഥാനത്ത് വില വർദ്ധിക്കാൻ കാരണമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP