Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആചാരം തെറ്റിക്കാതെ മദ്യത്തിന് വില കൂട്ടി ഐസക്കിന്റെ ബജറ്റ്; സ്വർണത്തിനും വെള്ളിക്കും സിനിമാ ടിക്കറ്റിനും വില കൂടും; സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഈടാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി; ഇലട്രോണിക് ഉത്പന്നങ്ങൾക്കും സോപ്പു മുതൽ ടൂത്ത് പേസ്റ്റ് വരെ സകലതിനും വില കൂടും

ആചാരം തെറ്റിക്കാതെ മദ്യത്തിന് വില കൂട്ടി ഐസക്കിന്റെ ബജറ്റ്; സ്വർണത്തിനും വെള്ളിക്കും സിനിമാ ടിക്കറ്റിനും വില കൂടും; സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഈടാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി; ഇലട്രോണിക് ഉത്പന്നങ്ങൾക്കും സോപ്പു മുതൽ ടൂത്ത് പേസ്റ്റ് വരെ സകലതിനും വില കൂടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബജറ്റിലെ പതിവ് ആചാരം ഇത്തവണയും ഡോ. തോമസ് ഐസക്ക് തെറ്റിച്ചില്ല. മദ്യത്തിനും പതിവു പോലെ വില കൂട്ടിക്കൊണ്ടാണ് ബജറ്റ് പ്രഖ്യാപനം. ഇത്കൂടാതെ മറ്റു പല വസ്തുക്കൾക്കും വില കൂട്ടുമെന്നാണ് ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കിയത്. ഒരു വർഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന പ്രളയ സെസ് രണ്ട് വർഷത്തേക്കെന്നാണ് ബജറ്റ് പ്രഖ്യാപിച്ചത്.

ഇതോടെ 12, 18,28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങൾക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു. കാൽ ശതമാനം സെസ് വന്നതോടെ സ്വർണ്ണത്തിനും വെള്ളിക്കും വില ഉയരും. ബിയർ വൈൻ നികുതി രണ്ട് ശതമാനം കൂടി. 150 കോടി രൂപയാണ് ഇതു വഴി അധികം പ്രതീക്ഷിക്കുന്നത്. സിനിമാ ടിക്കറ്റിനും നിരക്ക് കൂടും . 10 ശതമാനം വിനോദ നികുതി ഈടാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.

3000 ചതുരശ്ര അടിക്കുമുകളിൽ വിസ്തീർണമുള്ള വീടുകൾക്ക് അധിക നികുതിയുണ്ടാകും. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വിലകൂടും. കമ്പ്യൂട്ടർ, സോപ്പ് എന്നിവയ്ക്കും വിലകൂടും. ആഡംബര വസ്തുക്കളുടെ വില ഉയരും. ഇലട്രോണിക് ഉത്പന്നങ്ങളുടെ വിലയും കൂടും. സോപ്പു മുതൽ ടൂത്ത് പേസ്റ്റ് വരെ സകല വസ്തുക്കൾക്കും വി കൂടുമെന്നാണ് ബജറ്റ് പ്രഖ്യാപനം.

സ്വർണം, സിമന്റ്, ഗ്രാനൈറ്റ്, കാർ, എസി, ഫ്രിഡ്ജ്, സിഗരറ്റ്, ശീതള പാനീയങ്ങൾ, ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടർ, അതിവേഗ ബൈക്കുകൾ, നോട്ട് ബുക്, കണ്ണട, ടിവി, സ്‌കൂൾ ബാഗ്, മുള ഉരുപ്പടികൾ, സെറാമിക് ടൈലുകൾ എന്നിവയ്ക്കും വില വർധിക്കും.

സ്വർണം ഒഴികെ 5 ശതമാനത്തിനു മുകളിലെ സ്ലാബിൽപെട്ട എല്ലാ ചരക്കുകൾക്കും സെസ് ബാധകമായിരിക്കും. കോംപോസിഷൻ നികുതി സമ്പ്രദായം സ്വീകരിച്ചിട്ടുള്ള ചെറുകിട വ്യാപാരികളെയും സെസ് ചുമത്തുന്നതിൽനിന്ന് ഒഴിവാക്കി. സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങൾ ഉൾപ്പെടെയുള്ള ചരക്കുകൾക്ക് കാൽ ശതമാനവും 12, 18, 28 സ്ലാബിൽ വരുന്ന ഉൽപന്നങ്ങളുടെയും എല്ലാത്തതരം സേവനങ്ങളുടെയും വിതരണത്തിന് വിതരണ വിലയിൻന്മേൽ ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്താനുമാണ് തീരുമാനം. 20 ലക്ഷം മുതൽ 50 ലക്ഷം വരെ വാർഷികവരുമാനമുള്ളവർക്ക് 6 ശതമാനം സേവനനികുതിയായി നിജപ്പെടുത്തി.

 വിലകൂടുന്ന വസ്തുക്കൾ ഇവയൊക്കെ:

സോപ്പ്
ടൂത്ത് പേസ്റ്റ്
ശീതള പാനീയങ്ങൾ
ചോക് ലേറ്റ്
കാറുകൾ
ഇരുചക്ര വാഹനങ്ങൾ
മൊബൈൽ ഫോൺ
കമ്പ്യൂട്ടർ
ഏസി
ഫ്രിഡ്ജ്
പാക്കറ്റ് ഭക്ഷണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP