Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട്ടിലെ കാപ്പിക്കർഷകരെ സഹായിക്കാൻ മലബാർ എന്ന പേരിൽ കാപ്പി; റബർ കർഷകർക്ക് സാന്ത്വനമേകാൻ സിയാൽ മാതൃകയിൽ ടയർ കമ്പനി തുടങ്ങും; നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ റൈസ് പാർക്കുകൾക്ക് 20 കോടി രൂപ പ്രഖ്യാപനം; കുട്ടനാട് പാക്കേജിന് വകയിരുത്തിയത് 1000 കോടി: ഐസക്കിന്റെ ബജറ്റിലെ കാർഷിക സൗഹൃദ പ്രഖ്യാപനങ്ങൾ ഇങ്ങനെ

വയനാട്ടിലെ കാപ്പിക്കർഷകരെ സഹായിക്കാൻ മലബാർ എന്ന പേരിൽ കാപ്പി; റബർ കർഷകർക്ക് സാന്ത്വനമേകാൻ സിയാൽ മാതൃകയിൽ ടയർ കമ്പനി തുടങ്ങും; നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ റൈസ് പാർക്കുകൾക്ക് 20 കോടി രൂപ പ്രഖ്യാപനം; കുട്ടനാട് പാക്കേജിന് വകയിരുത്തിയത് 1000 കോടി: ഐസക്കിന്റെ ബജറ്റിലെ കാർഷിക സൗഹൃദ പ്രഖ്യാപനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തോമസ് ഐസക്കിന്റെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ കർഷകർക്ക് ശ്രമകരമായ പദ്ധതികളാണ് നടത്തുന്നത്. കുട്ടനാടിനും മലയോര മേഖലയ്ക്കും ഗുണകരമാകുന്ന ഒട്ടേറെ പദ്ധതികൾ പ്രഖ്യാപനത്തിലുണ്ട്. വയനാട്ടിലെയും കുട്ടനാട്ടിലെയും കർഷകർക്ക് ആശ്വാരകരമാകുന്നതാണ് ഐസക്കിന്റെ ബജറ്റിലെ പ്രഖ്യാപനങ്ങൾ.

വയനാട്ടിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും. മലബാർ എന്ന പേരിൽ വയനാട്ടിലെ കാപ്പി വിപണിയിൽ എത്തിക്കും. റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടിയും പ്രഖ്യാപിച്ചു. റബ്ബറിന്റെ പദ്ധതികൾക്കായി സിയാൽ മാതൃകയിൽ ടയർ കമ്പനികൾ തുടങ്ങുമെന്നുമാണ് പ്രഖ്യാപനം.

നെൽകൃഷി പ്രോത്സാഹിപ്പിക്കും. റൈസ് പാർക്കുകൾക്ക 20 കോടി രൂപ പ്രഖ്യാപിച്ചു. കുരുമുളക് കൃഷിക്ക് 10 കോടി. പ്രളയം ബാധിച്ച വയനാടിനായി പ്രത്യേക പദ്ധതികൾ കേരം ഗ്രാമം പദ്ധതിയും പ്രഖ്യാപിച്ചു. കുട്ടനാട് പാക്കേജിന് 1000 കോടിയാണ് വിലയിരുത്തിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് വിവിധ പദ്ധതികൾക്കായി ബജറ്റിൽ 1000 കോടി വകയിരുത്തി. പ്രളയത്തിൽ നിന്ന് കരകയറാൻ എല്ലാം മറന്നിറങ്ങിയ കേരളത്തിന്റെ സൈന്യത്തെക്കുറിച്ച് പരാമർശിച്ച ശേഷമാണ് ധനമന്ത്രി പദ്ധതികൾ പ്രഖ്യാപിച്ചത്. കൊല്ലത്ത് ബോട്ട് ബിൽഡിങ് യാർഡ് സ്ഥാപിക്കും.

പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖം നിർമ്മിക്കും. കൂടുതൽ പുതിയ ഹാർബറുകൾ വരും. കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവർക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവയ്ക്കും.തീരദേശത്തെ താലൂക്ക് ആശുപത്രികൾ നവീകരിക്കാൻ 90 കോടി രൂപ വിനിയോഗിക്കും.

വർഷത്തിൽ 10 ലക്ഷം തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കും. നാളികേരത്തിന്റെ വില വർധിപ്പിക്കുന്നതിനും പദ്ധതി രൂപീകരിക്കും. ഇതിനായി 20 കോടി വിലയിരുത്തി. കുരുമുളക് കൃഷിക്ക് 10 കോടി അനുവദിക്കും പൂകൃഷിക്ക് അഗ്രി സോണും തുടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP