Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാംഷയ്ക്ക് അറുതിയായി ഇന്നോവയുടെ പുതിയ മോഡൽ അടുത്ത മാസം പ്രദർശനത്തിന്; ഈ വർഷം ഒടുവിൽ വിൽപ്പനയ്ക്ക്; ബുക്കിങ് പിരീഡ് കുറഞ്ഞത് ആറുമാസം

ആകാംഷയ്ക്ക് അറുതിയായി ഇന്നോവയുടെ പുതിയ മോഡൽ അടുത്ത മാസം പ്രദർശനത്തിന്; ഈ വർഷം ഒടുവിൽ വിൽപ്പനയ്ക്ക്; ബുക്കിങ് പിരീഡ് കുറഞ്ഞത് ആറുമാസം

ന്യൂഡൽഹി: പുതിയ രൂപത്തിലും ഭാവത്തിലും ഇന്നോവയുടെ പുതിയ പതിപ്പിനെ അടുത്തമാസം നടക്കുന്ന ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള എംയുവി ഇന്നോവയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് വിപണി നോക്കുന്നത്. അടുത്ത മാസം ആദ്യം പ്രദർശിപ്പിക്കുമെങ്കിലും ഈ വർഷം പകുതിയോടെ മാത്രമേ വാഹനം പുറത്തിറങ്ങു എന്നാണ് കരുതുന്നത്.

2015 നവംബർ 22 ന് ജക്കാർത്ത മോട്ടോർഷോയിൽ പ്രദർശിപ്പിച്ച ഇന്നോവ 2016 ഇന്തോനേഷ്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു. ഇന്തോനേഷ്യ വിപണിയിലുള്ള 2016 ഇന്നോവ വലിയ മാറ്റങ്ങളില്ലാതെയായിരിക്കും ഇന്ത്യയിലെത്തുകയെന്നാണ് സൂചന. ഇന്റീരിയറിലും കാതലായ മാറ്റങ്ങളുണ്ട്. ബുക്ക് ചെയ്ത് ആറുമാസം കാത്തിരുന്നാൽ പുതിയ മോഡൽ ലഭ്യമാകൂ.

പുതിയ സ്റ്റിയറിങ് വീൽ, മൾട്ടി മീഡിയ സിസ്റ്റം, മീറ്റർ കൺസോൾ എന്നിവ ഇന്നോവ 2016 ന്റെ പ്രത്യേകതയാണ്. പൂർണ്ണമായും പുതിയ ടിഎംജിഎ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഇന്നോവ നിർമ്മിച്ചിരിക്കുന്നത്. മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് 'ഇന്നോവ'യുടെ രൂപമാറ്റം

ടാക്‌സി വിഭാഗത്തിൽ പുതിയ 'ഇന്നോവ' വിൽപ്പനയ്ക്കില്ലെന്നാണു കമ്പനിയുടെ നിലപാട്.പകരം വ്യക്തിഗത ഉപയോഗത്തിനാവും ടൊയോട്ട മുൻഗണന നൽകുക. ഒപ്പം ട്രാവൽ/ടൂറിസം മേഖലയ്ക്കായി പഴയ 'ഇന്നോവ' നിലനിർത്താനുള്ള സാധ്യതയാണു ടൊയോട്ട പരിഗണിക്കുന്നുണ്ട്. ഇന്തോനേഷ്യയിൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾ വിൽപ്പനയ്ക്കുണ്ടെങ്കിലും ഇന്ത്യയിൽ ഡീസലിനായിരിക്കും സാധ്യത.

'ക്വാളിസ്' പിൻവലിച്ച വേളയിൽ 2005ലാണ് 'ഇന്നോവ' ഇന്ത്യൻ നിരത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നുള്ള ദശാബ്ദത്തിനിടെ 5.43 ലക്ഷത്തോളം 'ഇന്നോവ'കളാണ് ആഭ്യന്തര വിപണിയിൽ വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷമാവട്ടെ ടി കെ എമ്മിന്റെ മൊത്തം വാഹന വിൽപ്പനയിൽ 45 ശതമാനവും 'ഇന്നോവ'യായിരുന്നു. ഇപ്പോൾ പന്ത്രണ്ടോളം വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള 'ഇന്നോവ'യ്ക്ക് 11 മുതൽ 17 ലക്ഷം രൂപ വരെയാണു വില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP