Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യപ്പ് ടി.വി. ട്രിപ്പിൾ-പ്ലേ സേവന പങ്കാളിത്തത്തിനായി കൈകോർക്കുന്നത് ബിഎസ്എൻഎലുമായി; ദക്ഷിണേഷ്യൻ ഒടിടി ഉള്ളടക്കത്തിലെ ആഗോള മുൻനിരക്കാർ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ആശയവിനിമയ സേവനദാതാവുമായി സഹകരണത്തിലെത്തുന്നതോടെ മെച്ചപ്പെടുക മൊബെൽ, ഫിക്‌സഡ് ലൈനുകൾക്കുള്ള വീഡിയോ ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യ

യപ്പ് ടി.വി. ട്രിപ്പിൾ-പ്ലേ സേവന പങ്കാളിത്തത്തിനായി കൈകോർക്കുന്നത് ബിഎസ്എൻഎലുമായി; ദക്ഷിണേഷ്യൻ ഒടിടി ഉള്ളടക്കത്തിലെ ആഗോള മുൻനിരക്കാർ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ആശയവിനിമയ സേവനദാതാവുമായി സഹകരണത്തിലെത്തുന്നതോടെ മെച്ചപ്പെടുക മൊബെൽ, ഫിക്‌സഡ് ലൈനുകൾക്കുള്ള വീഡിയോ ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ദക്ഷിണേഷ്യൻ ഓ.ടി.ടി. ഉള്ളടക്കത്തിലെ ആഗോള മുൻനിരക്കാരായ യപ്പ് ടി.വി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ആശയവിനിമയ സേവനദാതാവായ ബി.എസ്.എൻ.എലുമൊത്തുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. രണ്ട് കാറ്റഗറി മുൻനിരക്കാരും മൊബെൽ, ഫിക്‌സഡ് ലൈനുകൾക്കുള്ള വീഡിയോ, ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യാ സേവനങ്ങൾക്കുള്ള ഒരു ട്രിപ്പിൾ പ്ലേ പങ്കാളിത്തത്തിലേക്കാണ് പ്രവേശിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്ബാൻഡ് സേവനദാതാവ് എന്ന നിലയിൽ ബി.എസ്.എൻ.എൽ. രാജ്യത്തിന്റെ് ഓരോ മുക്കും മൂലയും കവർ ചെയ്യുകയും അത്രത്തോളം തന്നെ തീഷ്ണമായ മൊബൈൽ അടിത്തറ സ്വന്തമാക്കിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വിദൂരവും ഒറ്റപ്പെട്ടതുമായ സ്ഥലങ്ങളിൽ ഉൾപ്പെടെ രാജ്യത്തിന്റെ് ഏത് മൂലയിലും ട്രിപ്പിൾ പ്ലേ സേവനങ്ങൾ പ്രദാനം ചെയ്യാൻ അതിന് ശേഷിയുണ്ട്.

മറുവശത്ത്, ഒ.ടി.ടി. രംഗത്തെ ഒരു അഗ്രഗാമി എന്നുള്ള നിലയിൽ യപ്പ് ടി.വി., വിഡിയോ, സാങ്കേതികവിദ്യാ സേവനങ്ങളിലെ അവഗണിക്കാനാവാത്ത ഒരു ശക്തിയാണ്. യപ്പ് ടി.വി. അതിന്റെ നൂതനമായ സവിശേഷതകളോടെ ആഗോളവ്യാപകമായുള്ള അതിന്റെ പ്രേക്ഷകർക്ക് തത്സമയ, വീഡിയോ ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിൽ 10 വർഷമായി മഹത്തരമായ പ്രഗത്ഭ സേവനം പ്രദാനം ചെയ്തു വരുന്നു. യപ്പ് ടി.വി.യുടെ ഇൻ-ഹൗസ് എൻഡ്‌സ്-ടു-എൻഡ് സാങ്കേതികവിദ്യ കരുത്തുറ്റതും, വിശ്വസനീയവും, അളക്കാനാവുന്നതുമാണ്. സാങ്കേതികവിദ്യാ രംഗത്ത് നൂതനത്വം കൊണ്ടുവരുന്നതിനായി, യപ്പ് ടി.വി. വിവിധ ഉല്പന്നങ്ങളും, ക്യാച്ച് അപ്പ് ടി.വി., ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ, ആപ്പ്-ഇൻ-ആപ്പ്, വീഡിയോ അനലിറ്റിക്‌സ്, ഡോംഗിൾ, തത്സമയ പ്രക്ഷേപണം എന്നിങ്ങനെയുള്ള സവിശേഷതകളും ആദ്യമായി അവതരിപ്പിച്ചിരുന്നു.

തത്സമയ ടി.വി. ചാനലുകളും ക്യാച്ച്-അപ്പ്, ചലച്ചിത്രങ്ങൾ, എക്‌സ്‌ക്ലൂസീവ് ഒറിജനലുകൾ എന്നിവയുള്ള വിപുലവും എക്‌സ്‌ക്ലൂസീവുമായ ഉള്ളടക്ക ലൈബ്രറി വാഗ്ദാനം ചെയ്യുന്നു. യപ്പ് ടി.വി. ഒറിജനലുകൾക്കായി, ബ്രാൻഡ് ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ പ്രശസ്ത നാമങ്ങളുമായി പങ്കാളിത്തത്തിലേർ്‌പ്പെടുകയും ദക്ഷിണേഷ്യയിൽ വെബ് സീരീസിലെ ഏറ്റവും വലിയ ഹിറ്റുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ബ്രാൻഡിന്റെ 13 സതേൺ ഒറിജിനൽ ഷോകൾ നിർമ്മിച്ചതിന്റെ കീർത്തിയും അവകാശപ്പെടാനാവും. അത് വ്യവസായത്തിലെ ഏറ്റവും കൂടിയ സംഖ്യയാണ്. വ്യവസായത്തിലെ മുൻനിരക്കാരുടെ കൂട്ടത്തിലെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ പ്രേക്ഷകർക്കായി കണ്ടന്റ്‌റ സ്‌പേസിൽ ആവേശകരമായ ചിലത് പ്രഖ്യാപിക്കാനും യപ്പ് ടി.വി. പദ്ധതിയിടുന്നുണ്ട്.

ഐ.സി.ടി. രംഗത്ത് ഗ്രാമ-നഗര ഡിജിറ്റൽ വിടവ് നികത്തുന്നതിനായുള്ള ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രയത്‌നങ്ങൾ നടത്തുകയും ആസൂത്രിതമായ സംരംഭങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്ന ഒരേയൊരു സേവനദാതാവ് ബി.എസ്.എൻ.എൽ. ആണ്. രണ്ട് വ്യവസായ-മുൻനിരക്കാർ ഒരുമിച്ച് വരുന്നത് അതേ ദിശയിലുള്ള മറ്റൊരു ചുവടുവയ്പാണ്. ബി.എസ്.എൻ.എൽ.ന്റെ ഇന്ത്യ മുഴുവൻ, വിശേഷിച്ചും ടയർ 2&3 വിപണികളിലും അതിനു പുറത്തും, എത്തുന്ന കിടനില്ക്കാനാവാത്ത റീച്ചും, യപ്പ് ടി.വി.യുടെ ശ്രേഷ്ഠവും അളക്കാനാവുന്നതുമായ സാങ്കേതികവിദ്യയും വിപുലവും എക്‌സ്‌ക്ലൂസീവുമായ ഉള്ളടക്ക ലൈബ്രറിയും ഒത്തുചേർന്ന ഇരു ബ്രാൻഡുകളും കൂടി ഇന്ത്യയ്ക്ക് അനുകരണീയമായ ഒരു മൂല്യ പ്രമാണം സൃഷ്ടിക്കുന്നതാണ്. ഇന്ത്യയുടെ അടുത്ത അമ്പത് കോടി ഇന്റർനെറ്റ് ജനസംഖ്യ ഉൾനാടുകളിൽ നിന്നാവും ഉയർന്നു വരുന്നത് എന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഈ വികസനം ഇന്ത്യയിലെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രധാന്യമുള്ളതാണ്.

ഈ സഹകരണത്തെ പരാമർശിച്ച്, യപ്പ് ടി.വി. സ്ഥാപകനും സിഇഒ.യുമായ ഉദയ് റെഡ്ഡി പറഞ്ഞു, ''ബി.എസ്.എൻ.എൽ.നെ പോലെയുള്ള ഒരു വ്യവസായ മുൻനിരക്കാരുമായി കൈകോർക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ സഹകരണത്തെ തുടർന്ന്, ബി.എസ്.എൻ.എൽ. സൃഷ്ടിച്ചെടുത്തിട്ടുള്ള വിപുലമായ നെറ്റ് വർക്ക് പ്രയോജനപ്പെടുത്താനും, വികസിച്ചുകൊണ്ടിരിക്കുന്ന ഉപയോക്തൃ അടിത്തറയ്ക്ക് മികവുറ്റ സാങ്കേതികവിദ്യാ ഉല്പന്നങ്ങളും സവിശേഷതകളും എത്തിക്കാനും ഞങ്ങൾക്ക് അവസരം ലഭിച്ചിരിക്കയാണ്. യപ്പ് ടി.വി.യിൽ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത് ലളിതവും എന്നാൽ അതേ സമയം തന്നെ നൂതനവുമായ സാങ്കേതികവിദ്യയിലൂടെ മുന്നിതര വിനോദ പരിഹാരങ്ങളിലേക്കുള്ള പ്രാപ്യത ജനാധിപത്യവത്കരിക്കാനാണ്. ഞങ്ങൾ മുന്നിൽക്കാണുന്നത് ഒരു ദീർഘകാല സഹകരണവും ബി.എസ്.എൻ.എൽ.ന്റെവിപുലമായ ഉപയോക്തൃ അടിത്തറയിൽ നിന്നുള്ള ക്രിയാത്മകമായ ഒരു പ്രതികരണവുമാണ്''.

സമാന ചിന്ത പങ്കുവച്ചുകൊണ്ട് ബി.എസ്.എൻ.എൽ.ന്റെ സി.എം.ഡി. പ്രവീൺ കുമാർ പര്വാടർ കൂട്ടിച്ചേർത്തു , '10 വർഷമായി ഓ.ടി.ടി. രംഗത്തെ ഒരു അഗ്രഗാമി എന്നുള്ള നിലയിൽ, തത്സമയ സ്ട്രീമിങ് അല്ലെങ്കിൽ ക്യാച്ച്-അപ്പ് ടി.വി. അല്ലെങ്കിൽ എക്‌സ്‌ക്ലൂസീവായ ഒറിജനുകൾ എന്നിവ പോലെയുള്ള മികവുറ്റ ഡിജിറ്റൽ, വീഡിയോ വിനോദ ഉല്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിനായി വിപ്ലവകരമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി യപ്പ് ടി.വി. മാറുന്ന കാലഘട്ടത്തിനനുസരിച്ച് അതിവേഗം പരിണമിക്കുകയുണ്ടായി. ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി മതിപ്പുളവാക്കുന്ന ഒരു മൂല്യ പ്രമാണം സൃഷ്ടിക്കുന്നതിനായി യപ്പ് ടി.വി.യുമായി സഹകരിക്കാനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്''.

സിംഗിൾ ഫൈബർ കണക്ഷനിൽ (ഭാരത് ഫൈബർ) ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ട്രിപ്പിൾ പ്ലേ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള സാങ്കേതിക സജ്ജീകരണം ഇതിനോടകം വിജയകരമായ പരീക്ഷിച്ചു കഴിഞ്ഞു എന്ന് ബി.എസ്.എൻ.എൽ. ബോർഡിന്റെ സി.എഫ്.എ. ആയ വിവേക് ബൻസാൽ അറിയിച്ചു.

ഈ സഹകരണം ബി.എസ്.എൻ.എൽ.നെ അതിന്റെ സേവനങ്ങളുടെ പോർട്ട്‌ഫോളിയോ മെച്ചപ്പെടുത്താനും, അതിദ്രുതം പരിണമിക്കുകയും വൻ മത്സരം നടമാടുകയും ചെയ്യുന്ന വിപണിയിൽ പിടിച്ചുനില്ക്കാനും സഹായിക്കുന്നതാണ്. യപ്പ് ടി.വി. ബി.എസ്.എൻ.എൽ.ന്റെ. ബ്രോഡ്ബാൻഡ്, മൊബൈൽ ഉപഭോക്താക്കൾക്ക് അതിന്റെ സേവനങ്ങൾ നല്കുക മാത്രമല്ല, വിപുലമായ അടിസ്ഥാന ഘടന പ്രദാനം ചെയ്ത്, എല്ലാ സേവനങ്ങളും എത്തിച്ചേർന്നിട്ടില്ലാത്ത പ്രദേശങ്ങളിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ എത്തിക്കുന്നതിന് ബ്രാൻഡിനെ സഹായിക്കുകയും ചെയ്യുന്നതാണ്.

യപ്പ് ടി.വി.യെ കുറിച്ച്:
യപ്പ് ടി.വി. 250ലേറെ ടി.വി. ചാനലുകളും 14 ഭാഷകളിലുള്ള 5000ത്തിലധികം ചലച്ചിത്രങ്ങളും നൂറിലേറെ ടി.വി. ഷോകളും പ്രദാനം ചെയ്യുന്ന, ദക്ഷിണേഷ്യൻ ഉള്ളടക്കത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ ഇന്റ ർ്‌നെറ്റ് അധിഷ്ഠിത ടി.വി. ആൻഡ്ക ഓൺ-ഡിമാൻ്ഡ് സേവന ദാതാവാണ്. യപ്പ് ടി.വി. മാധ്യമ, വിനോദ രംഗത്ത് നിക്ഷേപിക്കുന്നതിനായി മുൻനിര ആഗോള നിക്ഷേപക സ്ഥാപനമായ കെ.കെ.ആർ.ൽ സ്ഥാപിച്ച ഒരു പാൻ-ഏഷ്യൻ പ്ലാറ്റ്‌ഫോമായ എമറാൾഡ് മീഡിയയിൽ നിന്ന് ഫണ്ട് സ്വീകരിക്കുകയും, എമറാൾഡ് മീഡിയ കമ്പനിയിൽ 50 ദശലക്ഷം യു.എസ്. ഡോളറിന്റെ ഗണ്യമായ ഒരു മൈനോറിറ്റി സ്റ്റേക്ക് ആർജ്ജി ക്കുകയും ചെയ്തിട്ടുണ്ട്. എമറാൾഡ് മീഡിയയെ നയിക്കുന്നത് വ്യവസായത്തിലെ അനുഭവസമ്പന്നരായ രാജേഷ് കമ്മത്തും പോൾ എയില്ലോയും, പരിചയസമ്പന്നരായ ഇൻവെസ്റ്റ്‌മെന്റ് , ഓപ്പറേറ്റിങ് എക്‌സിക്യൂട്ടീവുമാരുടെ ഒരു ടീമുമാണ്. പ്ലാറ്റ്‌ഫോം പ്രാഥമികമായും ഊന്നൽ നല്കുന്നത് മാധ്യമ, വിനോദ, ഡിജിറ്റൽ മാധ്യമ കമ്പനികൾക്ക് വളർച്ചാ മൂലധനം പ്രദാനം ചെയ്യുന്നതിനാണ്. മുമ്പ് യപ്പ് ടി.വി. അതിന്റെ സീരീസ് എ റൗണ്ട് ഫണ്ടിങ് അലബാമയിലെ പോർച്ച് ക്രീക്ക് ഇന്ത്യൻ ട്രൈബിൽ നിന്ന് സ്വീകരിച്ചിരുന്നു

യപ്പ് ടി.വി.യ്ക്ക് അതിന്റെ് ലൈബ്രറിയിൽ കാറ്റലോഗ് ചെയ്തിട്ടുള്ള 25000മണിക്കൂറിന്റെ വിനോദ ഉള്ളടക്കമാണുള്ളത്. അതിനോടൊപ്പം 2500 മണിക്കൂറിന്റെ പുതിയ ഓൺ-ഡിമാൻഡ് ഉള്ളടക്കമാണ് യപ്പ് ടി.വി. പ്ലാറ്റ്‌ഫോമിൽ ഓരോ ദിവസവും കൂട്ടിച്ചേർക്കപ്പെടുന്നത്. യപ്പ് ടി.വി. തത്സമയ ടി.വി.യും ക്യാച്ച്-അപ്പ് സാങ്കേതികവിദ്യയും, എക്‌സ്പാറ്റ് വിപണിക്കായി ഒരു മൂവി ഓൺ ഡിമാൻഡ് സ്ട്രീമിങ് സേവനവും വാഗ്ദാനം ചെയ്യുന്നു. ചലച്ചിത്ര വ്യവസായത്തിലെ പ്രമുഖരുമായുള്ള സഹകരണത്തോടെ പരമ്പരാഗതമല്ലാത്ത കഥാകദനം അവതരിപ്പിക്കുന്നതിനായി യപ്പ് ടി.വി. ഒറിജിനൽസ് അടുത്തകാലത്ത് അവതരിപ്പിച്ചിരുന്നു. ഒറിജിനൽസ് ഡിജിറ്റൽ പ്രേക്ഷകർക്കായി എപിസോഡിക് ഫോര്മാറ്റിൽ യപ്പ് ടി.വി.യുടെ പ്ലാറ്റ്‌ഫോമിൽ എക്‌സ്‌ക്ലൂസീവായി ലഭ്യമാകുന്നതാണ്. യപ്പ് ടി.വി. നിലവിൽ വിദേശത്ത് താമസിക്കുന്ന ഭാരതീയർക്കുള്ള ഒന്നാം നമ്പർ ഇന്റർനെറ്റ് പേ ടി.വി. പ്ലാറ്റ്‌ഫോമും, ഇന്ത്യയിൽ ലഭ്യമായ പ്രീമിയം കണ്ടന്റിൽ നിന്നുള്ള ഏറ്റവും വലിയ ഇന്റർനെറ്റ് ടി.വി. പ്ലാറ്റ്‌ഫോമുമാണ്. യപ്പ് ടി.വി. ഏറ്റവും കൂടുതൽ ഡൗണ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യൻ സ്മാർട്ട് ടി.വി. ആപ്പ് ആണ്. അതിന് 4.0 യൂസർ റേറ്റിംഗോടെ 13 ദശലക്ഷം മൊബൈൽ ഡൗൺ്‌ലോഡും ഉണ്ടായിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.yupptv.comസന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP