Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യൻ വിപണി തുറന്നതു കോടികളുടെ യോഗ കച്ചവടത്തിന്; അമേരിക്ക കഴിഞ്ഞ വർഷം നേടിയ ഒന്നേമുക്കാൽ ലക്ഷം കോടി രൂപയുടെ വിഹിതം ഇനി ഇന്ത്യക്കും

ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യൻ വിപണി തുറന്നതു കോടികളുടെ യോഗ കച്ചവടത്തിന്; അമേരിക്ക കഴിഞ്ഞ വർഷം നേടിയ ഒന്നേമുക്കാൽ ലക്ഷം കോടി രൂപയുടെ വിഹിതം ഇനി ഇന്ത്യക്കും

ന്യൂഡൽഹി: ലോകമെമ്പാടും പ്രഥമ യോഗദിനാചരണം ആഘോഷമാക്കിയപ്പോൾ ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ വിപണി വാതിൽതുറന്നത് കോടികളുടെ യോഗ കച്ചവടത്തിന്.

യോഗയുടെ ജന്മനാടായിട്ടും ഇതുവരെ വേണ്ട വിധത്തിൽ യോഗയെ ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഇന്നലെ നടന്ന അന്താരാഷ്ട്ര യോഗാദിനാചരണത്തിലൂടെ ഇന്ത്യയും ഇന്ത്യൻ യോഗയുടെ യശസും മാനം മുട്ടെ ഉയർന്നിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നിൽ നിന്നു നയിച്ചപ്പോൾ രാജ്യമെമ്പാടും ഏകമനസോടെയാണ് യോഗ ദിനാചരണത്തിൽ പങ്കെടുത്തത്. ഡൽഹിയിലെ രാജ്പഥിൽ 35,985 പേരാണ് മോദിക്കൊപ്പം യോഗാ പ്രദർശനത്തിൽ പങ്കെടുത്തത്.

ഇന്ത്യയുടെ സ്വന്തം യോഗയെ ഇന്ത്യ ഇത്രയും നാൾ തഴഞ്ഞപ്പോൾ അമേരിക്ക ഉൾപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങളിൽ യോഗയ്ക്കും യോഗയുടെ പേരിൽ ഇറങ്ങുന്ന ഉത്പന്നങ്ങൾക്കും വൻ ഡിമാന്റാണ്. അമേരിക്കൻ യോഗ മാർക്കറ്റിൽ കഴിഞ്ഞ വർഷം മാത്രം ഒന്നേമുക്കാൽ ലക്ഷം കോടി രൂപയുടെ കച്ചവടമാണ് നടന്നത്. ദിനം പ്രതി നിരവധി അമേരിക്കക്കാരാണ് യോഗയിൽ ആകൃഷ്ടരാകുന്നത്.

2008ൽ 15.8 മില്യൻ ആൾക്കാരാണ് യോഗ പരിശീലിച്ചിരുന്നതെങ്കിൽ ഇപ്പോൾ 20.4 മില്യൻ ആൾക്കാരാണ് അമേരിക്കയിൽ മാത്രം യോഗ പരിശീലിക്കുന്നത്. ബിക്രം, അഷ്ടാംഗ, വിന്യാസ തുടങ്ങിയ യോഗ പരിശീലന കേന്ദ്രങ്ങൾ അമേരിക്കയിൽ അങ്ങോളമിങ്ങോളം ആൾക്കാരെ യോഗ പരിശീലിപ്പിക്കുന്നുണ്ട്.

അമേരിക്കയിൽ യോഗ കച്ചവടം പൊടിപൊടിക്കുമ്പോൾ ഇന്ത്യയിൽ 12,000 കോടിയുടെ വാർഷിക വരുമാനം മാത്രമാണ് ആയുർവേദ, യോഗ, നാചുറോപതി, യുനാനി, സിദ്ധ, ഹോമിയോപതി എന്നീ മേഖലകളിൽനിന്നും ലഭിക്കുന്നത്. അടുത്ത ഏതാനും വർഷങ്ങൾ കൊണ്ട് യോഗ പരിശീലകരുടെ എണ്ണം 30-35 ശതമാനം വരെ ഉയരുമെന്ന് അസോചം നടത്തിയ പഠനത്തിൽ പറയുന്നു. എന്നാൽ ഇന്നലെ ഒറ്റ ദിവസംകൊണ്ട് കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ്.

ലോകാരോഗ്യ സംഘടന ഇന്ത്യയുമായി കൈകോർത്ത് യോഗയെ സാമൂഹിക ആരോഗ്യ പരിപാലനത്തിനായി കൂട്ടിയിണക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങളിൽനിന്നും മുക്തിനേടാനും യോഗയ്ക്ക് കഴിയുമെന്ന് ലോകാരോഗ്യ സംഘടന എക്‌സിക്യുട്ടീവ് ഡയറക്ടർ നാറ്റ് മെനാബ്‌ഡെ പറയുന്നു.

വാണിജ്യപരമായും യോഗയെ ഉപയോഗപെടുത്താനാണ് ഇപ്പോൾ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സ്വന്തം വ്യായാമ പദ്ധതിക്ക് ആഗോളതലത്തിലുള്ള അംഗീകാരം തങ്ങളുടെ നേട്ടമാക്കാനാണ് വലിയ കമ്പനികളുടെ നീക്കം. ലെനോവ ഇതിന്റെ ഭാഗമായി ലാപ്‌ടോപ് തന്നെ പുറത്തിറക്കി. യോഗ ലാപ്‌ടോപ് എന്നാണ് പേര്. പല തരം മോഡുകളിലേക്ക് എളുപ്പത്തിൽ മാറാൻ കഴിയുന്ന ലാപ്‌ടോപ് സീരീസാണ് യോഗയെന്ന പേരിൽ ലെനോവ ഇറക്കുന്നത്.

യോഗ എന്ന പേരിനു തന്നെ വൻ ഡിമാന്റാണ്. സൗന്ദര്യവർദ്ധക വസ്തുക്കളാണ് കൂടുതലായി യോഗയെന്ന പേര് ഉപയോഗിക്കുന്നത്. ദിവസവും നൂറോളം ഉൽപ്പനങ്ങൾ ഇങ്ങനെ വിപണയിൽ എത്താറുണ്ട്. യോഗയെന്ന പേരിന്റെ സ്വീകാര്യത മൂലം ഇവയും ചൂടപ്പം പോലെ വിറ്റഴിക്കുകയാണ് പതിവ്. ഇത് മനസ്സിലാക്കിയാണ് കൂടുതൽ പേർ യോഗയെ വിപണി കീഴടക്കാനുള്ള മാർഗ്ഗമായി മാറ്റുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP