Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

14,200 കോടി നികുതി അടച്ചില്ലെങ്കിൽ വോഡാഫോൺ ജപ്തി നേരിടേണ്ടി വരുമെന്ന് ഇൻകം ടാക്‌സ്; പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിനു വിരുദ്ധമെന്നു കമ്പനിയുടെ പ്രതികരണം

14,200 കോടി നികുതി അടച്ചില്ലെങ്കിൽ വോഡാഫോൺ ജപ്തി നേരിടേണ്ടി വരുമെന്ന് ഇൻകം ടാക്‌സ്; പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിനു വിരുദ്ധമെന്നു കമ്പനിയുടെ പ്രതികരണം

ന്യൂഡൽഹി: 14,200 കോടി രൂപ നികുതി അടച്ചില്ലെങ്കിൽ ജപ്തി നടപടികൾ നേരിടേണ്ടി വരുമെന്നു മൊബൈൽ ഫോൺ സേവനദാതാക്കളായ വോഡാഫോണിന് ഇൻകം ടാക്‌സിന്റെ കത്ത്. അതേസമയം, പ്രധാനമന്ത്രി നൽകിയ വാഗ്ദാനങ്ങൾക്കു വിരുദ്ധമാണ് ഇപ്പോഴത്തെ നടപടിയെന്നു വോഡാഫോൺ പ്രതികരിച്ചു.

നികുതിയടവിൽ ഇത്രയും തുക വീഴ്ച വരുത്തിയതിനെ തുടർന്ന് ഈ വിഷയം മുൻനിർത്തി അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയിൽ കേസ് നടക്കുകയാണ്. ഹോളണ്ടിൽ സ്ഥിതി ചെയ്യുന്ന വോഡാഫോൺ ഇന്റർനാഷണൽ ഹോൾഡിങ്‌സിനു ഫെബ്രുവരി നാലിനാണ് കത്തയച്ചതെന്ന് ഇൻകംടാക്‌സ് ഡെപ്യൂട്ടി കമ്മീഷണർ അനിൽ സാന്റ് പറഞ്ഞു.

ഇൻകംടാക്‌സിന്റെ കത്ത് തങ്ങൾക്കു ലഭിച്ചെന്നു കമ്പനി വ്യക്തമാക്കി. എന്നാൽ കത്തിൽ പറയുന്ന കാര്യങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയുടെ പരിഗണനയിലാണ്. മാത്രമല്ല പ്രധാനമന്ത്രി പ്രഖ്യാപിച്ച നികുതി വിമുക്ത അന്തരീക്ഷവും നികുതി വിഭാഗത്തിന്റെ പെരുമാറ്റവും യോജിച്ചു പോകുന്നതല്ല എന്നും വോഡാഫോൺ അധികൃതർ പ്രതികരിച്ചു. വോഡാഫോണും ഇന്ത്യൻ നികുതി വിഭാഗവും തമ്മിൽ വർഷങ്ങളായി ഇക്കാര്യത്തിൽ തർക്കത്തിലാണ്.

2007ൽ ഇന്ത്യൻ കമ്പനിയായ ഹച്ചിനെ വാങ്ങിയത് മുതൽ നികുതി വിഷയത്തിൽ സർക്കാരുമായി നിരന്തര സംഘർഷത്തിലാണ് വൊഡാഫോൺ. 2007ൽ ഹച്ചിൻസൺ എസ്സാറിന്റെ 67 ശതമാനം ഓഹരി വാങ്ങിക്കൊണ്ടായിരുന്നു വൊഡാഫോണിന്റെ ഇന്ത്യൻ പ്രവേശം.ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട നികുതിയിൽ വൊഡാഫോൺ കുടിശിക വരുത്തിയെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ ഹച്ചിൻസൺ ഹോങ് കോങ് കമ്പനിയാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നുമാണ് വൊഡാഫോണിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP