Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

അടിവസ്ത്രങ്ങൾ വാങ്ങാൻ ആളില്ലാതെ പ്രമുഖ ബ്രാൻഡുകൾ പോലും നേരിടുന്നത് വൻ പ്രതിസന്ധി; ആളുകൾ അടിവസ്ത്രം വാങ്ങുന്നതിൽ നിന്നും മാറിനിൽക്കും എന്ന് ആലോചിക്കാൻ പറ്റാത്ത കാര്യമായിരുന്നെന്ന് 'ഡോളർ' എംഡി വിനോദ് കുമാർ ഗുപ്ത; വിപണിയെ തകർത്തത് ജിഎസ്ടിയും നോട്ടുനിരോധനവും

അടിവസ്ത്രങ്ങൾ വാങ്ങാൻ ആളില്ലാതെ പ്രമുഖ ബ്രാൻഡുകൾ പോലും നേരിടുന്നത് വൻ പ്രതിസന്ധി; ആളുകൾ അടിവസ്ത്രം വാങ്ങുന്നതിൽ നിന്നും മാറിനിൽക്കും എന്ന് ആലോചിക്കാൻ പറ്റാത്ത കാര്യമായിരുന്നെന്ന് 'ഡോളർ' എംഡി വിനോദ് കുമാർ ഗുപ്ത; വിപണിയെ തകർത്തത് ജിഎസ്ടിയും നോട്ടുനിരോധനവും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ദീപാവലി കച്ചവടത്തിലും കരകയറാതെ ഇന്ത്യയിലെ അടിവസ്ത്ര വ്യാപാരം. ജനങ്ങൾ അടിവസ്ത്രങ്ങൾ വാങ്ങുന്നതിൽ കുത്തനെയുള്ള ഇടിവാണ് സമീപകാലത്ത് രേഖപ്പെടുത്തുന്നത് എന്ന് വ്യാപാരികളും നിർമ്മാതാക്കളും വ്യക്തമാക്കുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അടിവസ്ത്രങ്ങളുടെ വിപണി കഴിഞ്ഞ വർഷത്തേതിനേക്കാൾ വളരെ പിന്നോക്കമാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് രാജ്യത്തെ പ്രമുഖ അടിവസ്ത്ര ബ്രാൻഡുകളായ ലക്സ് കോസിയും ഡോളറും, റൂപയുമാണ്. ജിഎസ്ടിയും നോട്ടു നിരോധനവും കൊണ്ടുണ്ടായ സാമ്പത്തിക തിരിച്ചടികളാണ് ജനങ്ങൾ അടിവസ്ത്രങ്ങൾ വാങ്ങുന്നതിൽ നിന്നും വിട്ടു നിൽക്കുന്നത് എന്നാണ് വസ്ത്രനിർമ്മാതാക്കളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

ലോക്കൽ ഷോപ്പുകൾ അടിവസ്ത്രങ്ങൾ വ്യാപകമായി വാങ്ങി സൂക്ഷിക്കുന്നതിൽനിന്നും വിട്ടുനിൽക്കുകയാണ്. ഇവർ കമ്പനികൾക്ക് പണം രൊക്കമായി കൊടുക്കാത്തതിനാൽ അത് നിർമ്മാതാക്കളോയും പ്രതികൂലമായി ബാധിക്കുന്നു. ജി.എസ്.ടി നടപ്പിലാക്കിയതും നോട്ടുനിരോധനത്തിനും പിന്നാലെ അടിവസ്ത്ര വിപണിയിലുള്ള ചെറുകിട, ലോക്കൽ റീട്ടെയ്ൽ ഷോപ്പുകളുടെ സാമ്പത്തീകാരോഗ്യം ദയനീയാവസ്ഥയിലാണെന്ന് നിർമ്മാതാക്കളും വിദഗ്ധരും 'ദ പ്രിന്റി'നോട് വ്യക്തമാക്കി.

ആളുകൾ അടിവസ്ത്രം വാങ്ങുന്നതിൽനിന്നും മാറി നിൽക്കും എന്നത് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു എന്ന് ഗ്രാമീണ, അർധ നഗര ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നിർമ്മാണം നടത്തുന്ന ഡോളറിന്റെ എം.ഡി വിനോദ് കുമാർ ഗുപ്ത പറയുന്നു. ഉത്സവകാലം പോലും വിപണിയെ ഉണർത്തുന്നില്ല', ഇന്നുവരെ ഇത്രവലിയ പ്രതിസന്ധി നേരിട്ടിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആറുമാസത്തെ കണക്കുനോക്കിയാൽ അടിവസ്ത്ര വിപണി ഇടിയുകയാണെന്ന് വ്യക്തമാവുകയാണെന്ന് റൂപയുടെ മാനേജിങ് ഡയറക്ടർ കെ.ബി അഗർവാല പറഞ്ഞു. 'വിൽപനയില്ലാതെ വിപണി തകരുകയാണ്. റിയൽ എസ്റ്റേറ്റും പാർലെ ജി ബിസ്‌കറ്റും ഇടിഞ്ഞതുപോലെ എല്ലാ മേഖലയിലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയിലാണ്. ഞങ്ങളുടെ വിൽപന പത്തുമുതൽ 1 5 ശതമാനം വരെ കുറഞ്ഞു. ഈ ഉത്സവകാലംപോലും ഞങ്ങളെ സംബന്ധിച്ചിടത്തോളം ശോഭയില്ലാതായിരിക്കുകയാണ്'- അഗർവാല പറഞ്ഞു. സാധാരണ കുറഞ്ഞത് 20 ശതമാനമെങ്കിലും ഉത്സവകാലത്ത് കച്ചവടം കൂടുമായിരുന്നെങ്കിലും ഇത്തവണ അതിന്റെ പകുതിപോലുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

'വളരെ ദുരിതപൂർണമായ അവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഉത്സവ കാലം തുടങ്ങുന്നതിന് മുമ്പേ വിപണി 40 ശതമാനം ഇടിവ് നേരിട്ടു. ഇപ്പോഴത് വീണ്ടും 25 ശതമാനം കൂടി ഇടിഞ്ഞു', ലക്സ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ അശോക് കുമാർ തോഡി പറയുന്നു. ചെറുകിട കച്ചവടക്കാരെ ഈ അവസ്ഥയിൽനിന്നും കരകയറാൻ കേന്ദ്രസർക്കാർ ഏതെങ്കിലും വിധത്തിൽ ഇടപെട്ടാൽ മാത്രമേ വിപണി തിരിച്ചുപിടിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പ്രമുഖ നാല് അടിവസ്ത്ര കമ്പനികൾ കനത്ത ഇടിവിലാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ദീപാവലി സീസണിലെ കച്ചവടത്തിലൂടെ നഷ്ടം നികത്താമെന്നായിരുന്നു കമ്പനികളുടെ അന്നത്തെ പ്രതീക്ഷ. എന്നാൽ ദീപാവലിയും ഇവരുടെ പ്രതീക്ഷകളെ കൈവിട്ടിരിക്കുകയാണ്.

ഒരു ലക്ഷത്തിലധികം മൾട്ടി ബ്രാൻഡ് ഔട്ട്ലറ്റുകളാണ് രാജ്യത്തുള്ളത്. ഇവയിലൂടെയാണ് ആകെ അടിവസ്ത്ര വിപണനത്തിന്റെ 60 ശതമാനവും സാധ്യമാവുന്നത്. ബാക്കിയുള്ള 40 ശതമാനം മാത്രമാണ് ഓൺലൈനായും ഷോപ്പിങ് മാളുകളിലൂടെയും മറ്റും വിറ്റുപോവുന്നത്. 2014ലെ കണക്കനുസരിച്ച് ഇന്ത്യയിലെ അടിവസ്ത്ര വ്യാപാരം 19,950 കോടിയുടെ വളർച്ചയിലായിരുന്നു. ഇത് 2024 ആകുമ്പോഴേക്കും 13 ശതമാനം വർദ്ധിച്ച് 68,270 കോടിയാകുമെന്നായിരുന്നു അനുമാനം. വരുമാനത്തിലെ വർദ്ധന, ചെലവഴിക്കുന്നതിലെ വിവേചനാധികാരത്തിന്റെ ഉയർച്ച, സ്ത്രീ തൊഴിലാളികളുടെ വർദ്ധന, ഫാഷൻ ചിന്തകളിലെ വളർച്ച എന്നി പരിഗണിച്ചായിരുന്നു അടിവസ്ത്ര വിപണി പത്തുവർഷം കൊണ്ട് 13 ശതമാനമുയരുമെന്ന് കണക്കുകൂട്ടിയിരുന്നത്. എന്നാൽ വിപണി വളർന്നില്ലെന്ന് മാത്രമല്ല വൻ തകർച്ചയെ നേരിടുക കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP