Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

നഗര-ഗ്രാമത്തിരക്കിൽ ആയാസരഹിത റൈഡ്; പുതിയതും സ്‌റ്റൈലിഷുമായ റോയൽ എൻഫീൽഡ് ഹണ്ടർ 350 ഇപ്പോൾ കേരളത്തിൽ; റെട്രോ ഹണ്ടർ, മെട്രോ ഹണ്ടർ എന്നിങ്ങനെ രണ്ടു വ്യത്യസ്ത എഡിഷനുകൾ

നഗര-ഗ്രാമത്തിരക്കിൽ ആയാസരഹിത റൈഡ്; പുതിയതും സ്‌റ്റൈലിഷുമായ റോയൽ എൻഫീൽഡ് ഹണ്ടർ 350 ഇപ്പോൾ കേരളത്തിൽ; റെട്രോ ഹണ്ടർ, മെട്രോ ഹണ്ടർ എന്നിങ്ങനെ രണ്ടു വ്യത്യസ്ത എഡിഷനുകൾ

ആർ പീയൂഷ്

കൊച്ചി: : പ്രമുഖ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് പുതിയ ഹണ്ടർ 350 കേരളത്തിൽ പുറത്തിറക്കി. നഗരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ ഹണ്ടർ 350 എന്ന ശക്തവും ചടുലവുമായ മോട്ടോർസൈക്കിൾ, റെട്രോ-മെട്രോ ശൈലി പ്രകടമാക്കുന്ന വിധത്തിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നഗര -ഗ്രാമ വീഥികളിൽ ഒരു പോലെ ആയാസരഹിതമായ റൈഡ് വാഗ്ദാനം ചെയ്യുന്ന ഹണ്ടർ 350 പുതുമയോടൊപ്പം റോയൽ എൻഫീൽഡിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നുണ്ട്.

റോഡ്സ്റ്റർ സെഗ്മെന്റിൽ ഉപഭോക്തൃ പരിഗണനയുള്ള റോയൽ എൻഫീൽഡിന്റെ പ്രധാന വളർച്ചാ വിപണികളിലൊന്നായി കേരളം തുടരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ സംസ്ഥാനത്ത് ശക്തമായ ഒരു റൈഡിങ് കമ്മ്യൂണിറ്റിയെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇടത്തരം മോട്ടോർസൈക്കിൾ സെഗ്മെന്റിൽ (>250 സി സി -750 സി സി ) ഗണ്യമായ വിപണി സാന്നിധ്യം ഉറപ്പി ചെയ്തിട്ടുണ്ട്. ഹണ്ടർ 350 സംസ്ഥാനത്ത് റോയൽ എൻഫീൽഡിന് പുതിയ ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. റോയൽ എൻഫീൽഡ് ഹണ്ടർ 350 കേരളത്തിലെ എല്ലാ 126 ടച്ച് പോയിന്റുകളിലും ലഭ്യമാകും.

''റോയൽ എൻഫീൽഡ് ഉപഭോക്താക്കളുമായി അടുത്തിടപഴകുന്നതു വഴി അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഞങ്ങൾ നിർമ്മിക്കുന്ന മോട്ടോർസൈക്കിളുകളെ രൂപപ്പെടുത്തുവാൻ ഉതകുന്നു. അവർക്ക് പുതിയ അനുഭവങ്ങളും പുതിയ ഫോർമാറ്റുകളും സൃഷ്ടിക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നു. റോയൽ എൻഫീൽഡിന്റെ വിവിധ മോഡലുകളെ വളരെ ഇഷ്ടത്തോടെ സമീപിക്കുന്ന ഉപഭോക്താക്കളിൽ ഒരു വിഭാഗം പേർ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വാഹനമാകും ഹണ്ടർ 350. ശുദ്ധമായ മോട്ടോർ സൈക്കിളിങ് അനുഭവം ഏറെ സ്‌റ്റൈലിഷ് ആയി ഉപഭോക്താക്കൾക്കു മുന്നിൽ എത്തിക്കുകയാണ് ഹണ്ടർ 350, എന്ന് റോയൽ എൻഫീൽഡ് സി ഇ ഒ, ബി. ഗോവിന്ദരാജൻ അഭിപ്രായപ്പെട്ടു.

റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ ശ്രേണിയിൽ ഏറെ വ്യത്യസ്തമായ ഹണ്ടർ 350 , പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള 350 സിസി ജെ സീരീസ് പ്ലാറ്റഫോമിലാണ് നിർമ്മിച്ചിട്ടുള്ളത് .ഒപ്പം ഹാരിസ് പെർഫോമൻസ് ഷാസി, ഹണ്ടർ 350 ക്ക് ആയാസരഹിതവും അസാമാന്യവുമായ റൈഡിങ് കഴിവുകളാണ് സമ്മാനിക്കുന്നത്.

ഒട്ടനവധി വർഷങ്ങൾ നീണ്ടുനിന്ന ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമാണ് ഹണ്ടർ 350.വലിയ നഗരങ്ങളുടെ വാഹനമായി ഇതിനെ കാണുന്നു. ഭാരക്കുറവും, മികച്ച നിർമ്മാണ ശൈലിയും, ചെറിയ വീൽ ബേസും ഒക്കെത്തന്നെ നഗര പാതകളിലെ റൈഡിന് ഹണ്ടർ 350 യെ കൂടുതൽ സജ്ജമാക്കുന്നു. കേരളത്തിൽ, ഹണ്ടർ 350 എന്ന ഈ റോഡ്സ്റ്റർ ഞങ്ങളുടെ മോട്ടോർസൈക്കിളിന്റെ ലോകത്തേക്ക് പുതിയ ഉപഭോക്താക്കളെ കൊണ്ടുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, എന്ന് റോയൽ എൻഫീൽഡ് ഇന്ത്യ ബിസിനസ് മേധാവിയായ വി ജയപ്രദീപ് പറഞ്ഞു.റെട്രോ ഹണ്ടർ, മെട്രോ ഹണ്ടർ എന്നിങ്ങനെ രണ്ടു വ്യത്യസ്ത എഡിഷനുകളിലാണ് റോയൽ എൻഫീൽഡ് ഹണ്ടർ 350 അവതരിപ്പിക്കുന്നത്. റെട്രോ ഹണ്ടർ 17 ഇഞ്ച് സ്‌പോക്ക് വീലുകൾ, 300 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രെക്ക്, 6 ഇഞ്ച് റിയർ ഡ്രം ബ്രെക്ക് , റെട്രോ സ്‌റ്റൈലിൽ ഉള്ള ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയോടെ എത്തുമ്പോൾ, പുതുയുഗ സൗകര്യങ്ങൾ വിളിച്ചോതിയാണ് മെട്രോ ഹണ്ടർ വരുന്നത്. കാസ്റ്റ് അലോയ് വീലുകൾ, വിശാലമായ ട്യൂബ് ലെസ്സ് ടയറുകൾ, വൃത്താകൃതിയിലുള്ള പിൻഭാഗ ലൈറ്റുകൾ എന്നിവ മെട്രോ ഹണ്ടറിനെ വ്യത്യസ്തമാക്കുന്നു. മെട്രോ ഹണ്ടറിന്റെ രണ്ടു പതിപ്പുകൾ അഞ്ചോളം നിറങ്ങളിലാണ് അവതരിപ്പിക്കുന്നത്. കൂടാതെ, 300 എംഎം ഫ്രണ്ട് ഡിസ്‌ക്ക് ബ്രേക്ക്, 270 എംഎം റിയർ ഡിസ്‌ക്ക് ബ്രേക്ക്, ഡ്യൂവൽ ചാനൽ എ ബി എസ്, എൽ ഇ ഡി ടെയിൽ ലാംപ്, മുൻ നിര ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ്റ് ക്ലസ്റ്റർ , യു എസ് ബി ചാർജിങ് പോർട്ട് തുടങ്ങി നവയുഗ സവിശേഷതകളും മെട്രോ ഹണ്ടറിനു സ്വന്തം.

കൂടുതൽ ആനന്ദദായകവും, ഭാരം കുറഞ്ഞതും, ഏറെ ചടുലവുമായ ഒരു റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ ഡിസൈൻ ചെയ്യുക എന്നത് സ്വാഭാവികമായ കാര്യമായിരുന്നു. യുവത്വം ഉദ്ഘോഷിക്കുന്ന, ആനന്ദവേളകൾ ആസ്വദിക്കുന്ന ചെറുപ്പമാണ് ഇപ്പോൾ പുറത്തിറങ്ങുന്ന ഹണ്ടർ 350 മുന്നിൽ നിർത്തുന്നതെന്ന് റോയൽ എൻഫീൽഡ് ഡിസൈൻ മേധാവി മാർക്ക് വെൽസ് പറഞ്ഞു. ഇന്ത്യയിലെയും യു കെയിലെയും റോയൽ എൻഫീൽഡ് ടെക്‌നോളജി കേന്ദ്രങ്ങളിലെ മികവുറ്റ ഡിസൈനർമാരും എഞ്ചിനിയർമാരുമാണ് പുതിയ മോട്ടോർ സൈക്കിൾ രൂപകല്പന ചെയ്തത്.

യുവ റൈഡർമാരെ ലക്ഷ്യമിട്ടുള്ള ഹണ്ടർ 350 കേരളത്തിൽ ടെസ്റ്റ് റൈഡിനും ബുക്കിംഗിനും ഇപ്പോൾ ലഭ്യമാണ്. പുതിയ ഹണ്ടർ 350 ഫാക്ടറി സീരീസിന് 1,49,900 രൂപ, ഡാപ്പർ സീരീസിന് 1,63,900 രൂപ, റിബൽ സീരീസിന് 1,67,105 രൂപ (എക്‌സ്-ഷോറൂം, കേരളം) എന്നിങ്ങനെയാണ്. റിബൽ ബ്ലൂ, റിബൽ റെഡ്, റിബൽ ബ്ലാക്ക്, ഡാപ്പർ ആഷ്, ഡാപ്പർ വൈറ്റ്, ഡാപ്പർ ഗ്രേ, ഫാക്ടറി ബ്ലാക്ക്, ഫാക്ടറി സിൽവർ തുടങ്ങിയ നിറങ്ങളിൽ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP