Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202131Saturday

വ്യാജന്മാരുടെ ഭീഷണിയിൽ ക്രിപ്‌റ്റോ കറൻസി; പണം തട്ടാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത് 150-ലധികം ട്രേഡിങ് ആപ്പുകൾ; മുന്നറിയിപ്പുമായി സൈബർ സെക്യൂരിറ്റിക്കമ്പനി സോഫോസ്

വ്യാജന്മാരുടെ ഭീഷണിയിൽ ക്രിപ്‌റ്റോ കറൻസി;  പണം തട്ടാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത് 150-ലധികം ട്രേഡിങ് ആപ്പുകൾ; മുന്നറിയിപ്പുമായി സൈബർ സെക്യൂരിറ്റിക്കമ്പനി സോഫോസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുതുതലമുറ നിക്ഷേപകരുടെ ഇഷ്ടയിടമായ ക്രിപ്റ്റോകറൻസിയി വ്യാജന്മാരുടെ ഭീഷണിയിൽ.ഒറ്റനോട്ടത്തിൽ വ്യാജനാണെന്നു തിരിച്ചറിയാൻ കഴിയാത്ത ഇത്തരം ആപ്പുകൾ ഡൗൺലോഡു ചെയ്യുമ്പോൾത്തന്നെ അക്കൗണ്ടിൽനിന്നു പണം തട്ടാനാവശ്യമായ വിവരങ്ങൾ ശേഖരിച്ചിരിക്കും. അധികം വൈകാതെ ഇടപാടുകാരുടെ പണം നഷ്ടപ്പെടുകയും ചെയ്യും.ഇത്തരത്തിലാണ് തട്ടിപ്പ് നടക്കുന്നത്

നൂറ്റൻപ തിലേറെ വ്യാജ ട്രേഡിങ്ആപ്പുകൾ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളുടെ ലോഗോയും പേരും ഉപയോഗപ്പെടുത്തിയാണു തട്ടിപ്പുകാർ ആപ്പുകൾ രൂപകല്പന ചെയ്യുന്നത്. ബ്രിട്ടനിലെ പ്രമുഖ സൈബർ സെക്യൂരിറ്റിക്കമ്പനി സോഫോസ് എന്ന സ്ഥാപനമാണ് വ്യാജ ആപ്പുകളെപ്പറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ക്രിപ്റ്റോകറൻസികളുടെ മൂല്യം അസാധാരണമായ വിധത്തിൽ കുതിച്ചുകയറുന്ന സാഹചര്യമുണ്ട്. ഇതിനാലാണു പുതുതലമുറനിക്ഷേപകർ ഈ മേഖലയിലേക്കുതിരിയുന്നത്. ഇതനുസരിച്ച് തട്ടിപ്പും പെരുകുകയാണ്.

സർക്കാരുകളുടെ നിയന്ത്രണമില്ലാതെ ലോകമാകെ ഓൺലൈനായി വിനിമയം ചെയ്യാവുന്ന കറൻസിയാണിത്. സങ്കീർണമായ ഗണിതശാസ്ത്രത്താലും കംപ്യൂട്ടർ എൻജിനിയറിങ്ങിനാലും നയിക്കപ്പെടുന്നതാണ് ക്രിപ്റ്റോകറൻസികൾ. ബിറ്റ്കോയിനാണ് ഇക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയം. ഇന്ത്യ ഉൾപ്പെടെയുള്ള പലരാജ്യങ്ങളും ക്രിപ്റ്റോകറൻസികൾ അംഗീകരിച്ചിട്ടില്ല. എന്നാൽ, കൈവശം വെക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും തടസ്സമില്ല.

ക്രിപ്റ്റോ കറൻസി ട്രേഡിങ്ങുമായി ബന്ധപ്പെട്ട പ്രമുഖ എക്സ്ചേഞ്ചുകൾ വിദേശരാജ്യങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയാണ്. ഇവയുടെ വ്യാജപതിപ്പുകൾ വഴി ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്തി കബളിപ്പിക്കപ്പെടുന്നവർക്കു നിയമനടപടിയുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP