Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി അരാംകോയുടെ പബ്ലിക് ഷെയർ ഓഫറിംഗിൽ വ്യക്തിഗത വിഭാഗത്തിൽ വരിക്കാരായത് ലക്ഷ്യമിട്ടതിലും കൂടുതൽ പേർ; കണക്കുകൾ പുറത്തുവരുമ്പോൾ ലോക റെക്കോഡ്‌ അരാംകോ മറികടക്കുമെന്നാണ്‌ സൂചന; ഓഹരിയുടെ അന്തിമമൂല്യം പ്രഖ്യാപിക്കുന്നത് ഡിസംബർ അഞ്ചിന്

സൗദി അരാംകോയുടെ പബ്ലിക് ഷെയർ ഓഫറിംഗിൽ വ്യക്തിഗത വിഭാഗത്തിൽ വരിക്കാരായത് ലക്ഷ്യമിട്ടതിലും കൂടുതൽ പേർ; കണക്കുകൾ പുറത്തുവരുമ്പോൾ ലോക റെക്കോഡ്‌ അരാംകോ മറികടക്കുമെന്നാണ്‌ സൂചന; ഓഹരിയുടെ അന്തിമമൂല്യം പ്രഖ്യാപിക്കുന്നത് ഡിസംബർ അഞ്ചിന്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്‌: ലോകത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ ഉൽപാദക, കയറ്റുമതി കമ്പനിയായ സൗദി അരാംകോയുടെ പബ്ലിക് ഷെയർ ഓഫറിംഗിൽ വ്യക്തിഗത വിഭാഗത്തിൽ വരിക്കാരായത് ലക്ഷ്യമിട്ടതിലും കൂടുതൽ പേർ. ഓഹരികൾ 3813 കോടിയിലധികം റിയാൽ വിലവരുന്ന 119 .1 കോടി ഷെയറുകൾ വ്യക്‌തികൾ (41,72,815 -പേർ )സബ്‌സ്‌ക്രൈബ്‌ ചെയ്‌തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഹരികൾ വ്യക്‌തികൾക്ക്‌ വാങ്ങാനുള്ള സമയപരിധി വ്യാഴാഴ്‌ച അർധരാത്രിയോടെയാണ് അവസാനിച്ചത്. സ്‌ഥാപനങ്ങൾക്ക്‌ അടുത്തമാസം നാല്‌ വരെ ഓഹരി വാങ്ങാം. അന്തിമ ഐ.പി.ഒയുടെ വില അടുത്തമാസം അഞ്ചിനാണ്‌ പ്രഖ്യാപിക്കുക.

വ്യക്‌തികൾക്കും സ്‌ഥാപനങ്ങൾക്കും ഓഹരി വാങ്ങാൻ അവസരം ഒരുക്കിയിരുന്നു. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ലോക റെക്കോഡ്‌ അരാംകോ മറികടക്കുമെന്നാണ്‌ സൂചന. അര ശതമാനം (100 ) കോടി ഓഹരികളാണ്‌ വ്യക്‌തികൾക്കായി നീക്കിവെച്ചിരുന്നത്‌. ഇന്നലെ ഉച്ചയോടെ 119 കോടിയിലേറെ ഓഹരികൾ വ്യക്‌തികൾ സബ്‌സ്‌ക്രൈബ്‌ ചെയ്‌തതായാണ്‌ റിപ്പോർട്ടുകൾ . സൗദിയിൽ താമസിക്കുന്ന നിക്ഷേപകരായ വിദേശികൾക്കും ജി.സി.സി. പൗരന്മാർക്കും സ്വദേശികൾക്കുമാണ്‌ ഓഹരികൾ വാങ്ങാൻ അവസരം ഒരുക്കിയത്‌.

32 ശതകോടി ഡോളറിന്റെ ഓഹരികളാണ്‌ സൗദി അരാംകോ ഇതുവരെ വിറ്റത്‌. 30 ശതകോടിയാണ്‌ പ്രതീക്ഷിച്ച തുക. സ്‌ഥാപനങ്ങൾക്ക്‌ അടുത്തമാസം നാല്‌ വരെ ഓഹരി വാങ്ങുന്നതിന്‌ സമയമുണ്ട്‌.ഓഹരി ഒന്നിന്‌ 30 റിയാൽ മുതൽ 32 സൗദി റിയാൽ വരെയാണ്‌ വില. സ്‌ഥാപനങ്ങൾക്ക്‌ ഒരു ശതമാനം ഓഹരികൾ (200 കോടി ഓഹരി ഷെയറുകൾ )ആണ്‌ നീക്കി വെച്ചിരിക്കുന്നത്‌. കമ്പനിക്ക്‌ 20,000 കോടി ഷെയറുകളാണുള്ളത്‌. ഇതിന്റെ ഒന്നര ശതമാനത്തിനു തുല്യമായ 300 കോടി ഓഹരികളാണ്‌ വിൽക്കുന്നത്‌. കുറഞ്ഞത്‌ 10 ഓഹരികളെങ്കിലും വാങ്ങണമെന്നാണ്‌ വ്യവസ്‌ഥ.

എത്ര സെറ്റ്‌ ഓഹരികളും ഒരാൾക്ക്‌ വാങ്ങാമായിരുന്നു. വിദേശികളും സ്വദേശികളും ഓഹരിക്കുള്ള അപേക്ഷ നൽകി. അതേസമയം നിബന്ധന പാലിക്കാത്ത അപേക്ഷകൾ തള്ളുന്നുണ്ട്‌. വിൽപന നൂറ്‌ ശതമാനം കവിഞ്ഞെങ്കിലും ഓഹരിയുടെ അന്തിമമൂല്യം ഡിസംബർ അഞ്ചിനാണ്‌ പ്രഖ്യാപിക്കുക. നവംബർ മൂന്നിനാണ്‌ അരാംകോ ഓഹരി വിപണിപ്രഖ്യാപനം നടത്തിയത്‌.

രാജ്യത്തിന്‌ എണ്ണേതര വരുമാനം ലക്ഷ്യംവച്ചാണ്‌ കിരീടാവകാശിക്ക്‌ കീഴിൽ അരാംകോയുടെ ഓഹരിവിൽപനക്ക്‌ വഴിയൊരുങ്ങിയത്‌. ഓഹരി വിൽപനയുടെ ആദ്യപടിയായി ആഭ്യന്തര ഓഹരി വിപണിയായ തദവ്വുലിലാണ്‌ വിൽപന നടത്തുന്നത്‌. അടുത്ത വർഷം ലോക ഓഹരി വിപണിയിലും അരാംകോ ഇറങ്ങും. ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനികളുടെ പട്ടികയിലാണ്‌ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP