Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

എച്ച്ഡിഎഫ്‌സിയുടെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ശശിധർ ജഗദീശൻ; സ്ഥാനമേൽക്കുക നിലവിലെ സിഇഒ ആദിത്യ പുരിയുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കുന്നതോടെ

എച്ച്ഡിഎഫ്‌സിയുടെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ശശിധർ ജഗദീശൻ; സ്ഥാനമേൽക്കുക നിലവിലെ സിഇഒ ആദിത്യ പുരിയുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കുന്നതോടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി(സിഇഒ) ശശിധർ ജഗദീശൻ നിയമിതനാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശശിധർ ജഗദീശന്റെ നിയമനം അംഗീകരിച്ചു. ഒക്ടോബറിൽ ആദിത്യ പുരിയുടെ കാലാവധി പൂർത്തിയാകുന്നമുറയ്ക്കാകും നിയമനം. മാനേജിങ് ഡയറക്ടറും സിഇഒയുമായി മൂന്നുവർഷത്തേയ്ക്കാണ് നിയമനം. 1996 ൽ ബാങ്കിൽ ചേർന്ന ജഗദീശൻ ധനകാര്യ, മാനവ വിഭവശേഷി, മറ്റ് വകുപ്പുകൾ എന്നിവയുടെ തലവനായിരുന്നു.

ബാങ്കിലെ ഫിനാൻസ് വിഭാഗത്തിന്റെ തലവനും അഡീഷണൽ ഡയറക്ടറുമാണ് നിലവിൽ ജഗദീശൻ. 2008 ൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്നു. 2019ൽ ഈസ്ഥാനം ശ്രീനിവാസൻ വൈദ്യനാഥന് കൈമാറുകയായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ ജഗദീഷൻ 1996ലാണ് എച്ച്ഡിഎഫ്‌സി ബാങ്കിലെത്തുന്നത്. തുടർന്ന് ഫിനാൻസ് വിഭാഗത്തിന്റെ തലവനായി 1999ൽ നിയമിതനായി. 2008ൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി.

റിസർവ് ബാങ്ക് അംഗീകാരത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത മൂന്ന് വ്യക്തികളിൽ ഒരാളാണ് ജഗദീശൻ. ജഗദീശന്റെ പേര് ഇന്നലെ രാത്രി റിസർവ് ബാങ്ക് അംഗീകരിച്ചതായും ഇതുസംബന്ധിച്ച് ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും എച്ച്ഡിഎഫ്സി ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റായ അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ബാങ്ക് ആരംഭിച്ച 1994 മുതൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ആയിരുന്ന ആദിത്യ പുരിയുടെ കാലാവധി 2020 ഒക്ടോബർ 20 ന് അവസാനിക്കും. കഴിഞ്ഞ വർഷം നവംബറിൽ എച്ച്ഡിഎഫ്സി ബാങ്ക് ബോർഡ് ആദിത്യ പുരിയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ബോർഡ് അംഗങ്ങളായ എച്ച്ഡിഎഫ്സി ബാങ്ക് ചെയർമാൻ ശ്യാമള ഗോപിനാഥ്, സഞ്ജീവ് സച്ചാർ, എംഡി രംഗനാഥൻ, സന്ദീപ് പരേഖ്, ശ്രീകാന്ത് നാദാമുനി, കെകി മിസ്ത്രി എന്നിവരടങ്ങുന്നതായിരുന്നു ആറം​ഗ സമിതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP