Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജെഫ് ബെസോസിന്റെ ഇന്ത്യ സന്ദർശനത്തിനരെ വ്യാപാരികൾ രംഗത്ത്; രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും; ജെഫ് ബെസോസ് ഇന്ത്യാ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത് മോദിയുമായുള്ള സൗഹൃദം ശക്തിപ്പെടുത്താൻ

ജെഫ് ബെസോസിന്റെ ഇന്ത്യ സന്ദർശനത്തിനരെ വ്യാപാരികൾ രംഗത്ത്; രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും; ജെഫ് ബെസോസ് ഇന്ത്യാ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത് മോദിയുമായുള്ള സൗഹൃദം ശക്തിപ്പെടുത്താൻ

വി മുബഷീർ

ന്യൂഡൽഹി: ആമസോൺ മേധാവി ജെഫ് ബെസോസ് ജനുവരി 15 ന് ഇന്ത്യ സന്ദർശിക്കാനൊരുങ്ങുകയാണ്. എന്നാൽ ജെഫ്ബെസോസിന്റെ സന്ദർശനത്തിനെതിരെ വ്യാപാരി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോൾ. ആമസോൺ വൻ വിലക്കിഴിവ് നൽകി രാജ്യത്തെ റീട്ടെയ്ൽ വ്യാപാരത്തെ തകർക്കുന്നുവെന്നാണ് വ്യപാരികൾ പറയുന്നത്.

ഇതിനെതിരെയാണ് വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിക്കാൻ നീക്കം നടത്തുന്നത്. രാജ്യത്തെ 300 പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെ 500,00 ത്തോളം വരുന്ന വ്യാപാരികളാണ് പ്രതിഷേധം സംഘടിപ്പിക്കാൻ നീക്കം നടത്തുന്നത്. ഇ-റീട്ടെയ്ലിങ് സംവിധാനത്തിലൂടെ ആമസോൺ നൽകിവരുന്ന വിലക്കിഴിവ് രാജ്യത്തെ സാധാരണ വ്യാപാരികളെ ഗഗുരുതരമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഐടി) പ്രതിഷേധം ശക്തിപ്പെടുത്താൻ നീക്കം നടത്തുന്നത്.

ഇ-കൊമേഴ്സ് നയങ്ങളിലെ എഫ്ഡിഐ മാനദണ്ഡങ്ങൾ പാലിക്കാൻ ആമസോൺ തയ്യാറാകുന്നില്ലെന്നും, കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സിഐടി പറയുന്നത്. ജനുവരി-15-16 തീയ്യതികളിൽ ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ ജെഫ് ബെസോസ് പങ്കെടുത്തേക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ചകൾ നടത്തിയേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് ശക്തമായ വേരോട്ടമുള്ള ഇ-കൊമേഴ്സ് കമ്പനികളിലൊന്നാണ് ആമസോൺ. ആമസോണിന്റെ കടന്നുകയറ്റം രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ പോലും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

അതേസമയം ഇന്ത്യയിൽ ഓൺലൈൻ ഭക്ഷണ വിതരണമടക്കമുള്ള സംരംഭങ്ങളിലേക്ക് പ്രവേശിച്ച് തങ്ങളുടെ ഇ-കൊമേഴ്‌സ് വിപണിയെ ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ബെസോസ് റെഗുലേറ്ററി പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ സാധ്യതയുണ്ട്. നിലവിൽ ഇന്ത്യൻ ബിസിനസ് മേഖലയിൽ പുതിയ ബിസിനസ് ശൃംഖല വളർത്തിയെടുക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ബിസിനസ് രംഗത്ത് ആമസോണും ഇന്ത്യയിൽ കൂടുതൽ പരിഷ്‌കരണം നടപ്പിലാക്കിയാണ് ഇപ്പോൾ മുന്നേറ്റം നടത്തുന്നത്. റിലയൻസ് റീട്ടെയ്ൽ വികസിപ്പിക്കുകയും, മത്സരം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള നീക്കത്തിലാണിപ്പോൾ ആമസോൺ. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ സ്ഥാപനവുമായി സഹകരിച്ചാണ് ആമസോൺ തങ്ങളുടെ പുതിയ ബിസിനസ് ശൃംഖല വികസിപ്പിച്ച് റിലയൻസ് ശക്തമായ മത്സരവുമായി മുൻപോട്ട് പോകാൻ തീരാുമാനിച്ചിട്ടുള്ളത്.

ആമസോൺ പ്ലാറ്റ് ഫോമിലൂടെ ഫ്യൂച്ചർ റീട്ടെയ്ലറിന്റെ ഉത്പ്പന്നങ്ങളും, ഉപഭോക്തൃ അടിത്തറയും വികസിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പലചരക്ക്, പാദരക്ഷകൾ, മറ്റ് ഉത്പ്പന്നങ്ങൾ തുടങ്ങിയവ വിറ്റഴിക്കുക എന്നതാണ് കമ്പനി നിലവിൽ ലക്ഷ്യമിടുന്നത്. നിലവിൽ ബിഗ് ബസാർ, ഫുഡ് ഹാൾ അക്കമുള്ള സ്റ്റോറുകൾ രാജ്യത്തുടനീളം ഫ്യൂച്ചർ റീട്ടെയ്ലറിന് സ്റ്റോറുകളുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ 25 ഗരങ്ങളിൽ തങ്ങളുടെ പുതിയ ബിസിനസ് ശൃംഖല ഏറ്റെടുത്തിരുന്നു. രാജ്യത്തെ 22 നഗരങ്ങളിലേക്കാണ് തങ്ങളുടെ ബിസിനസ് ശൃംഖല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP