Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നരേന്ദ്ര മോദി പറഞ്ഞത് ശരിയോ! പട്ടികയിൽ ഭൂരിപക്ഷവും ഡോക്ടർമാരും ചാർട്ടേഡ് അക്കൗണ്ടന്റും വക്കീലന്മാരും എഞ്ചിനിയർമാരും: ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള ഇന്ത്യക്കാർ 2200 പേർ; വാർഷിക വരുമാന റിപ്പോർട്ട് പുറത്തുവിട്ട് ആദായനികുതി വകുപ്പ്

നരേന്ദ്ര മോദി പറഞ്ഞത് ശരിയോ! പട്ടികയിൽ ഭൂരിപക്ഷവും ഡോക്ടർമാരും ചാർട്ടേഡ് അക്കൗണ്ടന്റും വക്കീലന്മാരും എഞ്ചിനിയർമാരും: ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള ഇന്ത്യക്കാർ 2200 പേർ; വാർഷിക വരുമാന റിപ്പോർട്ട് പുറത്തുവിട്ട് ആദായനികുതി വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യാ രാജ്യത്ത് ആകെ 2,200 കോടീശ്വരന്മാരേയുള്ളൂവെന്ന് ആർക്കാണു വിശ്വസിക്കാനാകുക? 2200 പ്രൊഫഷണലുകൾക്കാണ് ഒരു കോടി രൂപ വാർഷിക വരുമാനമുള്ളവർ രാജ്യത്തുള്ളതെന്ന് ആദായനികുതി വകുപ്പ് പറയുന്നു. 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്ത കണക്കുകൾ പരിശോധിച്ചാണ് ആദായനികുതി വകുപ്പ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരിൽ ഭൂരിപക്ഷവും ഡോക്ടർമാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും വക്കീലന്മാരുമാണെന്നും റിപ്പോർട്ട് പറയുന്നു. ആദായനികുതി ഒഴിവാക്കുന്ന ആളുകളുടെ എണ്ണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കയും പങ്കുവെച്ചിരുന്നു.

നടപ്പ് സാമ്പത്തിക വർഷത്തിൽ 2018-19 വർഷത്തെ വരുമാനം വെളിപ്പെടുത്തി ആദായനികുതി റിട്ടേൺ നൽകിയത് 5.78 കോടി ആളുകളാണ്. ആദായനികുതി വകുപ്പ് ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കുറവുള്ളവർ 1.03 കോടി പേരാണ് ഉള്ളത്. 2.5 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും മധ്യേ വരുമാനമുള്ളവർ 3.29 കോടി ആളുകളാണ്. 5.78 കോടി നികുതിദായകരിൽ അഞ്ച് ലക്ഷം രൂപാവരെ വരുമാനമുള്ളവർ മൊത്തം 4.32 കോടി ആളുകളാണ്.

2018-19 സാമ്പത്തിക വർഷത്തിൽ അഞ്ച് ലക്ഷം രൂപാവരെ വരുമാനമുള്ളവരെ ആദായനികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതുകൊണ്ട് തന്നെ 1.46 കോടി ആളുകൾ മാത്രമാണ് ആദായനികുതി ബാധ്യതയുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തിലും അഞ്ച് ലക്ഷം രൂപാവരെ വരുമാനമുള്ളവരെ ആദായനികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം രൂപാവരെ വരുമാനം ഉള്ളവരുടെ എണ്ണം ഒരു കോടിരൂപയോളമാണ്. പത്ത് ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരാകട്ടെ 46 ലക്ഷം പേരുണ്ടെന്നും ആദായനികുതി വകുപ്പ് പറയുന്നു.

ആദായ നികുതി ഗണ്യമായ തോതിൽ വെട്ടിക്കപ്പെടുന്നുവെന്ന നിഗമനം പങ്കുവയ്ക്കവേ ഈ സംശയമുയർത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. രാജ്യത്ത് 2,200 പേർ മാത്രമാണ് പ്രതിവർഷം ഒരു കോടി രൂപ വരുമാനം പ്രഖ്യാപിച്ചതെന്നത് അവിശ്വസനീയമാണ്. എന്നാൽ സത്യം അതാണ് : 'ടൈംസ് നൗ' ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. 'മുൻ സർക്കാരുകൾക്ക് നികുതി സമ്പ്രദായത്തെ സ്പർശിക്കാൻ മടിയായിരുന്നു. ഇപ്പോഴത്തെ സർക്കാർ അതിനെ പൗര കേന്ദ്രീകൃതമാക്കുകയാണ്. ഒട്ടേറെ പേർ നികുതി അടയ്ക്കാതെ ഒഴിവാക്കാനുള്ള വഴികൾ കണ്ടെത്തുമ്പോൾ, മുഴുവൻ ബാധ്യതയും സത്യസന്ധമായി കുടിശ്ശിക അടയ്ക്കുന്നവരുടെ മേൽ പതിക്കുന്നു'.

രാജ്യ വികസനത്തിനായി ജനങ്ങൾ കുടിശ്ശിക നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യ ഇനി സമയം പാഴാക്കില്ല. ആത്മവിശ്വാസത്തോടെ മുന്നേറും. 5 ട്രില്യൺ (അഞ്ചുലക്ഷം കോടി) ഡോളർ സമ്പദ്വ്യവസ്ഥ ലക്ഷ്യമിടാൻ കേന്ദ്ര ബജറ്റ് സഹായിക്കും. സാമ്പത്തിക വികസനത്തിനായി ചെറിയ നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആദ്യ സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ വർഷം അഞ്ഞുറ് കോടിക്ക് മുകളിൽ വാർഷിക വരുമാനം ലഭിക്കുന്നത് മൂന്ന് പേർ മാത്രമായിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ , ഇത്രയും വരുമാനമുള്ളവരുടെ പേര് വിവരങ്ങൾ ആദായനികുതി വകുപ്പ് പുറത്തുവിട്ടിരുന്നില്ല. ഒരുവരുമാനമില്ലാത്തവരും റിട്ടേൺഫയൽ ചെയ്തിരുന്നു്.

ഇവരുടെ എണ്ണം 1.7 ലക്ഷമാണ്. ഒരു കോടിക്കും അഞ്ചുകോടി രൂപയ്ക്കുമിടയിൽ വരുമാനമുള്ളവർ 89,793 പേരാണ്. 5-10 കോടി രൂപ വരുമാനമുള്ളവരാകട്ടെ 5,132 പേരും. 5.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിൽ ശമ്പള വരുമാനമുള്ളവർ 81 ലക്ഷത്തിലധികം പേരുണ്ട്. ഇവരുടെ ശരാശരി വരുമാനം 7.12 ലക്ഷമാണ്. വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, കമ്പനികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുംപെട്ട ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 1.67 ലക്ഷംവരും. ഈ വിഭാഗത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 19 ശമതാനമാണ് വർധന. 5.52 കോടി വ്യക്തികൾ, 11.3 ലക്ഷം ഹിന്ദു അവിഭക്തകുടുംബങ്ങൾ, 12.69 ലക്ഷം സ്ഥാപനങ്ങൾ, 8.41 ലക്ഷം കമ്പനികൾ എന്നിങ്ങനെയാണ് റിട്ടേൺ ഫയൽ ചെയ്തവരുടെ കണക്കുകൾ. 2019 ലെ കണക്കുകൾ വ്യക്തമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP