Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ആഗോള വിപണിയിലെ വ്യതിയാനം ആഭ്യന്തര വിപണിയെയും ബാധിച്ചു: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

ആഗോള വിപണിയിലെ വ്യതിയാനം ആഭ്യന്തര വിപണിയെയും ബാധിച്ചു: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യം കോവിഡ് ഭീഷണിയിൽ വ്യാപനം തടയുന്നതിനായി 21 ദിവസത്തോളം ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷവും സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും കാര്യമായ മാറ്റമില്ലാതെ തുടരുന്നു. പെട്രോൾ ലിറ്ററിന് 73.001 രൂപയിലും ഡീസൽ ലിറ്ററിന് 67.196 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ ഒമ്പതാം ദിവസമാണ് പെട്രോൾ, ഡിസൽ വിലയിൽ മാറ്റം ഉണ്ടാകാതിരിക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ജനുവരി ഒന്ന് മുതൽ 12 വരെ പെട്രോളിന് 83 പൈസയും ഡീസലിന് 1.22 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ഈ വർഷത്തിലെ ആദ്യ ദിനം പെട്രോൾ, ഡീസൽ വിലയിൽ വർധനവ് ഉണ്ടായിരുന്നില്ല. ഡിസംബറിൽ ഡീസൽ വിലയിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 72.041 രൂപയിലും ഡീസൽ ലിറ്ററിന് 66.233 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 71.426 രൂപയും ഡീസൽ 65.923 രൂപയുമാണ്.

കോഴിക്കോട് പെട്രോൾ ലിറ്ററിന് 72.041 രൂപയും ഡീസൽ ലിറ്ററിന് 66.233 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ഇന്ന് ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) 28.08 ഡോളറാണ് വില. അതേസമയം ഇന്ന് ഡോളർ 75.54 രൂപയിലാണ് വിനിമയം നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP