Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

കോവിഡും ലോക്ക്ഡൗണുമെല്ലാം പ്രതിസന്ധി കൂട്ടി; ബിസിനസ് പൊളിഞ്ഞവരും ജോലി നഷ്ടമായവരും പടിച്ചു നിന്നത് കുടുംബത്തിൽ സൂക്ഷിച്ച സ്വർണം വിറ്റുപെരുക്കി കൊണ്ട്; ആഭ്യന്തര മാർക്കറ്റിലേക്ക് പഴയ സ്വർണം ഒഴുകി എത്തിയതോടെ ഇറക്കുമതിയിൽ വൻ ഇടിവ്; കേന്ദ്ര ഏജൻസികൾ കൂട്ടത്തോടെ വന്നിട്ടും സ്വർണ്ണക്കടത്തിനും കുറവില്ല

കോവിഡും ലോക്ക്ഡൗണുമെല്ലാം പ്രതിസന്ധി കൂട്ടി; ബിസിനസ് പൊളിഞ്ഞവരും ജോലി നഷ്ടമായവരും പടിച്ചു നിന്നത് കുടുംബത്തിൽ സൂക്ഷിച്ച സ്വർണം വിറ്റുപെരുക്കി കൊണ്ട്; ആഭ്യന്തര മാർക്കറ്റിലേക്ക് പഴയ സ്വർണം ഒഴുകി എത്തിയതോടെ ഇറക്കുമതിയിൽ വൻ ഇടിവ്; കേന്ദ്ര ഏജൻസികൾ കൂട്ടത്തോടെ വന്നിട്ടും സ്വർണ്ണക്കടത്തിനും കുറവില്ല

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോവിഡ് കാലം പ്രതിസന്ധിൽ തള്ളിവിടാത്ത ആരുമുണ്ടാകില്ല. അത്രയ്ക്ക് ഭീകരമായ അവസ്ഥയിലൂടെയാണ് ലോകം കടന്നുപോയത്. കേരളത്തിൽ അടക്കം കോവിഡ് കാലത്ത് ജോലി പോയവരും ബിസിനസ് പൊളിഞ്ഞവരും ഏറെയുണ്ടായിരുന്നു. എന്നാൽ, ഈ പ്രതിസന്ധിയിൽ നിന്നെല്ലാം കേരളം പിടിച്ചു നിന്നത് പല കാര്യങ്ങൾ കൊണ്ടാണ്. ഇതിൽ ഒരു കാണമായി പറുന്നത്. മലയാളികൾക്് സ്വർണ്ണത്തോടുണ്ടായിരുന്ന ഭ്രമമാണ്.

കോവിഡ് പ്രതിസന്ധി വലിഞ്ഞു മുറുകിയപ്പോൾ പലരും സ്വർണം പണയം വെച്ചും വിറ്റുമാണ് പീടിച്ചു നിന്നത്. പലവിധത്തിൽ ലോണെടുത്തവരെല്ലാം മുന്നിൽ കണ്ട വഴിയായി തിരഞ്ഞെടുത്തതും ഇതു തന്നെയായിരുന്നു. ലോക്ഡൗണിനുശേഷം സ്വർണംവിറ്റ് ജീവിതം മുന്നോട്ടു കൊണ്ടുപോയവർ നിരവധിയാണ്. ഇതോടെ ആഭ്യന്തര വിപണിയിൽ നിന്നും സ്വർണ്ം ഒഴുകുകയായിരുന്നു എന്നു തന്നെ പറയാം. രാജ്യത്ത് ലോക്ഡൗണിന് ശേഷമുള്ള രണ്ടുമാസത്തിനിടെ വിപണിയിലെത്തിയത് 68 ടൺ പഴയ സ്വർണാഭരണങ്ങളാണ്. ഈ സാമ്പത്തികവർഷം അവസാനിക്കുമ്പോഴേക്കും ഇത് നൂറ്റമ്പതുടൺ കടക്കുമെന്നാണ് സൂചന.

സ്വർണത്തിന് വിലകൂടിയതിനാൽ പഴയ സ്വർണത്തിന് നല്ല വില ലഭിക്കുമെന്നതും ജനങ്ങളെ വിൽക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനുമുമ്പ് 2012-ൽ ആണ് പഴയ സ്വർണവിൽപ്പന ഉയർന്നത്. അന്ന് 118 ടൺ പഴയസ്വർണാഭരണങ്ങളാണ് വിപണിയിലെത്തിയത്. കേരളത്തിൽ 60 ശതമാനം ഉപഭോക്താക്കളും കൈയിലുള്ള പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങാറാണ് പതിവ്. എന്നാൽ, ലോക്ഡൗണിനുശേഷം ഇത് 70 ശതമാനത്തോളമായെന്നാണ് ജൂവലറി ഉടമകൾ പറയുന്നത്. ലോക്ഡൗണിനുശേഷം ജുവലറികൾ തുറന്ന രണ്ടുമാസത്തിനിടെ ഏകദേശം 15-18 ടൺ പഴയ സ്വർണം കേരള വിപണിയിലെത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

പഴയ സ്വർണം വിപണിയിലേക്ക ഒഴുകിയതോടെ ഇറക്കുമതിയും കുറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ ആവശ്യക്കാർ കുറഞ്ഞതും പഴയ സ്വർണം വിപണിയിലേക്കെത്തിയതും സ്വർണ ഇറക്കുമതിയെ ബാധിച്ചു. വർഷം 800-900 ടൺ ഇറക്കുമതിയുണ്ടായിരുന്നത് കഴിഞ്ഞ വർഷം 718 ടണ്ണായും ഈ സാമ്പത്തികവർഷം നവംബർവരെ 222 ടണ്ണായും കുറഞ്ഞു. 2020-21 സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ ഇറക്കുമതി 500 ടണ്ണിനപ്പുറം പോകില്ലെന്നാണ് കരുതുന്നത്.

രാജ്യത്തെ വ്യാപാരക്കണക്കുകൾ ഏകോപിപ്പിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് കമേഴ്സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഡി.ജി.സിഐ. ആൻഡ് എസ്.) രേഖകളിൽനിന്ന് വ്യക്തമാകുന്നത് ആറുവർഷത്തിനിടെയുള്ള കുറഞ്ഞ ഇറക്കുമതിയാണ് 2019-20, 2020-21 സാമ്പത്തികവർഷം ഉണ്ടായതെന്നാണ്. 2018-19ൽ 980 ടൺ ഇറക്കുമതിയുണ്ടായിരുന്നത് തൊട്ടടുത്തവർഷം 718 ടൺ ആയി കുറഞ്ഞു. ചൈനയിൽനിന്ന് ആദ്യ കോവിഡ് റിപ്പോർട്ട് പുറത്തുവന്നത് 2019 ഡിസംബറിലാണ്. ജനുവരിമുതൽ ഇത് സ്വർണ ഇറക്കുമതിയെ ബാധിച്ചുതുടങ്ങി.

അതേസമയം കേന്ദ്ര ഏജൻസികൾ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തിയിട്ടും ഇവിടേക്കുള്ള സ്വർണ്ണക്കടത്തിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല. സ്വർണക്കടത്ത് ഉയരുന്നതും ഇറക്കുമതിയെ ബാധിക്കുന്ന ഘടകമാണ്. ലോക്ഡൗണിനുശേഷം വിമാനസർവീസുകൾ തുടങ്ങിയതോടെ ഇന്ത്യയിലേക്ക് വൻതോതിൽ കള്ളക്കടത്ത് സ്വർണം എത്തുന്നുണ്ട്. വർഷം കള്ളക്കടത്തിലൂടെ 200-250 ടൺ സ്വർണം ഇന്ത്യയിലെത്തുന്നുണ്ട്. ഒരു കിലോസ്വർണം കൊണ്ടുവരുമ്പോൾ ഏഴുലക്ഷത്തോളം രൂപ ലാഭംകിട്ടുമെന്നതാണ് പ്രധാന ആകർഷണം.

സ്വർണക്കടത്ത് തടയാൻ ഫലപ്രദമായ മാർഗം ഇറക്കുമതിത്തീരുവ എടുത്തുകളയുകയാണെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൾ നാസർ പറഞ്ഞു. നിലവിൽ ഇറക്കുമതിത്തീരുവ 12.5 ശതമാനമാണ് ഇതിനൊപ്പം മൂന്നുശതമാനം ജി.എസ്.ടി.കൂടി ചേർക്കും. കടത്തിന് പിടിക്കപ്പെടുന്നയാൾ 15.5 ശതമാനം നികുതിയടച്ച് രക്ഷപ്പെടും. സ്വർണത്തിന്റെ മൂല്യം മൂന്നുകോടി രൂപയ്ക്ക് മുകളിലാണെങ്കിലേ കേസെടുത്ത് സ്വർണം പിടിച്ചെടുക്കൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP