Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെറ്റ ആപ്പിളിൽ നിന്ന് 'ചൂണ്ടിയത്' 100 എഞ്ചിനീയർമാരെ; ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ വൻ തുക ബോണസ് നൽകി ആപ്പിൾ; എഞ്ചിനീയർമാർക്ക് നൽകുന്നത് 50,000 ഡോളർ മുതൽ 180,000 വരെയെന്ന് റിപ്പോർട്ട്

മെറ്റ ആപ്പിളിൽ നിന്ന് 'ചൂണ്ടിയത്' 100 എഞ്ചിനീയർമാരെ; ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ വൻ തുക ബോണസ് നൽകി ആപ്പിൾ; എഞ്ചിനീയർമാർക്ക് നൽകുന്നത് 50,000 ഡോളർ മുതൽ 180,000 വരെയെന്ന് റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

കാലിഫോർണിയ: സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ കൊഴിഞ്ഞുപോക്ക് തടയാൻ വൻ തുക ബോണസ് അടക്കം ആനുകൂല്യങ്ങളുമായി ആപ്പിൾ കമ്പനി അധികൃതർ. മെറ്റയിലേക്കും ടെക് ഭീമന്മാരായ മറ്റ് എതിരാളികളിലേക്കും എൻജിനീയർമാർ അടക്കം പോകുന്നത് തടയാനാണ് 180,000 ഡോളർ വരെ കമ്പനി ബോണസ് നൽകുന്നത്. ചില എഞ്ചിനീയർമാർക്ക് സ്റ്റോക്ക് ബോണസുകൾ 50,000 ഡോളർ മുതൽ 180,000 ഡോളർ വരെ നൽകിയിട്ടുണ്ട്.

സിലിക്കൺ ഡിസൈൻ, ഹാർഡ്വെയർ, തിരഞ്ഞെടുത്ത സോഫ്റ്റ്‌വെയർ, ഓപ്പറേഷൻസ് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്കാണ് വൻ തുക ബോണസ് അടക്കം നൽകുന്നത്. എഞ്ചിനീയർമാരിൽ പലർക്കും ഏകദേശം 80,000 ഡോളർ, അല്ലെങ്കിൽ 120,000 ഡോളർ എന്നി നിരക്കുകളിലാണ് കമ്പനി നൽകിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ആപ്പിളിൽ തുടരാൻ പ്രോത്സാഹനം നൽകുന്ന ഓഹരികൾ നാല് വർഷത്തിലേറെയായി നൽകുന്നുണ്ടെന്നും പ്രവർത്തന മികവ് പ്രകടിപ്പിക്കുന്നവർക്ക് വേണ്ടി കമ്പനി വൻ പ്രതിഫലമാണ് നൽകുന്നതെന്നും ബ്ലൂംബെർഗ് പറയുന്നു.

ആപ്പിളും മെറ്റയും വ്യത്യസ്ത ബിസിനസ്സുകളായി തോന്നുമെങ്കിലും, അവ രണ്ടും വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി സ്പെയ്സിൽ തരംഗങ്ങൾ സൃഷ്ടിക്കാനാണ് പ്രവർത്തിക്കുന്നത്. ഇരു കമ്പനികൾ തമ്മിൽ വലിയ മത്സരമാണ് നിലനിൽക്കുന്നത്. മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സ്വന്തം സ്മാർട്ട് വാച്ച് വികസിപ്പിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ മെറ്റ ആപ്പിളിൽ നിന്ന് 100 എഞ്ചിനീയർമാരെ നിയമിച്ചിരുന്നു. സോഷ്യൽ മീഡിയ ഭീമനിൽ നിന്നുള്ള പ്രധാന ജീവനക്കാരിൽ ചിലർ ആപ്പിളിലേക്കും ചുവടുമാറ്റിയിരുന്നു. മെറ്റയുടെ എആർ പബ്ലിക് റിലേഷൻസ് ഹെഡ് ആൻഡ്രിയ ഷുബെർട്ട് അടക്കം ഇതിൽപ്പെടുന്നു.

എന്നാൽ ആപ്പിളിന്റെ എല്ലാ എഞ്ചിനീയർമാർക്കും ഈ ബോണസ് ലഭിച്ചിട്ടില്ല. ചിലർ കമ്പനി വിടാൻ കാരണം വേർതിരിവ് ആണെന്നും റിപ്പോർട്ടിലുണ്ട്. സാധാരണയായി ജീവനക്കാർക്ക് അടിസ്ഥാന ശമ്പളവും സ്റ്റോക്ക് യൂണിറ്റുകളും ക്യാഷ് ബോണസും നൽകുന്നുണ്ട്.

സുപ്രധാന ഡിവിഷനുകളിലെ 10 ശതമാനം മുതൽ 20 ശതമാനം വരെ എൻജിനീയർമാർക്കാണ് അതിശയകരമായ ബോണസ് തുക നൽകുന്നതെന്ന് റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP