Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

ആമസോണിൽ ഓഗസ്റ്റ് അഞ്ച് മുതൽ വമ്പിച്ച വിലക്കുറവ്; പല സാധനങ്ങൾക്കും 80 ശതമാനം വരെ ഡിസ്‌കൗണ്ട്: ടിവിയും ഫോണും ലാപ്‌ടോപ്പും വൻ വിലക്കുറവിൽ സ്വന്തമാക്കാം

ആമസോണിൽ ഓഗസ്റ്റ് അഞ്ച് മുതൽ വമ്പിച്ച വിലക്കുറവ്; പല സാധനങ്ങൾക്കും 80 ശതമാനം വരെ ഡിസ്‌കൗണ്ട്: ടിവിയും ഫോണും ലാപ്‌ടോപ്പും വൻ വിലക്കുറവിൽ സ്വന്തമാക്കാം

സ്വന്തം ലേഖകൻ

മസോണിൽ ഓഗസ്റ്റ് അഞ്ച് മുതൽ വമ്പിച്ച വിലക്കുറവ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുൻനിര ഇകൊമേഴ്‌സ് കമ്പനികളായ ആമസോൺ, ഫ്‌ളിപ്കാർട്ട് എന്നിവ വൻ ഓഫർ വിൽപന പ്രഖ്യാപിച്ചിരുക്കുകയാണ്. ആമസോണിൽ പല സാധനങ്ങൾക്കും 80 ശതമാനം വരെ ഡിസ്‌കൗണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ടിവിയും ഫോണും ലാപ്‌ടോപ്പുമെല്ലാം വൻ ലാഭത്തിൽ വാങ്ങാം. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഓഗസ്റ്റ് 5ന് അർദ്ധരാത്രി തുടങ്ങി ഓഗസ്റ്റ് 9ന് അവസാനിക്കും.

ഫോണുകൾ, ഇലക്ട്രോണിക്‌സ്, ലാപ്ടോപ്പുകൾ, ക്യാമറകൾ, ഫാഷൻ, സൗന്ദര്യ വസ്തുക്കൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ എന്നിവ ഓഫർ വിലയ്ക്ക് വാങ്ങാം. സ്മാർട് ഫോണുകൾക്ക് 40 ശതമാനം കഴിവാണ് നൽകുന്നത്. ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി 10 ശതമാനം ഇളവും ലഭിക്കും. പുറമെ എക്‌സ്‌ചേഞ്ച് ഓഫറുകളും. ഇതോടെ ചില മോഡൽ ഫോണുകൾ പകുതി വിലയ്ക്ക് ലഭിച്ചേക്കും. റെഡ്മി നോട്ട് 10എസ് 14,999 രൂപയ്ക്കാണ് വിൽക്കുക. സാംസങ് ഗാലക്‌സി എം32 ഹാൻഡ്‌സെറ്റ് 14,999 രൂപയ്ക്ക് വാങ്ങാം. ഐഫോണുകൾക്കും വൻ ഓഫറുകളാണ് പ്രതീക്ഷിക്കുന്നത്.

ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിനായി ആമസോൺ പ്രത്യേകം മൈക്രോസൈറ്റ് തന്നെ സജ്ജമാക്കിയിട്ടുണ്ട്. ആമസോണിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം വിവിധ വിഭാഗങ്ങളിലായി 1000 ബ്രാൻഡുകളിൽ 80 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. ആമസോണിന്റെ എക്കോ സ്പീക്കറുകൾ, ഫയർടിവി, കിൻഡിൽ റീഡർ എന്നിവയക്ക് 45 ശതമാനം വരെ ഇളവ് നൽകും. ഫയർടിവി സ്റ്റിക്ക് കേവലം 3,000 രൂപയ്ക്ക് ലഭിക്കുമെന്നാണ് ആമസോൺ അറിയിച്ചത്. ടിവികൾക്കും വീട്ടുപകരണങ്ങൾക്കും 50 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകും. റെഡ്മിയുടെ എൽഇഡി ടിവി 36,999 രൂപയ്ക്ക് വിൽക്കും.

എസ്‌ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് 1,000 രൂപ ക്യാഷ്ബാക്ക് നേടാനും കഴിയും. പ്രൈം ഉപഭോക്താക്കൾക്ക് അഡ്വാന്റേജ്-ജസ്റ്റ് ഫോർ പ്രൈം പ്രോഗ്രാം പ്രയോജനപ്പെടുത്താനാകും. മുൻനിര ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിലൂടെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. സാധനങ്ങൾ വാങ്ങുമ്പോൾ എക്‌സ്‌ചേഞ്ച് വഴി 13,000 രൂപ വരെ കിഴിവ് നേടാനുമാകും.

ആമസോൺ ഇന്ത്യ പുറത്തുവിട്ട ചില ഡീലുകൾ:

  •  ക്യാമറകൾക്ക് 60 ശതമാനം വരെ കിഴിവ്
  • ട്രൈപോഡുകൾക്കും റിങ് ലൈറ്റുകൾക്കും മറ്റും 60 ശതമാനം വരെ കിഴിവ്
  • സ്മാർട് സുരക്ഷാ ക്യാമറകൾക്ക് 60 ശതമാനം വരെ കിഴിവ്
  •  ഹെഡ്ഫോണുകൾക്ക് 60 ശതമാനം വരെ കിഴിവ്
  •  സംഗീതോപകരണങ്ങൾക്കും പ്രൊഫഷണൽ ഓഡിയോയ്ക്കും 60 ശതമാനം വരെ കിഴിവ്
  • സ്പീക്കറുകൾക്ക് 60 ശതമാനം വരെ കിഴിവ്
  • ലാപ്‌ടോപ്പുകളിൽ 30,000 രൂപ വരെ കിഴിവ്
  •  പ്രിന്ററുകൾക്ക് 30 ശതമാനം വരെ കിഴിവ്
  • ഗെയിമിങ് ആക്സസറികൾക്ക് 50 ശതമാനം വരെ കിഴിവ്
  •  അതിവേഗ വൈഫൈ റൗട്ടറുകൾക്ക് 60 ശതമാനം വരെ ഇളവ്
  • സ്മാർട് വാച്ചുകൾക്ക് 60 ശതമാനം വരെ ഇളവ്
  •  999 രൂപ മുതൽ ആരംഭിക്കുന്ന ഫിറ്റ്‌നസ് ബാൻഡുകൾ
  •  ഹാർഡ് ഡ്രൈവുകൾക്കും എക്‌സ്റ്റേണൽ എസ്എസ്ഡികൾക്കും 50 ശതമാനം വരെ കിഴിവ്
  •  മൊബൈൽ, ക്യാമറ മെമ്മറി കാർഡുകൾക്ക് 60 ശതമാനം വരെ കിഴിവ്
  •  ബെസ്റ്റ് സെല്ലർ ടാബ്ലാറ്റുകൾക്ക് 45 ശതമാനം വരെ കിഴിവ്
  •  സൗണ്ട് ബാറുകൾക്കും ഹോം തിയറ്ററുകൾക്കും 50 ശതമാനം വരെ കിഴിവ്
  • സ്റ്റേഷനറി, ഓഫിസ് ഇലക്ട്രോണിക്‌സ് എന്നിവയ്ക്ക് 60 ശതമാനം വരെ കിഴിവ്
  •  മോണിറ്ററുകൾക്ക് 55 ശതമാനം വരെ കിഴിവ്
  •  പിസി പാർട്‌സുകൾക്ക് 50 ശതമാനം വരെ കിഴിവ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP