Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202105Friday

ബുഗാട്ടിയുടെ റെക്കോർഡ് തകർത്ത് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുമായി എസ് എസ് സി; ടുവാടര ഹൈപ്പർ കാർ ലാസ് വേഗസ്സിൽ കുറിച്ചത് മണിക്കൂറിൽ 331 മൈൽ എന്ന റെക്കോർഡ് വേഗത; ഇത്തരത്തിലുള്ള 100 കാറുകൾ മാത്രമായിരിക്കും നിർമ്മിക്കുക എന്ന് നിർമ്മാതാക്കളായ എസ് എസ് സി; ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറിന്റെ വിശേഷങ്ങളറിയാം

ബുഗാട്ടിയുടെ റെക്കോർഡ് തകർത്ത് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുമായി എസ് എസ് സി; ടുവാടര ഹൈപ്പർ കാർ ലാസ് വേഗസ്സിൽ കുറിച്ചത് മണിക്കൂറിൽ 331 മൈൽ എന്ന റെക്കോർഡ് വേഗത; ഇത്തരത്തിലുള്ള 100 കാറുകൾ മാത്രമായിരിക്കും നിർമ്മിക്കുക എന്ന് നിർമ്മാതാക്കളായ എസ് എസ് സി; ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറിന്റെ വിശേഷങ്ങളറിയാം

മറുനാടൻ മലയാളി ബ്യൂറോ

ബുഗാട്ടിയുടെ കിറോൺ മോഡലിനേക്കാൾ വേഗതയിൽ ഓടി തങ്ങളുടെ ടുവാടരാ ഹൈപ്പർകാർ വേഗതയുടെ കാര്യത്തിൽ ലോക റെക്കോർഡ് സ്ഥാപിച്ചതായി അമേരിക്കൻ കാർ നിർമ്മാതാക്കളായ എസ് എസ് സി സ്ഥിരീകരിച്ചു. ഈ മാസം ആദ്യം ലാസ് വേഗസ്സിലാണ് മണിക്കൂറിൽ331 മൈൽ വേഗത്തിൽ ഓടി ഈ പുതിയ റെക്കോർഡ് സ്ഥാപിച്ചത്. രണ്ട് വ്യത്യസ്ത ശ്രമങ്ങളിലായി ശരാശരി 316.11 മൈൽ വേഗതയാണ് ഹൈപ്പർകാർ കാഴ്‌ച്ച വച്ചത്. ഇതിനു മുൻപ് ഈ റെക്കോർഡ് 304.77 മൈൽ വേഗതയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം നടന്ന ഈ ഓട്ടത്തിൽ ബുഗട്ടിയുടെ കാർ ഒരു ദിശയിലേക്ക് മാത്രമാണ് ഓടിയതെന്ന ആരോപണവും ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ 10 ശനിയാഴ്‌ച്ച രാവിലെ നെവാഡയിലെ പാഹ്രമ്പിന് സമീപമുള്ള ഏഴ് മൈൽ നീളമുള്ള സ്റ്റേറ്റ് റൂട്ട് 160 ൽ ആയിരുന്നു ടുവടാരയുടെ പ്രകടനം നടന്നത്. മണിക്കൂറിൽ 301.07 മൈൽ, 331.15 മൈൽ എന്നിങ്ങനെയായിരുന്നു രണ്ട് ഓട്ടങ്ങളിൽ ഈ കാർ കൈവരിച്ച വേഗത. ഒരു പൊതുനിരത്തിൽ ഒരു വാഹനം കൈവരിച്ച ഏറ്റവും കൂടിയ വേഗത എന്ന റെക്കോർഡും ഇതോടെൻ ഈ ഹൈപ്പർ കാറിന് കൈവന്നു.

ഈ ശ്രമത്തിന് കൂടുതൽ വിശ്വാസ്യത കൈവരാനായി, കേവലം 100 എണ്ണം മാത്രം ഉദ്പാദിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ള മാതൃകകളിൽ ഒന്നാണ് കമ്പനി ഈ പരീക്ഷണത്തിനായി ഉപയോഗിച്ചത്. മാഞ്ചസ്റ്റർ സ്വദേശിയായ ഒലിവർ വെബ്ബ് ആയിരുന്നു കാർ ഓടിച്ചിരുന്നത്. 15 ജി പി എസ് സാറ്റലൈറ്റുകൾ ഉപയോഗിച്ചാണ് ഇതിന്റെ വേഗത അളന്നത്. റെക്കോർഡ് നേടാനുള്ള മാനദണ്ഡ പ്രകാരം ടുവാടര രണ്ട് വിരുദ്ധ ദിശകളിൽ സഞ്ചരിച്ചു. എല്ലാം നിർദ്ദിഷ്ഠ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നടന്നതെന്ന് ഉറപ്പാക്കാൻ അധികൃതരും ഇവിടെ സന്നിഹിതരായിരുന്നു.

ഇതിനു മുൻപ് ബുഗട്ടിയുടെ ജുഗുലാർ മോഡലിനു നേരെയും എസ് എസ് സി വെല്ലുവിളി ഉയർത്തിയിരുന്നു. അന്ന്, 2007-ൽ എസ് എസ് സിയുടെ എയ്‌രോ ഹൈപ്പർകാർ ആണ് മണിക്കൂറിൽ 257.41 മൈൽ വേഗത്തിൽ ഓടി ജുഗുലാറിന്റെ റേക്കോർഡ് തകർത്തത്. നീണ്ട പതിമൂന്ന് വർഷങ്ങൾക്ക് ശേഷം കമ്പനി മറ്റൊരു നേട്ടം കൂടി കൈവരിക്കുകയാണ് എന്നായിരുന്നു എസ് എസ് സി ഉടമ ജെരോഡ് ഷെല്ബി പ്രതികരിച്ചത്. ഈ റെക്കോർഡ് തകർക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ലേന്നും അദ്ദേഹം പറഞ്ഞു.

വൻവ്യവസായിയും കാർ പ്രേമിയുമായ ഡോ. ലാറി കാപ്ലിനാണ് റെക്കോർഡ് ഭേദിച്ച ഈ കാറിന്റെ ഉടമസ്ഥൻ. തന്റെ കാർ നേടിയ 316 മൈൽ വേഗത്തിന്റെ പ്രതീകമായി 316,000 ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറിന്റെ ഉടമയായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്ര പ്രാധാന്യമുള്ള ഒരു വാഹനത്തിന്റെ ഉടമയായി തീരുമെന്ന് എന്റെ ഏറ്റവും ഭ്രാന്തൻ സ്വപ്നങ്ങളിൽ പോലും ഞാൻ കണ്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ ഇത് എനിക്ക്, അവശരേ സഹായിക്കുവാനുള്ള ഒരു അവസരവും ഒപ്പം ഉത്തരവാദിത്തവും നൽകിയിരിക്കുന്നു. അദ്ദേഹം തുടർന്നു പറഞ്ഞു.

2011 ലായിരുന്നു ടുവാടാരാ മോഡൽ ആദ്യമായി പ്രഖ്യാപിച്ചത്. എന്നാൽ ആദ്യത്തെ മോഡൽ തയ്യാറാക്കിയത് 2018 ലായിരുന്നു. ഈ കാറിന് ഉദ്ദേശം 1.3 മില്ല്യൺ ഡോളർ വിലവരുമെന്ന് 2013 ൽ കമ്പനിയുടെമ ഷെല്ബി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന്റെ കൃത്യമായ വിലയെത്രയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത്രയും കൂടിയ വേഗത ലഭിക്കുവാനായി ഇതിൽ ട്വിൻ - ടർബോ ചാർജ്ഡ് 5.9-ലിറ്റർ വി 8 എഞ്ചിൻ ആണ് ഉള്ളത്. ഇ 85 എത്തനോൾ ഇന്ധനം ഉപയോഗിക്കുമ്പോൾ 1,750 ബി എച്ച് പിയും, 91 ഒക്ടെയ്ൻ അൺലെഡഡ് ഇന്ധനത്തിൽ 1,350 ബി എച്ച് പിയും നൽകും.

മറ്റ് ഹൈപ്പർ കാറുകളിൽ നിന്നും വിപരീതമായി ഇതിൽ പവർ എല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് പുറകിലെ വീലുകളിലാണ്. മാത്രമല്ല, ഇതുവരെ ഏതൊരു കാറിലുമുപയോഗിക്കുന്നതിനേക്കാൾ ഏറെ വേഗതയുള്ള ഷിഫ്റ്റിങ് ട്രാൻസ്മിഷനും ഇതിലുണ്ട്. 100 മില്ലി സെക്കന്റ് സമയത്തിൽ കുറവ് സമയമെടുത്ത് ഗിയർ മാറ്റുന്നതിനായി സെവെൻ സ്പീഡ് റോബോടൈസ്ഡ് സി ഐ എം എ ബോക്സും ഇതിൽ ഉണ്ട്.

ഒരു കാർബൺ ഫൈബർ മോണോകോക്ക് ചേസിസിൽ നിർമ്മിച്ചിരിക്കുന്ന കാറിന്റെ ബോഡി നിർമ്മിക്കാൻ ഭാരം കുറഞ്ഞ പദാർത്ഥങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP