Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

പി ആൻഡ് ഓ യുടെ ഏറ്റവും വലിയ ആഡംബരക്കപ്പൽ തയ്യാറായിരിക്കുന്നു; 5,200 പേർക്ക് സഞ്ചരിക്കാവുന്ന കപ്പലിന്റെ നീളം 1131 അടി; കോവിഡ് പ്രതിസന്ധിയിൽ ഏതാണ്ട് നിലച്ചുപോയ ആഡംബരക്കപ്പൽ യാത്രകൾക്ക് വിരാമമാകുന്നത് 2021 ൽ മാത്രം; പുതിയ ആഡംബരക്കപ്പലിന്റെ വിശേഷങ്ങളറിയാം

പി ആൻഡ് ഓ യുടെ ഏറ്റവും വലിയ ആഡംബരക്കപ്പൽ തയ്യാറായിരിക്കുന്നു; 5,200 പേർക്ക് സഞ്ചരിക്കാവുന്ന കപ്പലിന്റെ നീളം 1131 അടി; കോവിഡ് പ്രതിസന്ധിയിൽ ഏതാണ്ട് നിലച്ചുപോയ ആഡംബരക്കപ്പൽ യാത്രകൾക്ക് വിരാമമാകുന്നത് 2021 ൽ മാത്രം; പുതിയ ആഡംബരക്കപ്പലിന്റെ വിശേഷങ്ങളറിയാം

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ, രോഗ പടർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചതിൽ ഒന്ന് ആഡംബരക്കപ്പലുകൾ ആയിരുന്നു. ജപ്പാനിൽ ഡയമണ്ട് പ്രിൻസസും അമേരിക്കയിൽ ഗ്രാൻഡ് പ്രിൻസസും യാത്രക്കാർക്കുണ്ടായ കോവിഡ് ബാധമൂലം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജൂലായ് 9 മുതൽ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ആഡംബരക്കപ്പലിൽ യാത്രപോകുന്നതിനെതിരെ മുന്നറിയിപ്പും നൽകിയിരുന്നു. ഇത്തരത്തിൽ യാത്രകൾ മുടങ്ങി, ആളൊഴിഞ്ഞ നൂറുകണക്കിന് ആഡംബരക്കപ്പലുകളാണ് ഇപ്പോഴും ഇംഗ്ലീഷ് ചാനലിൽ നങ്കൂരമിട്ടു കിടക്കുന്നത്.

വേനൽക്കാലങ്ങളിൽ മെഡിറ്ററേനിയനിലും കരീബിയൻ ദ്വീപുകളിലുമൊക്കെയായി സവാരി നടത്തേണ്ട കപ്പലുകൾ ഇത്തവണ വെറുതെ കിടക്കുകയായിരുന്നു. ആഡംബര കപ്പൽ യാത്രകൾ ഇത്തരത്തിൽ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഒരു ഘട്ടത്തിലാണ് പി & ഓ അവരുടെ ഏറ്റവും വലിയ ആഡംബര കപ്പൽ സ്വന്തമാക്കുന്നത്. യു കെ മാർക്കറ്റിനുവേണ്ടി പണിത, എക്കാലത്തേയും വലിയ കപ്പൽ എന്ന ബഹുമതി കൂടി ഇതിനുണ്ട്.

1,85,000 ടൺ ഭാരവും 1131 അടി നീളവുമുള്ള ഈ കപ്പലിൽ 17 പാസഞ്ചർ ഡക്കുകളിലായി പരമാവധി 5,200 യാത്രക്കാർക്ക് വരെ യാത്ര ചെയ്യാനാകും. സാമൂഹിക അകലം പാലിച്ചുകൊണ്ടാണെങ്കിൽ, ഉൾക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണത്തിൽ കുറവു വരും. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച ജർമ്മനിയിലെ മേയർ വെഫ്റ്റ്ഷിപ്യാർഡിൽ എത്തിയ ഈ കപ്പൽ യഥാർത്ഥത്തിൽ ഇക്കഴിഞ്ഞ മെയ് മാസത്തിൽ നീറ്റിലിറങ്ങേണ്ടതായിരുന്നു. കോവിഡ് പ്രതിസന്ധിമൂലം അത് പിന്നീട് നീട്ടി വയ്ക്കുകയായിരുന്നു.

പി & ഒ യുടെ നിലവിലുള്ള ആഡംബരക്കപ്പലുകളിൽ മിക്കതും ഇപ്പോൾ സമ്യുദ്രത്തിൽ നിശ്ചലമായി കിടക്കുകയാണ്. കമ്പനിയുടെ ആസ്ഥാനമായ സൗത്ത് ആംപ്ടണിലെ തുറമുഖത്ത് മതിയായ സൗകര്യം ഇല്ലാത്തതാണ് ഇതിനു കാരണം. ഓഗസ്റ്റ് മാസത്തെ കണക്ക് പ്രകാരം ഓരോ കപ്പലിലും ക്ലീനർമാർ, ഇലക്ട്രീഷ്യൻ, പാചകക്കാർ എന്നീ വിവിധ വിഭാഗങ്ങളിലായി നൂറോളം പേർ ജോലിയെടുക്കുന്നുമുണ്ടായിരുന്നു.

2021ൽ യാത്ര ആരംഭിക്കുന്ന ഈ പുതിയ കപ്പലിന്റെ കന്നിയാത്ര നോർത്തേൺ യൂറോപ്പ്, സ്പെയിൻ, പോർച്ചുഗൽ, കാനറി ദ്വീപുകൾ എന്നിവിടങ്ങളിലേക്കായിരിക്കും. അടുത്ത വർഷം ആദ്യം വരെ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് യാത്ര വൈകുന്നത്. പി & ഒ യുടെ രണ്ടാമത്തെ വലിയ കപ്പലായ ബ്രിട്ടാനിയയേക്കാൾ വലിപ്പമുള്ള ഈ കപ്പൽ ആദ്യമായി ദ്രവീകൃത പ്രകൃതി വാതകത്താൽ ഓടുന്ന ആദ്യത്തെ ബ്രിട്ടീഷ് ലൈനറാണ്. അയോണ എന്ന് പേരിട്ടിരിക്കുന്ന ഈ ആഡംബരക്കപ്പൽ, കപ്പൽ യാത്രയുടെ ഭാവി തന്നെ മാറ്റിമറിക്കും എന്നാണ് പി & ഒ ക്രുയിസസ് പ്രസിഡണ്ട് പോൾ ലുഡ്ളോ പറഞ്ഞത്.

പരിസ്ഥിതി സൗഹാർദ്ദമായ കപ്പൽ എന്നൊരു വിശേഷണം കൂടി ഇതിന് നൽകിയിട്ടുണ്ട്. ഗ്ലാസ്സ് മേല്ക്കൂരയുള്ള സ്‌കൈ ഡോം, ജിൻ ഡിസ്റ്റിലറി എന്നിവയ്ക്ക് പുറമേ രുചികരമായ ഭക്ഷണവും വിനോദോപാധികളും ഇതിലുണ്ടായിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP