Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം വോക്സ്വാഗന്റെ വി ഡബ്ല്യൂ ഐ ഡി. 4 മോഡൽ വിൽപനയ്ക്കെത്തുന്നു; രണ്ട് വ്യത്യസ്ത മോഡലുകൾ 2020 അവസാനത്തിനു മുൻപായി ബുക്ക് ചെയ്യാം; പരിസ്ഥിതി സ്നേഹികൾക്ക് ഏറെ പ്രിയങ്കരമായ ഇലക്ട്രിക് കാർ അവതരിപ്പിച്ച വോക്സ് വാഗന്റെ ആദ്യ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളിനെ കുറിച്ചറിയാം

മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം വോക്സ്വാഗന്റെ വി ഡബ്ല്യൂ ഐ ഡി. 4 മോഡൽ വിൽപനയ്ക്കെത്തുന്നു; രണ്ട് വ്യത്യസ്ത മോഡലുകൾ 2020 അവസാനത്തിനു മുൻപായി ബുക്ക് ചെയ്യാം; പരിസ്ഥിതി സ്നേഹികൾക്ക് ഏറെ പ്രിയങ്കരമായ ഇലക്ട്രിക് കാർ അവതരിപ്പിച്ച വോക്സ് വാഗന്റെ ആദ്യ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളിനെ കുറിച്ചറിയാം

മറുനാടൻ മലയാളി ബ്യൂറോ

മാസങ്ങളോളമാണ് ആരാധകർ കാത്തിരുന്നത്. അതിനിടെ ഈ ലോകത്തെ ആദ്യത്തെ ഇലക്ട്രിക് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളി (എസ് യു വി) ന്റെ ചിത്രം ചോരുകയും ചെയ്യും. നീണ്ടകാത്തിരിപ്പിനൊടുവിൽ ഈ എസ് യു വി ഇപ്പോളിതാ വിപണിയിലെത്തുകയാണ്. പൂർണ്ണമായും വൈദ്യൂതി ഉപയോഗിക്കുന്ന ഐ ഡി റേഞ്ചിൽ ആദ്യം ഇറക്കിയ ഐഡി. 3 ക്ക് ശേഷം ഇപ്പോൾ എത്തുകയാണ് ഐ ഡി. 4. 2029 ന് മുൻപായി വിപണിയിലിറക്കുമെന്ന് ജർമ്മൻ ബ്രാൻഡ് വാഗ്ദാനം നൽകിയിട്ടുള്ള 75 ബാറ്ററി പവേർഡ് മോഡലുകളിൽ ഒന്നുമാണ് ഈ പുതിയ മോഡൽ.

വളരെ പരിമിതമായ എണ്ണം വാഹനങ്ങൾ മാത്രമേ ഈ മോഡലിൽ ഇറക്കു. രണ്ട് എഡിഷനുകളിലായി 27,000 വാഹനങ്ങളായിരിക്കും വിപണിയിലിറക്കുക. ഏകദേശം 46,000 പൗണ്ടും 49,950 പൗണ്ടും വിലനിശ്ചയിച്ചിരിക്കുന്ന ഈ മോഡലുകൾ ഈ വർഷം അവസാനത്തിനു മുൻപായി വിപണിയിലെത്തും. അടുത്ത 12 മാസക്കാലം ഏറ്റവുമധികം ആവശ്യക്കാരുണ്ടാകുമെന്ന് ഏതാണ്ടൊക്കെ തീർച്ചയായ ഈ മോഡലുകളുടെ വിശദവിവരങ്ങൾ അറിയാം.

ഐ ഡി. 4 ഫസ്റ്റ്, ഐഡി .4 ഫസ്റ്റ് മാക്സ് എന്നീ രണ്ട് മോഡലുകളാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. ഇവ രണ്ടിലും 77 കിലോ വാട്ടിന്റെ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഇലക്ട്രിക് മോട്ടർ ഉപയോഗിച്ച് ഇത് പവറിനെ പുറകിലെ ചക്രങ്ങളിലേക്ക് അയയ്ക്കും. വൺ-സ്പീഡ് ഗിയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇതിൽ മറ്റേതൊരു ഇലക്ട്രിക് വാഹനത്തേയുമ്പോലെ ആക്സിലറേഷൻ വളരെ വേഗം നടക്കും. കേവലം 8.5 സെക്കന്റിൽ മണിക്കൂറിൽ 62 മൈൽ വേഗത കൈവരിക്കാൻ ഇത് സഹായിക്കും. വാഹനത്തിന് കൈവരിക്കാവുന്ന പരമാവധി വേഗത മണിക്കൂറിൽ 99 മൈൽ ആണ്.

ഇതിന്റെ വികസിത പതിപ്പായ, ഓൾ-വീൽ ഡ്രൈവ് മോഡൽ 2021 ൽ വിപണിയിലിറക്കും എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ബാറ്ററി പൂർണ്ണമായി ചാർജ്ജു ചെയ്താൽ 520 കിലോമീറ്റർ ദൂരം വരെ ഇതിന് സഞ്ചരിക്കാനാകും. നിലവിൽ വിപണിയിൽ ഉള്ള ഇലക്ട്രിക് വാഹനങ്ങളിൽ ടെസ്ലയുടെ കാറുകൾക്ക് മാത്രമേ ഒറ്റചാർജ്ജിൽ ഇതിലധികം ദൂരം സഞ്ചരിക്കാൻ കഴിയു.

ഇതിൽ ഉപയോഗിക്കുന്ന 77 കിലോ വാട്ട് ബാറ്ററിയുടെ ആയുസ്സും സുരക്ഷയും കമ്പനി ഉറപ്പാക്കുന്നുണ്ട്. 493 കിലോഗ്രാം ഭാരം വരുന്ന ബാറ്ററി യൂണിറ്റ് ഒരു അലൂമിനിയം ഹൗസിംഗിലാണ് സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല, ശക്തികൂടിയ കവചവും ബേസ് പ്ലേറ്റും , അതിന്റെ താപനില നിയന്ത്രിക്കുന്നതിനായി ഉള്ള ഇന്റഗ്രേറ്റഡ് വാട്ടർ ചാനലുകളും സുരക്ഷ ഉറപ്പാക്കുന്നു. എട്ടു വർഷത്തിനു ശേഷവും അല്ലെങ്കിൽ 1 ലക്ഷം മൈൽ ഓടിയതിനു ശേഷവും ബാറ്ററിയുടെ ക്ഷമത അതിന്റെ യഥാർത്ഥ ക്ഷമതയുടെ 70 ശതമാനത്തോളം ഉണ്ടാകുമെന്ന ഉറപ്പും കമ്പനി നൽകുന്നുണ്ട്.

ഇന്റാറാക്ടീവ് ഐ ക്യൂ ലൈറ്റ് എൽ ഇ ഡി മാട്രിക്സ് ഹെഡ്ലൈറ്റുകളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പ്രശ്നമുണ്ടാകാത്ത രീതിയിൽ, വെളിച്ചം നിയന്ത്രിച്ചു നിർത്താൻ ഇതിനു കഴിയും. അതുപോലെത്തന്നെ നവീന സാങ്കേതികവിദ്യയിലുള്ളതാണ് 3 ഡി എൽ ഇ ഡി ടെയിൽ ലൈറ്റുകളും. മറ്റ് പല ഇലക്ട്രിക് കാറുകളിലും ഇല്ലാത്ത ഒരു സവിശേഷത ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ, ഐ ഡി. 4 ൽ ഇത് കെട്ടിവലിക്കാനായി ഒരു ബ്രാക്കറ്റ് ഘടിപ്പിക്കാം എന്നതാണ്.

സൗകര്യപ്രദമായി ഒരു കുടുംബത്തിന് സഞ്ചരിക്കാനുള്ള സൗകര്യം ഈ കാറിനുണ്ട്. പുറകിലെ സീറ്റുകൾ മടക്കിവച്ചാൽ ഇതിനെ 1,575 ലിറ്റർ ലോഡിങ് കപ്പാസിറ്റിയുള്ള ഒരു വാനാക്കി മാറ്റുകയും ചെയ്യാം. ഡാഷ്ബോർഡിൽ ബട്ടണുകളോ സ്വിച്ചുകളോ ഇല്ല എന്നതാണ് മറ്റൊരു ആകർഷണീയ ഘടകം. ഇത് കൂടുതൽ സുന്ദരമായ ഒരു രൂപം നൽകുന്നു. ശബ്ദം ഉപയോഗിച്ചും ഈ വാഹനം നിയന്ത്രിക്കാവുന്നതാണ്. കടുത്ത ആഘാതത്തിൽ നിന്നും കാറിനുള്ളിലുള്ളവരെ സംരക്ഷിക്കാൻ ഉതകുന്ന എയർബാഗുകളും ഉണ്ട്.

ഓഗ്മെന്റഡ് റിയാലിറ്റി ഡിസ്പ്ലേ, ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനം എന്നിവയും ഈ കാറിന്റെ പ്രത്യേകതകളാണ്. അതിനു പുറമേ ഒരു വി കണക്ട് സ്റ്റാർട്ട് സർവ്വീസ് എന്നൊരു സാങ്കേതിക വിദ്യകൂടിയുണ്ട്. ഇത് കാർ ഉടമസ്ഥന്റെ സ്മാർട്ട് ഫോണുമായും ട്രാഫിക് ഇൻഫ്രാ സ്ട്രക്ചറുമായും ബന്ധിക്കപ്പെടും. ഇതുവഴി ഏറ്റവും പുതിയ ട്രാഫിക് വിവരങ്ങളും ഏറ്റവും അടുത്തുള്ള ചാർജിങ് സ്റ്റേഷനെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.

മാത്രമല്ല, ബാറ്ററി ലെവൽ പരിശോധിക്കുന്നതിനും എയർ കണ്ടീഷനിങ് സിസ്റ്റം സജ്ജീകരിക്കുന്നതിനും മറ്റും സഹായിക്കുന്ന വി കണക്ട് ഐ ഡി എന്നൊരു സ്മാർട്ട് ഫോൺ ആപ്പും ഇതോടൊപ്പം ലഭിക്കും. ഇത്തരത്തിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയ പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുമ്പോൾ നിലവിലുള്ളവ അപ്ഡേറ്റ് ചെയ്യുവാനുള്ള സൗകര്യവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP