Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എമിരേറ്റ്സിൽ പറക്കുമ്പോൾ ക്വാറന്റൈൻ വേണോ? കോവിഡ് ചികിത്സ വേണോ? എല്ലാം എയർലൈൻ തന്നെ ഏറ്റു; കമ്പനി പൊട്ടാതിരിക്കാൻ ആളുകളെ റിസ്‌ക് എടുപ്പിച്ച് പറപ്പിക്കാൻ പദ്ധതി പ്രഖ്യാപിച്ച് എമിരേറ്റ്സ്; ആകാശം വീണ്ടും തുറക്കുമ്പോൾ സംഭവിക്കുന്നത്

എമിരേറ്റ്സിൽ പറക്കുമ്പോൾ ക്വാറന്റൈൻ വേണോ? കോവിഡ് ചികിത്സ വേണോ? എല്ലാം എയർലൈൻ തന്നെ ഏറ്റു; കമ്പനി പൊട്ടാതിരിക്കാൻ ആളുകളെ റിസ്‌ക് എടുപ്പിച്ച് പറപ്പിക്കാൻ പദ്ധതി പ്രഖ്യാപിച്ച് എമിരേറ്റ്സ്; ആകാശം വീണ്ടും തുറക്കുമ്പോൾ സംഭവിക്കുന്നത്

സ്വന്തം ലേഖകൻ

കാശം തുറന്നെങ്കിലും യാത്രചെയ്യുവാൻ ആളുകൾ മടിക്കുന്ന സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. അത്യാവശ്യമല്ലാത്ത യാത്രകളൊക്കെ ഒഴിവാക്കുവാനാണ് കൊറോണ ഭീതിപടർത്തുന്ന കാലത്ത് മിക്കവരും ശ്രമിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ കൂടുതൽ ആളുകളെ യാത്രചെയ്യുവാൻ പ്രേരിപ്പിക്കാനായി പുതിയ പദ്ധതിയുമായി എത്തുകയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിമാന സർവ്വീസ് ആയ എമിരേറ്റ്സ്. എമിരേറ്റ്സിൽ പറക്കുന്ന ഉപഭോക്താക്കളുടെ കൊറോണയുമായി ബന്ധപ്പെട്ട ചെലവുകൾ കമ്പനി വഹിക്കും എന്നാണ് പുതിയ പ്രഖ്യാപനം.

യു എ ഇയിൽ നിന്നും ലോകത്തിന്റെ ഏത് ഭാഗത്തേക്കും അതുപോലെ തിരിച്ചും പറക്കുന്ന എല്ലാ യാത്രക്കാരുടെയും കൊറോണ ചികിത്സാ ചെലവുകളും ക്വാറന്റൈൻ ചെലവും എമിരേറ്റ്സ് വഹിക്കുമെന്ന് കമ്പനിയുടെ മീഡിയ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. യാത്രചെയ്യുന്നതിനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നടപടിയാണിത്. ഏകദേശം 270 വിമാനങ്ങളുള്ള, ദുബായ് ആസ്ഥാനമായ എമിരേറ്റ്സ് കഴിഞ്ഞ മാർച്ചിൽ ആഗോള ഷട്ട്ഡൗണിന്റെ ഭാഗമായി സർവ്വീസുകൾ നിർത്തിവച്ചിരുന്നു.

രണ്ടാഴ്‌ച്ചക്കകം പരിമിതമായ സർവ്വീസുകൾ ആരംഭിച്ചുകൊണ്ട് കമ്പനിയുടെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. കോറോണാ പ്രതിസന്ധിക്ക് മുൻപ് 150 ൽ അധികം നഗരങ്ങളിലേക്ക് സർവ്വീസ് നടത്തിയിരുന്ന കമ്പനി, ഓഗസ്റ്റ് മാസത്തോടെ 58 നഗരങ്ങളിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിക്കും. ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും യുണൈറ്റഡ് അരബ് എമിറേറ്റ്സ് കോവിഡ് പരിശോധന നിർബന്ധമാക്കിയതിന് പിന്നാലെയാണ് ഈ അറിയിപ്പ് വന്നത്. ഉപഭോക്താക്കൾക്ക് സൗജന്യ കോവിഡ് കവറേജ് നൽകുന്ന ആദ്യത്തെ എയർലൈൻസ് ആണ് എമിരേറ്റ്സ്.

ഇത് യാത്ര ചെയ്യുവാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും എമിരേറ്റ്സും ദുബായിയും വ്യോമയാന മേഖലയിൽ വീണ്ടും മുന്നിലെത്താൻ സഹായിക്കുകയും ചെയ്യുമെന്നാണ് എമിരേറ്റ്സ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയ്യിദ് അൽ മക്ടൂം പറയുന്നത്. യാത്രക്കാർക്ക് 1,73,600 ഡോളർ വരെ ചികിത്സാ ചെലവിനും പ്രതിദിനം 100 യൂറോ വച്ച് 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെലവും ലഭിക്കുന്നതാണ് ഈ പദ്ധതി. ഈ പദ്ധതി ഇപ്പോൾ തന്നെ നടപ്പിൽ വരുമെന്നും 2020 ഒക്ടോബർ 30 വരെ തുടരുമെന്നും കമ്പനി വക്താക്കൾ അറിയിച്ചു.

എന്നിരുന്നാലും കമ്പനി പൂർവ്വസ്ഥിതിയിലെത്താൻ ചുരുങ്ങിയത് നാല് വർഷമെടുക്കുമെന്നാണ് എമിരേറ്റ്സ് പ്രസിഡന്റ് ടിം ക്ലാർക്ക് പറയുന്നത്. 15 ശതമാനം തൊഴിലാളികളെ ഒഴിവാക്കാനും പദ്ധതിയുണ്ട്. കൊറോണ പ്രതിസന്ധിക്ക് തൊട്ടുമുൻപ് എമിരേറ്റ്സിൽ 60,000 ത്തോളം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 4,300 പൈലറ്റുമാരും 22,000 കാബിൻ ക്രൂമാരും ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP