Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

യാത്ര തുടങ്ങുന്നത് ദുബായിലെ ബുർജ് അൽ അരബിലെ രാത്രി താമസത്തോടെ; 10 പ്രൈവറ്റ് സ്യുട്ടുകളും ഷവർ സ്പാ, ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളും; വിളിപ്പുറത്ത് ഏറ്റവും മികച്ച സേവനവുമായി ക്രൂമെംബേഴ്‌സ്; രാജകീയ പ്രൗഢിയോടെ വിനോദയാത്രയൊരുക്കി റോർ ആഫ്രിക്ക എമിറേറ്റ്‌സ്; ലോകത്തിലെ ഏറ്റവും ആഡംബര പ്രൈവറ്റ് ജറ്റ് ടൂർ പറന്നിറങ്ങുന്നത് ആഫ്രിക്കൻ അത്ഭുതങ്ങളിലേക്ക്; 12 ദിവസത്തെ ലക്ഷ്വറി യാത്രയ്ക്ക് ആദ്യം അവസരം ലഭിക്കുക വെറും 10 പേർക്ക്

യാത്ര തുടങ്ങുന്നത് ദുബായിലെ ബുർജ് അൽ അരബിലെ രാത്രി താമസത്തോടെ;  10 പ്രൈവറ്റ് സ്യുട്ടുകളും ഷവർ സ്പാ, ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളും; വിളിപ്പുറത്ത് ഏറ്റവും മികച്ച സേവനവുമായി ക്രൂമെംബേഴ്‌സ്; രാജകീയ പ്രൗഢിയോടെ വിനോദയാത്രയൊരുക്കി റോർ ആഫ്രിക്ക എമിറേറ്റ്‌സ്; ലോകത്തിലെ ഏറ്റവും ആഡംബര പ്രൈവറ്റ് ജറ്റ് ടൂർ പറന്നിറങ്ങുന്നത് ആഫ്രിക്കൻ അത്ഭുതങ്ങളിലേക്ക്; 12 ദിവസത്തെ ലക്ഷ്വറി യാത്രയ്ക്ക് ആദ്യം അവസരം ലഭിക്കുക വെറും 10 പേർക്ക്

മറുനാടൻ ഡെസ്‌ക്‌

കൊറോണയുടെ ഭീതിയിൽ യാത്രകൾ പലതും മുടങ്ങിപ്പോയ സങ്കടത്തിലാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള സഞ്ചാരപ്രിയർ. പുതിയ അനുഭവങ്ങൾ തേടിയുള്ള യാത്രകൾക്ക് ഉടൻ ആരംഭം കുറിക്കാമെന്ന വിശ്വാസത്തിൽ ഇരിക്കുന്നവർക്ക് മുന്നിലിതാ ലോകത്തിലെ ഏറ്റവും വലിയ ആഡംബരയാത്രയ്ക്കുള്ള സാദ്ധ്യതയൊരുങ്ങുന്നു. എമിറേറ്റ്സ് എക്സിക്യുട്ടീവും റോർ ആഫ്രിക്കയും ചേർന്നൊരുക്കുന്ന ഈ അദ്ഭുതയാത്ര 2021 ആഗസ്റ്റിലായിരിക്കും ആരംഭിക്കുക.

ഫസ്റ്റ്ക്ലാസ്സ് സൗകര്യങ്ങളേക്കാൾ ഏറെ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ഈ റോർ ആഫ്രിക്ക എമിറേറ്റ്സ് എക്സിക്യുട്ടീവ് പ്രൈവറ്റ് ജറ്റ് സഫാരിക്ക് 1,25,000 ഡോളറാണ് ഈടാക്കുന്നത്. 10 പ്രൈവറ്റ് സ്യുട്ടുകളും ഷവർ സ്പാ, ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള എമിരേറ്റ്സ് എ 319 വിമാനത്തിലായിരിക്കും യാത്ര. ലോകത്തിലെ പ്രകൃതിദത്ത അദ്ഭുതങ്ങളിൽ ഒന്നായ വിക്ടോറിയ വെള്ളച്ചാട്ടം, ബൊറ്റ്സ്വാനയിലെ ഒക്കാവാംഗോ ഡെൽറ്റ, കെനിയയിലെ ഗ്രെയ്റ്റ് മൈഗ്രേഷൻ, റുവാൻഡൻ കാടുകൾ തുടങ്ങിയവയാണ് യാത്രാപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രമുഖ സ്ഥലങ്ങൾ.

ആദ്യ യാത്രയിൽ വെറും 10 പേർ മാത്രമേ ഉണ്ടാകു. 2021 ആഗസ്റ്റിൽ യാത്ര ആരംഭിക്കുന്നത് ദുബായിയിലെ ബുർജ് അൽ അരബിലെ ഒരു രാത്രി താമസത്തോടെയാണ്. അടുത്ത ദിവസമാണ് എമിരേറ്റ് എ 319 ന്റെ ആഫ്രിക്കയിലേക്കുള്ള രാജകീയ യാത്ര ആരംഭിക്കുന്നത്.ഫസ്റ്റ്ക്ലാസ്സിൽ ലഭ്യമായതിനേക്കാളേറെ സുഖവും സൗകര്യവും ആഡംബരവും ആഗ്രഹിക്കുന്ന അതിഥികൾക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണ് ഈ ജറ്റ് എന്നാണ് എമിറേറ്റ്സ് പറയുന്നത്. ആകാശയാത്രകളിൽ ഏറ്റവുമധികം ആഡംബരം നിറഞ്ഞ യാത്രയായിരിക്കും ഇതെന്നും അവർ അവകാശപ്പെടുന്നു.

പ്രൈവറ്റ് സ്യുട്ടുകളും പ്രൈവറ്റ് ഷവർ സ്പാ യും പോലെ ഒരു പൗഡർ റൂമും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ ലോഞ്ചിൽ യാത്രക്കാർക്ക് ഒത്തുകൂടാനും ഭക്ഷണം കഴിക്കുവാനും ഉപയോഗിക്കാം. ഏറ്റവും മികച്ച സേവനം നൽകാൻ തയ്യാറായിട്ടുള്ള ക്രൂമെംബേഴ്സിന്റെ സേവനം ഉറപ്പാണ്. മാത്രമല്ല പ്രമുഖ ചരിത്രകാരനായ ഡേവിഡ് അറ്റെൻബറോ, പരിസ്ഥിതിവാദിയായ ഡെറെക്, ബെവെർലി ജൂബേർട്ട്, ഫിലിം മേക്കറും പ്രകൃതിസംരക്ഷണവാദിയുമായ ക്രെയ്ഗ് ഫോസ്റ്റർ തുടങ്ങിയ പ്രമുഖരുടെ ആഫ്രിക്കയെ കുറിച്ചുള്ള വിവിധ ഡോക്യൂമെന്ററികളും ഈ വിമാനത്തിൽ കാണിക്കും.

ലോകത്തിലെ തന്നെ ഏറ്റവും ആഡംബരമാർന്ന യാത്രകൾ ഒരുക്കുന്നതിൽ പ്രശസ്തരായ റോർ ആഫ്രിക്കയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളത്. 2021 ഓഗസ്റ്റ് 18 നാണ് ആദ്യ ലക്ഷ്യമായ സിംബാബ്വേയിലെ സാംബേസി നാഷണൽ പാർക്കിലുള്ള ക്യാമ്പിൽ എത്തിച്ചേരുക. വിക്ടോറിയ വെള്ളച്ചാട്ടത്തിൽ നിന്നും ഏതാനും മൈലുകൾ മാത്രം ദൂരെമാറിയാണിത് സ്ഥിതിചെയ്യുന്നത്. സാംബെസിയിൽ പതിനാറാം നൂറ്റാണ്ടിൽ അറബികൾ സ്വർണ്ണത്തിനായി നടത്തിയ അന്വേഷണത്തിന്റെ ഓർമ്മ പുതുക്കുന്ന രീതിയിലാണ് അതിഥികൾക്കുള്ള ടെന്റുകൾ ക്രമീകരിച്ചിരിക്കുന്നത്. സാംബേസി നദിയുടെ മനോഹരമായ ദൃശ്യം ഈ ക്യാമ്പുകളിൽ ഇരുന്ന് ആസ്വദിക്കാം.

ഓഗസ്റ്റ് 20 ന് ബോറ്റ്സ്വാനയിലെ ഒക്കവാംഗോ ഡെൽറ്റയാണ് അടുത്ത ലക്ഷ്യം. 1920 കളിലെ ക്ലാസിക് ആഫ്രിക്കൻ സഫാരി ശൈലിയിൽ ഒരുക്കിയിരിക്കുന്ന ആഡംബരമുറികളിലാണ് ഇവിടെ അതിഥികൾക്ക് താമസമൊരുക്കുക. കെനിയയിലെ മാസൈ മാരയാണ് അടുത്ത ലക്ഷ്യം. ഓഗസ്റ്റ് 23 നായിരിക്കും യാത്ര ഇവിടെ എത്തിച്ചേരുക. ഓഗസ്റ്റ് 26 ന് റുവാണ്ടയിലെ വോൾക്കനോസ് നാഷണൽ പാർക്കിൽ ഗൊറില്ല ട്രക്കിങ് ആസ്വദിച്ച്, ആഡംബര മുറികളിൽ താമസിച്ച് ഇവിടെയും ജീവിതമാസ്വദിക്കാം.

റോർ ആഫ്രിക്കയുടെ സി ഇ ഒ ഡെബോറ കാല്മെയെർ, കവിയും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. ഇയാൻ മെക്കെല്ലം തുടങ്ങിയ പ്രമുഖരും ഈ യാത്രയിൽ ഉണ്ടായിരിക്കും. മറ്റ്, പരിചിതരായ വിവിധ പ്രൊഫഷനലുകളുമായി ഇടപഴകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 2021 ലെ സഫാരിക്ക് ശേഷം റോർ ആഫ്രിക്ക എമിറേറ്റ്സ് എക്സിക്യുട്ടീവ് പ്രൈവറ്റ് ജറ്റ് ആഫ്രിക്കൻ സഫാരി ഒരുക്കിയിരിക്കുന്നത് 2022 ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 7 വരെയാണ്. അതിനു ശേഷം 2023 ലും ഇതുണ്ടാകുമെങ്കിലും തീയതികൾ ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP