Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ ഏറ്റവും വലിയ കൂടിയ ഹോട്ടൽ വാങ്ങിയത് ഖത്തറിലെ അതിസമ്പന്നൻ; 800 ദശലക്ഷം പൗണ്ടിന് ലണ്ടനിലെ റിറ്റ്സ് ഹോട്ടൽ വാങ്ങിയ ആളെ കുറിച്ചുള്ള ദുരൂഹതകൾ തീർന്നു; കൊറോണയൊന്നും അറബ് സമ്പന്നരെ ഒരു തരത്തിലും ബാധിക്കില്ലെന്നറിയാൻ ഇതാ ഒരു കച്ചവട കഥ

ലോകത്തെ ഏറ്റവും വലിയ കൂടിയ ഹോട്ടൽ വാങ്ങിയത് ഖത്തറിലെ അതിസമ്പന്നൻ; 800 ദശലക്ഷം പൗണ്ടിന് ലണ്ടനിലെ റിറ്റ്സ് ഹോട്ടൽ വാങ്ങിയ ആളെ കുറിച്ചുള്ള ദുരൂഹതകൾ തീർന്നു; കൊറോണയൊന്നും അറബ് സമ്പന്നരെ ഒരു തരത്തിലും ബാധിക്കില്ലെന്നറിയാൻ ഇതാ ഒരു കച്ചവട കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയുടെ ഭീതിയിൽ ലോകത്തിന്റെ ഓരോരോ ഭാഗങ്ങളായി ലോക്ക്ഡൗണിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കഴിഞ്ഞ മാസമാണ് ലണ്ടനിലെ റിറ്റ്സ് ഹോട്ടൽ 800 ദശലക്ഷം പൗണ്ടിന് വില്പനയായത്. ഇതാരാണെന്ന കാര്യം ഇത്രയും നാൾ ദുരൂഹമായി തുടരുകയായിരുന്നു.

ഖത്തറിലെ മുൻ എമീറിന്റെ ഭാര്യയായ ഷേഖ മോസ ബിൻ നാസർ ആണ് ഇത് വാങ്ങിയത് എന്ന് ആദ്യം ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത് വാങ്ങിയത് ഖത്തറിലെ തന്നെ 40 കാരനായ, ബിസിനസ്സുകാരൻ അബ്ദുൾഹാദി മന അൽ ഹജ്രി ആണെന്നാണ് ഇപ്പോൾ സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പറയുന്നത്. ഖത്തറിലെ ഇപ്പോഴത്തെ എമീറിന്റെ ഭാര്യാ സഹോദരൻ കൂടിയായ ഇയാൾ പാക്കിസ്ഥാൻ പ്രസിഡണ്ട് ഇമ്രാൻ ഖാന്റെ അടുത്ത സുഹൃത്ത് കൂടിയാണ്.

136 മുറികളുള്ള ഈ ഹോട്ടൽ ബിസിനസ്സ് അറിയുന്ന കൈകളിൽ തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത് എന്നുമാത്രമല്ല, മനുഷ്യത്വമുള്ള വ്യക്തിയിൽ കൂടിയാണ്, കൊറോണ ലോക്ക്ഡൗൺ മൂലം ഹോട്ടൽ അടച്ചിട്ടിരിക്കുകയാണെങ്കിലും എല്ലാ ജീവനക്കാർക്കും ശമ്പളം പൂർണ്ണമായും നൽകുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ബ്രിട്ടീഷ് രാജകുടുംബത്തിന് പ്രത്യേക താത്പര്യമുള്ള ഒരു സ്ഥലം കൂടിയാണ് ഈ ഹോട്ടൽ ചാൾസ് രാജകുമാരൻ, കമീല പാർക്കറുമായി ആദ്യമായി ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ഇവിടെയായിരുന്നു. മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെ മാതാവിന് ഈ ഹോട്ടലിൽ പ്രത്യേകമായി ഒരു ഊൺമേശയും ഉണ്ടായിരുന്നു.

ഖത്തർ എമീറിന്റെ കുടുംബം ലണ്ടനെ അവരുടെ രണ്ടാമത്തെ വീടായാണ് കണക്കാക്കുന്നത്. ബ്രിട്ടീഷ് തലസ്ഥാനത്ത്, ബ്രിട്ടീഷ് രാജ്ഞിയേക്കാൾ അധികം സ്വത്ത് ഇവർക്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2010 ൽ ലണ്ടനിലെ ഓൾഡ് ചെലേസാ ബാരക്ക് സ്റ്റീലും ഗ്ലാസ്സുകൊണ്ട് പുനർനിർമ്മിക്കുന്ന ഒരു പദ്ധതി ഇവർ തയ്യാറാക്കിയിരുന്നു.

ചെലേസയുടെ ആത്മാവിനെ ഇല്ലാതെയാക്കും ഈ പദ്ധതി എന്ന ചാൾസ് രാജകുമാരന്റെ വാക്ക് ബഹുമാനിച്ച അവർ പിന്നീട് അതിൽ നിന്നും പിൻവാങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP