Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാഗി വിവാദത്തിനു പിന്നാലെ നെസ്‌ലെ തലപ്പത്ത് അഴിച്ചുപണി; എംഡി എറ്റിനെ ബെനറ്റിന്റെ തൊപ്പി തെറിച്ചു; പുതിയ മാനേജിങ് ഡയറക്ടർ സുരേഷ് നാരായൺ

മാഗി വിവാദത്തിനു പിന്നാലെ നെസ്‌ലെ തലപ്പത്ത് അഴിച്ചുപണി; എംഡി എറ്റിനെ ബെനറ്റിന്റെ തൊപ്പി തെറിച്ചു; പുതിയ മാനേജിങ് ഡയറക്ടർ സുരേഷ് നാരായൺ

ന്യൂഡൽഹി: ഏറെ വിവാദം സൃഷ്ടിച്ച മാഗി ന്യൂഡിൽസ് നിരോധനത്തിനു പിന്നാലെ നെസ്‌ലെ തലപ്പത്ത് അഴിച്ചുപണി. നെസ്‌ലെ ഇന്ത്യയുടെ മാനെജിങ് ഡയറക്ടറായിരുന്ന എറ്റിനെ ബെനറ്റിനെ സിറ്റ്‌സ്വർലൻഡിലേക്കു മാറ്റി.

സുരേഷ് നാരായൺ ആണു പുതിയ എംഡി. ഓഗസ്റ്റ് ഒന്നിനു സുരേഷ് നാരായൺ ചുമതലയേൽക്കും.

നേരത്തെ നെസ്‌ലെയുടെ ഫിലിപ്പൈൻസ് യൂണിറ്റിന്റെ ചീഫ് എക്‌സിക്യൂട്ടിവായിരുന്നു. മുൻപ് നെസ്‌ലെ ഇന്ത്യയിലും ചീഫ് എക്‌സിക്യൂട്ടിവായിരുന്നു.

നെസ്‌ലെ ഇന്ത്യ പുറത്തിറക്കുന്ന മാഗിയിൽ ശരീരത്തിനു ഹാനികരമായ രാസപദാർഥങ്ങൾ അനുവദനീയമായതിലും അധികം കണ്ടെത്തിയതിനെത്തുടർന്ന് അതിന്റെ വിൽപ്പന ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. ഇതുവഴി കോടികളുടെ നഷ്ടമാണു നെസ്‌ലെ ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നെസ്‌ലെ ഇന്ത്യയുടെ തലപ്പത്തുതന്നെ അഴിച്ചുപണി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ നെസ്‌ലെ ബോംബെ ഹൈക്കോടതിയിൽ ചോദ്യംചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP