Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയ്ക്ക് പണി കൊടുത്ത് റിലയൻസ് ജിയോയും; ചൈനീസ് കമ്പനിയായ വാവെയ് ഒഴിവാക്കിയതിന് പിന്നാലെ ജിയോയെ ക്ലീൻ ടെൽക്കോസ് പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി; ജിയോയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപും  

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ ചൈനീസ് ബഹിഷ്‌കരണം പരസ്യമായി ചെയ്താണ് ഇന്ത്യൻ കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് ഉത്പ്പന്നങ്ങൾ ബഹിഷ്‌കരിക്കുന്ന നടപടി ഇന്ത്യയിൽ പലയിടത്തും തുടരുകയാണ്. മിക്ക കമ്പനികളും ചൈനീസ് ഉദ്പ്പന്നങ്ങൾ ഇതിനോടകം തന്നെ ഒഴിവാക്കി കഴിഞ്ഞു. 500 ഇന ചൈനീസ് ഉദ്പന്നങ്ങളുടെ ബഹിഷ്‌കരണമാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യയിൽ ചൈനക്കെതിരായ ശക്തമായ വികാരം പൊട്ടിപ്പുറപ്പെടുമ്പോൾ ചൈനയ്ക്ക് പണി കൊടുത്ത് റിലയൻസ് ജിയോയും രംഗത്തെത്തിക്കഴിഞ്ഞു. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബുധനാഴ്ച റിലയൻസ് ജിയോയെ വാവെയ് പോലുള്ള ചൈനീസ് കമ്പനികളുമായി ബിസിനസ്സ് ചെയ്യുന്നത് ഒഴിവാക്കിയ ലോകത്തെ 'ക്ലീൻ ടെൽകോസ്' പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

വിവിധ രാജ്യങ്ങളിൽ 5ജി നടപ്പിലാക്കായി വാവെയ് ആണ് മുന്നിട്ടിറങ്ങുന്നത്. എന്നാൽ, ലോകത്തെ പ്രമുഖ ടെലികോം കമ്പനികളായ ടെലിഫോണിക്ക, ഓറഞ്ച്, ജിയോ, ടെൽസ്ട്ര, കൂടാതെ മറ്റു ചില കമ്പനികളും 'ക്ലീൻ ടെൽകോസ്' ആയി മാറുന്നു. സിസിപി നിരീക്ഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ബിസിനസ് ചെയ്യുന്നത് അവർ നിരസിക്കുന്നു' പോംപിയോ ട്വീറ്റിൽ പറഞ്ഞു.ചൈനീസ് കമ്പനിയെ ഉപേക്ഷിക്കാൻ തയാറായ ജിയോയെ ഡൊണാൾഡ് ട്രംപും പ്രശംസിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ട്രംപ് അംബാനിയോട് ചോദിച്ചു: 'നിങ്ങൾ 4ജി നടപ്പിലാക്കി. ഇനി 5ജി ചെയ്യാൻ പോവുകയാണോ?'

മറുപടിയായി അംബാനി പറഞ്ഞത്, 5ജി ട്രയലുകൾക്കായി ഒരു ചൈനീസ് ഉപകരണ നിർമ്മാതാക്കളില്ലാത്ത ലോകത്തിലെ ഏക നെറ്റ്‌വർക്ക് റിലയൻസ് ജിയോയാണ് എന്നാണ്. ഇതിനോട് ട്രംപ് പ്രതികരിച്ചത്: 'അത് നല്ലതാണ്!' എന്നായിരുന്നു. രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർ റിലയൻസ് ജിയോ സാംസങ്ങിനെപ്പോലുള്ള ചൈനീസ് ഇതര ഉപകരണ നിർമ്മാതാക്കളുമായി മാത്രമേ പങ്കാളിത്തമുള്ളൂ.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും സർക്കാരിനെയും നിശിതമായി വിമർശിക്കുന്നുണ്ട്. അമേരിക്കൻ ജനതയുടെ സുരക്ഷയെ അപകടത്തിലാക്കുന്ന രീതിയിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പെരുമാറുന്നത്. ഈ ഭീഷണിയെ ട്രംപ് ഭരണകൂടം ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19 മഹാമാരിക്കെതിരെ പോരാടുന്നതിൽ ചൈന നൽകിയ ലോകത്തിനു നൽകിയ സംഭാവനകൾ വളരെ തുച്ഛമാണെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.ചില രാജ്യങ്ങൾ വാവെയെ സുരക്ഷാ ഭീഷണി എന്ന് പറഞ്ഞ് ഒഴിവാക്കുന്നുണ്ട്. 5 ജി നെറ്റ്‌വർക്കിന്റെ കാര്യത്തിൽ ചില രാജ്യങ്ങൾക്ക് ചൈനീസ് കമ്പനികളായ വാവെയ് പോലുള്ളവരെ പങ്കെടുക്കാൻ അനുവദിക്കരുതെന്ന കാഴ്ചപ്പാടുണ്ട്. ചൈനീസ് കച്ചവടക്കാർക്കെതിരെ ഇന്ത്യ കടുത്ത നടപടി സ്വീകരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP