Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

1431 രൂപയ്ക്ക് തായ്‌വാനിൽനിന്നും ഫോൺ വാങ്ങി 17 ആപ്ലിക്കേഷനുകൾ വിലകൊടുത്ത് വാങ്ങി ഇൻസ്റ്റാൾ ചെയ്ത് 251 രൂപയ്ക്ക് വിറ്റു; ഐഡിയ അടിപൊളി ആയിട്ടും ഫ്രീഡം ഫോണുകാർ അകത്തായി; മാംഗോ ഫോണിന്റെ പിന്നാലെ പായുന്നവർ അറിയുക, തട്ടിപ്പ് നടത്താൻ പണം വേണ്ട ആശയം മതി

1431 രൂപയ്ക്ക് തായ്‌വാനിൽനിന്നും ഫോൺ വാങ്ങി 17 ആപ്ലിക്കേഷനുകൾ വിലകൊടുത്ത് വാങ്ങി ഇൻസ്റ്റാൾ ചെയ്ത് 251 രൂപയ്ക്ക് വിറ്റു; ഐഡിയ അടിപൊളി ആയിട്ടും ഫ്രീഡം ഫോണുകാർ അകത്തായി; മാംഗോ ഫോണിന്റെ പിന്നാലെ പായുന്നവർ അറിയുക, തട്ടിപ്പ് നടത്താൻ പണം വേണ്ട ആശയം മതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 251 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ. അതായിരുന്നു മോഹിത് ഗോയലിന്റെ വാഗ്ദാനം. റിങ്ങിങ് ബെൽസ് എന്ന നോയ്ഡയിലെ കമ്പനിയിലിരുന്ന് 251 രൂപയ്ക്ക് ഫ്രീഡം ഫോൺ എന്ന പേരിൽ ആൻഡ്രോയ്ഡ് ഫോൺ നൽകുമെന്ന ഗോയലിന്റെ വാക്കുകേട്ട് പണമടച്ചവർ കോടിക്കണക്കിനാണ്. ലോകത്തെ ഏറ്റവും വിലക്കുറഘഞ്ഞ സ്മാർട്ട്‌ഫോൺ വാഗ്ദാനം ചെയ്ത ഗോയലിനെ കഴിഞ്ഞയാഴ് പൊലീസ് അറസ്റ്റ് ചെയ്തു.

251 രൂപയ്ക്ക് ഫോൺ നൽകുമെന്ന വാഗ്ദാനത്തിലൂടെ കോടികൾ ശേഖരിച്ചെങ്കിലും, ഗോയലിന്റെ ആശയത്തിൽ തെല്ലും തട്ടിപ്പില്ലെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിയുന്നത്. 1431 രൂപയ്ക്ക് തായ്‌വാനിൽനിന്ന് വാങ്ങുന്ന ഫോണാണ് ഗോയൽ ഫ്രീഡം ഫോണായി നൽകാനിരുന്നത്. ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ള 28 ആപ്ലിക്കേഷനുകൾക്ക് വിലയീടാക്കി, പദ്ധതി നടപ്പിലാക്കാമെന്ന വിശ്വാസം ഗോയലിന് നൽകിയത്.

വീട്ടിലെ ജോലിക്കാരി ഒരു സ്മാർട്ട്‌ഫോൺ ചോദിച്ചതോടെയാണ് വിലകുറഞ്ഞ സ്മാർട്ട്‌ഫോണിനെക്കുറിച്ച് ഗോയൽ ചിന്തിക്കാൻ തുടങ്ങിയത്. വിലകുറച്ച് കൂടുതൽ പേജുകളോടെ വിൽക്കുന്ന ഇന്ത്യയിലെ പത്രങ്ങളിലൊന്നിന്റെ മാർക്കറ്റിങ് തന്ത്രവും അദ്ദേഹത്തെ ആകർഷിച്ചു. 80-90 രൂപ അച്ചടിച്ചെലവ് വരുന്ന പത്രം സബ്‌സിഡികളലിൂടെയും പരസ്യവരുമാനത്തിലൂടെയും അഞ്ചുരൂപയ്ക്ക് വിൽക്കുന്നതിന്റെ തന്ത്രം ഫോണിലും പയറ്റാമെന്നായിരുന്നു ഗോയലിന്റെ പ്ലാൻ.

ഫോണിലെ ആപ്ലിക്കേഷനുകൾക്കൊപ്പം ചേർത്തിട്ടുള്ള പരസ്യത്തിൽനിന്ന് വരുമാനം നേടി, ഫോൺ വിലകുറച്ചുവിൽക്കുകയായിരുന്നു പദ്ധതി. ഇതിനായി ആപ്ലിക്കേഷൻ നിർമ്മാതാക്കളിൽനിന്ന് ഓരോ ആപ്പിനും 35 രൂപ വീതം ഈടാക്കാനും റിങ്ങിങ് ബെൽ തീരുമാനിച്ചു. 1431 രൂപ വിലയുള്ള ഫോണിലെ 28 ആപ്ലിക്കേഷനുകൾ ഈരീതിയിൽ വിൽക്കുമ്പോൾ 980 രൂപ ലഭിക്കും. ഫോണിന്റെ വാങ്ങുന്ന വിലയും വിൽക്കുന്ന വിലയുമായുള്ള വ്യത്യാസം ഈരീതിയിൽ പരിഹരിക്കാമെന്നും ഗോയൽ കണക്കുകൂട്ടി.

പരസ്യത്തിലൂടെയും വെബ്‌സൈറ്റുകളിൽനിന്നീടാക്കിയും 100 രൂപ ലാഭത്തിൽ ഫോൺ വിൽക്കാനാകുമെന്നായിരുന്നു പദ്ധതി. എന്നാൽ തുടക്കം മുതൽ വിവാദത്തിൽപ്പെട്ടത് ഗോയലിന്റെ സ്വപ്‌നം ഇല്ലാതാക്കി. കഴിഞ്ഞയാഴ്ച തായ്‌വാൻ കമ്പനിയുടെ പരാതിയെത്തുടർന്നാണ് ഗോയലിനെ വിശ്വാസവഞ്ചന ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞവർഷം ഫോൺ പ്രഖ്യാപിച്ച ദിവസം റിങ്ങിങ് ബെല്ലിന് ഏഴരക്കോടി ഫോണുകൾക്കുള്ള ഓർഡറാണ് ലഭിച്ചത്. ഇതിൽ 70,000-ത്തോളം ഫോണുകൾ ഗോയൽ വിൽക്കുകയും ചെയ്തു. ഇപ്പോൾ ഗോയൽ അറസ്റ്റിലായെങ്കിലും റിങ്ങിങ് ബെൽ കമ്പനിയെ പൊലീസ് അടുത്തിടെ കുറ്റവിമുക്തമാക്കിയിരുന്നു. ലക്ഷ്മി നഗറിലുള്ള പുതിയ ഓഫീസിൽനിന്നാണ് ഗോയലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP