Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202306Monday

കഴിഞ്ഞ സാമ്പത്തിക വർഷം ലുലു മാൾ ഇന്ത്യക്ക് 51.4 കോടി നഷ്ടം; തുടർച്ചയായി രണ്ടാമത്തെ സാമ്പത്തിക വർഷവും നഷ്ടത്തിലായത് കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ; പുതിയ മാളുകൾ പൂർണ്ണമായും സജ്ജമാകുമ്പോൾ വരുമാനത്തിൽ കുതിപ്പുചാട്ടം പ്രതീക്ഷിച്ചു യൂസഫലി

കഴിഞ്ഞ സാമ്പത്തിക വർഷം ലുലു മാൾ ഇന്ത്യക്ക് 51.4 കോടി നഷ്ടം; തുടർച്ചയായി രണ്ടാമത്തെ സാമ്പത്തിക വർഷവും നഷ്ടത്തിലായത് കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ; പുതിയ മാളുകൾ പൂർണ്ണമായും സജ്ജമാകുമ്പോൾ വരുമാനത്തിൽ കുതിപ്പുചാട്ടം പ്രതീക്ഷിച്ചു യൂസഫലി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളുടെ അഭിവാജ്യ ഘടകങ്ങളായി മാറിയവയാണ് എം എ യൂസഫലി തുടങ്ങിയ ലുലു മാളുകൾ. ഇന്ന് മാൾ വ്യവസായത്തിൽ യൂസഫലിയെ വെല്ലാൻ മറ്റൊരാളില്ലാത്ത അവസ്ഥയാണ്. ഇന്ത്യയിൽ വലിയ മാളുകൾ തുറന്ന് വിലുപീകരണത്തിന്റെ വഴിയിലാണ് യൂസഫലി നീങ്ങുന്നത്. ഏറ്റവും ഒടുവിൽ ലക്‌നൗവിൽ തുടക്കമിട്ട ലുലു മാളും വൻ വിജയമായി മാറിയിട്ടുണ്ട്. തുടക്കത്തിലെ മാളിനെതിരെ ഉയർന്ന വിവാദങ്ങൾ തങ്ങൾക്ക് മാൾ ഹിറ്റാകാൻ ഇടയാക്കിയെന്നാണ് യൂസഫലി തന്നെ വെളിപ്പെടുത്തിയത്.

അതേസമയം ഇന്ത്യയിലെ മാൾ ശൃംഖലകൾ വിലുപമാക്കുമ്പോഴും 2021-22 സാമ്പത്തിക വർഷം ലുലുമാൾ ശൃംഖലയുടെ (ലുലു ഇന്റർനാഷണൽ ഷോപ്പിങ് മാൾ ലിമിറ്റഡ്-LISM) നഷ്ടം 51.4 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തുടർച്ചയായി രണ്ടാമത്തെ സാമ്പത്തികവർഷമാണ് ലുലു മാൾ നഷ്ടം രേഖപ്പെടുത്തുന്നതെന്നും ധനം റിപ്പോർട്ട് ചെയ്യുന്നു. 2020-21 കാലയളവിൽ 100.54 കോടി രൂപയായിരുന്നു ലുലുവിന്റെ നഷ്ടം. അതേസമയം കോവിഡ് കാലമാണ് മാൾ വ്യവസായത്തെ തളർത്തിയത് എന്നാണ് റിപ്പോർട്ട്.

കോവിഡ് വ്യാപനം ഏറ്റവും അധികം ബാധിച്ച മേഖലകളിൽ ഒന്നാണ് സൂപ്പർമാർക്കറ്റ് രംഗം. ലോക്ക്ഡൗണുകളെ തുടർന്ന് ലുലുവിന്റെ വരുമാനം ഇടിഞ്ഞിരുന്നു. 1379.9 കോടി രൂപയാണ് ഇക്കാലയളവിൽ ലഭിച്ച വരുമാനം. 2020-21ൽ വരുമാനം 748.8 കോടി ആയിരുന്നു. 2021-22ൽ കൊച്ചി ലുലുമാളിന്റെ പേരിൽ 400 കോടി രൂപയാണ് എൽഐഎസ്എം കടമെടുത്തത്. അതേ സമയം നടപ്പ് സാമ്പത്തിക വർഷം ലുലുവിന്റെ വരുമാനം വർധിക്കുകയാണ്. 2022-23 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 669.1 കോടി രൂപയാണ് ലുലുവിന്റെ വരുമാനം.

ഇന്ത്യയിൽ ഇതിനോടകം കൊച്ചി, തിരുവനന്തപുരം, ലക്‌നൗ, ബംഗളുരു എന്നിവിടങ്ങളിലാണ് ലുലു മാൾ ആരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നാടായ വരാണസിയിലും ഉടൻ മാൾ പ്രവർത്തനം തുടങ്ങും, നിലവിൽ കേരളം (2), കോയമ്പത്തൂർ (1), ബംഗളൂരു (1) എന്നിവടങ്ങളിലായി നാല് മാളുകൾ കൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ലുലു ഇന്റർനാഷണൽ.

ഈ മാളുകൾ സജീവമാകുമ്പോൾ വരുമാനത്തിൽ വൻ കുതിച്ചു ചാട്ടം തന്നെയാണ് ലുലു പ്രതീക്ഷിക്കുന്നത്. അടുത്തിടെ ഉത്തർപ്രദേശിലെ ലക്‌നൗവിൽ തുടങ്ങിയ മാൾ വൻ വിജയമായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം വലിയ പിന്തുണയാണ് യൂസഫലിക്ക് നൽകിയത്. രണ്ടായിരം കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച മാൾ ജൂലൈ പതിനൊന്നിനാണ് എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് ആളുകൾക്കായി തുറന്നു കൊടുത്തത്.

ലക്നൗ ലുലുമാൾ തുറന്ന് ആദ്യ ആഴ്ചയിൽ തന്നെ ഏഴുലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. വാരാന്ത്യത്തിൽ 3 ലക്ഷത്തിലധികം പേർ മാൾ സന്ദർശിച്ചു. ലുലു ഹൈപ്പർമാർക്കറ്റിലും ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഫൺടൂറയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ എന്നിവ നിരവധി ഓഫറുകളും കിഴിവുകളും ഒരുക്കിയിരുന്നു. ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിങ് മാളാണ് ലക്‌നൗവിൽ പ്രവർത്തനമാരംഭിച്ചത്.

22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലക്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാൾ നിലനിൽക്കുന്നത്. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് മാളിന്റെ സവിശേഷത. ഇതു കൂടാതെ ലുലു കണക്ട്, ലുലു ഫാഷൻ, ഫണ്ടുര, മുന്നൂറിലധികം ദേശീയരാജ്യാന്തര ബ്രാൻഡുകൾ, 11 സ്‌ക്രീൻ സിനിമ, ഫുഡ് കോർട്ട് ഉൾപ്പെടെ മൂവായിരത്തിലധികം വാഹനങ്ങൾക്കുള്ള പാർക്കിങ്ങ് സൗകര്യം തുടങ്ങിയവ മാളിന്റെ സവിശേഷതകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP