Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202230Friday

ഓഹരി വിൽപ്പനയിലൂടെ യൂസഫലി ആഗ്രഹിക്കുന്നത് കേരളത്തിലെ വിശ്രമ ജീവിതമോ? ഷെയറുകൾ അധികവും കൈമാറാൻ ആഗ്രഹിക്കുന്നത് ജീവനക്കാർക്കും; ഗൾഫ് സ്റ്റോക് എസ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാൻ സാധ്യത; ലുലു ഗ്രൂപ്പും ഷെയർമാർക്കറ്റിലേക്ക് ഇറങ്ങുമ്പോൾ

ഓഹരി വിൽപ്പനയിലൂടെ യൂസഫലി ആഗ്രഹിക്കുന്നത് കേരളത്തിലെ വിശ്രമ ജീവിതമോ? ഷെയറുകൾ അധികവും കൈമാറാൻ ആഗ്രഹിക്കുന്നത് ജീവനക്കാർക്കും; ഗൾഫ് സ്റ്റോക് എസ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാൻ സാധ്യത; ലുലു ഗ്രൂപ്പും ഷെയർമാർക്കറ്റിലേക്ക് ഇറങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: ലുലുവിന്റെ ഓഹരി വിൽപന 2023 പകുതിയോടെ തുടങ്ങുമെന്ന് എം.എ യൂസഫലി പ്രഖ്യാപിക്കുമ്പോൾ ചർച്ചയാകുന്നത് പ്രവാസി ശതകോടീശ്വരന്റെ നാട്ടിലേക്കുള്ള മടക്കം. വിൽപ്പനയിൽ ജീവനക്കാർക്ക് മുൻഗണന നൽകും. ജീവനക്കാർക്കുകൂടി ഗുണമുണ്ടാകുന്ന രീതിയിൽ മാനദണ്ഡമുണ്ടാക്കും. ഗൾഫിലെ സ്റ്റോക് എക്‌സ്‌ചേഞ്ച് വഴിയാകും ഓഹരി വിൽപ്പന. ഓഹരി വിപണിയിലേക്ക് കടന്ന ശേഷം യൂസഫലി

മലയാളികൾക്കും ഓഹരി നേടാൻ അവസരമുണ്ടാകും. അവരാണ് തന്നെ വളർത്തിയത്. 2024 ഡിസംബറിൽ ലുലു ഹൈപ്പർ മാർക്കറ്റിന്റെ എണ്ണം 300 തികക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ. ഓഹരി വിൽപ്പന ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ കമ്പനി പൂർണ്ണമായാണോ, അതോ കമ്പനിയുടെ ചില ബിസിനസ് സംരംഭങ്ങൾ മാത്രമാണോ എന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.

ലുലു ഗ്രൂപ്പ് ഓഹരി വിപണിയിൽ എത്തുന്നുവെന്ന വാർത്ത കുറച്ച് കാലങ്ങളായി വിപണിയിൽ നിറഞ്ഞു നിന്നിരുന്നു. ലുലു ഓഹരികളിൽ നിക്ഷേപിക്കുന്നതിനായി ഗൾഫിലുള്ള ഇന്ത്യക്കാർ, പ്രത്യേകിച്ച് പ്രവാസികളായ മലയാളികൾ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ലിസ്റ്റിങ് എവിടെയാണ്, എത്ര തുകയുടെ ഓഹരി വിൽപനയാണ് നടത്തുന്നത് എന്നീ കാര്യങ്ങളിൽ ലുലു ഗ്രൂപ്പ് വ്യക്തത വരുത്തിയിട്ടില്ല. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന്റെ സാധ്യതകൾ കണ്ടെത്താൻ ലുലു ഗ്രൂപ്പ് ആഗോള ബാങ്കുകളെ സമീപിച്ചിരുന്നു. ഗൾഫിലെ വിവിധ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ലിസ്റ്റിങ്ങും പരിഗണിക്കുന്നുണ്ട്.

ഇന്ത്യൻ വ്യവസായ പ്രമുഖനായ എം.എ യൂസുഫലി ആരംഭിച്ചതാണ് അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ്. ഗൾഫ് മേഖലയിലെ എണ്ണക്കുതിപ്പിന്റെ കാലത്ത് 1990ലാണ് ആദ്യ ലുലു സ്‌റ്റോർ ആരംഭിച്ചത്. ഷോപ്പിങ് മാളുകൾക്ക് പുറമേ, ഹോസ്പിറ്റാലിറ്റി, ഷിപ്പിങ്, റിയൽ എസ്‌റ്റേറ്റ് മേഖലയിലും ലുലു ഗ്രൂപ്പ് കരുത്ത് തെളിയിച്ചു. 2020ലെ കണക്കുപ്രകാരം അഞ്ച് ബില്യൺ ഡോളറിൽ അധികമാണ് ലുലു ഗ്രൂപ്പിന്റെ മൂല്യം. എട്ട് ബില്യൺ ഡോളറാണ് കമ്പനിയുടെ വാർഷിക വിറ്റുവരവ്. മിഡിൽ ഈസ്റ്റ്, ഏഷ്യ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ 22 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനിയിൽ 57000 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.

ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ നിക്ഷേപത്തിനുള്ള സാധ്യത സൗദി അറേബ്യയുടെ സോവറിൻ വെൽത്ത് ഫണ്ട് തേടുന്നുണ്ട്. 2020ൽ കമ്പനിയുടെ അഞ്ചിലൊന്ന് ഓഹരികൾ അബുദാബിയിലെ എ.ഡി.ക്യൂ ഏറ്റെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP