Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എൽഐസി ഓഹരി വിൽപ്പനയിൽ ലക്ഷ്യമിട്ടത് 65000 കോടി; ഇതിനോടകം ലഭിച്ചത് 36 ശതമാനം; ലക്ഷ്യമിടുന്നത് 41000 കോടി കൂടി; കൂടുതൽ സ്ഥാപനങ്ങളിൽ ഈ വർഷം ഓഹരി വിറ്റഴിക്കൽ

എൽഐസി ഓഹരി വിൽപ്പനയിൽ ലക്ഷ്യമിട്ടത് 65000 കോടി; ഇതിനോടകം ലഭിച്ചത് 36 ശതമാനം; ലക്ഷ്യമിടുന്നത് 41000 കോടി കൂടി; കൂടുതൽ സ്ഥാപനങ്ങളിൽ ഈ വർഷം ഓഹരി വിറ്റഴിക്കൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) പ്രഥമ ഓഹരി വിൽപനയോടെ കേന്ദ്രസർക്കാർ ഓഹരിവിറ്റഴിക്കൽ ലക്ഷ്യത്തിന്റെ 36% കൈവരിച്ചു. ഈ സാമ്പത്തികവർഷം ലക്ഷ്യംവച്ച 65,000 കോടിയിൽ ഇതുവരെ 23,575 കോടി രൂപയാണു സർക്കാരിനു ലഭിച്ചത്. എൽഐസി ഐപിഒയിലൂടെ മാത്രം ലഭിച്ചത് 20,516.12 കോടി രൂപയാണ്. ഒഎൻജിസി ഓഹരിവിൽപനയിലൂടെ 3,058.78 കോടിയും ലഭിച്ചു.

ഓഹരി വിറ്റഴിക്കലിലൂടെ കഴിഞ്ഞ സാമ്പത്തികവർഷം 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിട്ടെങ്കിലും പിന്നീടിത് 78,000 കോടിയാക്കി കുറച്ചു. എന്നിട്ടും കൈവരിക്കാനായത് 17.34% മാത്രം. ഈ സാമ്പത്തികവർഷത്തെ ലക്ഷ്യം 65,000 കോടി രൂപയാക്കി പരിമിതപ്പെടുത്തി. പല ഓഹരിവിറ്റൊഴിക്കൽ ശ്രമങ്ങളും കേന്ദ്രം വിചാരിച്ച തോതിൽ നടന്നില്ല. എൽഐസിയിൽ 5 % ഓഹരി വിൽക്കാനാണു തീരുമാനിച്ചിരുന്നത്. റഷ്യയുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 3.5 ശതമാനമാക്കി. ഐപിഒ വലുപ്പം വെട്ടിക്കുറച്ചത് ഓഹരിവിറ്റഴിക്കൽ ലക്ഷ്യത്തെയും ബാധിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കാൻ കഴിയുന്നില്ലെന്ന് പാർലമെന്റിന്റെ സ്ഥിരം സമിതിക്കു മുൻപിൽ കേന്ദ്രസർക്കാർ സമ്മതിച്ചിരുന്നു. ധനക്കമ്മി പരിഹരിക്കുന്നതിനു മാത്രമായി യാഥാർഥ്യബോധമില്ലാതെ ഓഹരിവിറ്റൊഴിക്കൽ തുക ലക്ഷ്യം വയ്ക്കുന്നതു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിമൂല്യം ഇടിക്കുമെന്നും സമിതിക്ക് അന്നു നൽകിയ മറുപടിയിലുണ്ട്.

ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), പവൻ ഹംസ്, സെൻട്രൽ ഇലക്ട്രോണിക്‌സ്, ഭാരത് എർത്ത് മൂവേഴ്‌സ്, കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ, ഐഡിബിഐ തുടങ്ങിവയുടെ ഓഹരിവിറ്റഴിക്കൽ നടപടികൾ ഈ വർഷമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP