Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി സാധാരണക്കാർക്കും ലാന്റ് റോവറിൽ ചുറ്റിയടിക്കാം : ലാന്റ് റോവർ ബ്രാന്റിൽ ഹാരിയറുടെ ഫ്ലാറ്റ്ഫോം തീർത്ത് പുത്തൻ എസ്‌യുവിയുമായി ടാറ്റ: ഇന്ത്യയിലെ എസ്‌യുവി വിപണി അട്ടിമറിയിൽ ടാറ്റയുടെ ലക്ഷ്യം ലാന്റ് റോവറിന്റെ പേരിൽ പരമാവധി നേട്ടം; ഫോർച്ച്യൂണർ കെെവശപ്പെടുത്തിയിരിക്കുന്ന വിപണിയിൽ ടാറ്റയുടെ അട്ടിമറി നീക്കം ഇങ്ങനെ

ഇനി സാധാരണക്കാർക്കും ലാന്റ് റോവറിൽ ചുറ്റിയടിക്കാം : ലാന്റ് റോവർ ബ്രാന്റിൽ ഹാരിയറുടെ ഫ്ലാറ്റ്ഫോം തീർത്ത് പുത്തൻ എസ്‌യുവിയുമായി ടാറ്റ: ഇന്ത്യയിലെ എസ്‌യുവി വിപണി അട്ടിമറിയിൽ ടാറ്റയുടെ ലക്ഷ്യം ലാന്റ് റോവറിന്റെ പേരിൽ പരമാവധി നേട്ടം; ഫോർച്ച്യൂണർ കെെവശപ്പെടുത്തിയിരിക്കുന്ന വിപണിയിൽ ടാറ്റയുടെ അട്ടിമറി നീക്കം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബെെ: ടാറ്റ മോട്ടോഴ്‌സ് ലാൻഡ് റോവർ ഏറ്റെടുത്തിട്ട് ഒരു പതിറ്റാണ്ടിലേറെയായി കഴിഞ്ഞു. ഏറ്റെടുത്ത ഉടൻ തന്നെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്ന ഒരു ചോദ്യം, ലാൻഡ് റോവർ അടിസ്ഥാനമാക്കിയുള്ള ടാറ്റ എസ്‌യുവി എപ്പോൾ ലഭിക്കും എന്നതാണ്. ഇതിന് ഒടുവിൽ ഈ വർഷം ആദ്യം ഹാരിയറിന്റെ രൂപത്തിൽ ഉത്തരം ലഭിച്ചു. ലാൻഡ് റോവർ എന്ന ആഡംബരം അന്യമായിരുന്ന ആളുകൾക്കിടയിലേക്കാണ് ലാൻഡ് റോവറിന്റെ കൂടെ ഉടമയായ ടാറ്റ, ഹാരിയർ അവതരിപ്പിച്ചത്. നിർമ്മാതാക്കൾ പോലും അമ്പരന്ന വിജയമാണ് ഈ വാഹനം നൽകിയത്. ഈ വിജയം ആവർത്തിക്കാൻ ലാൻഡ് റോവറും ഹാരിയറിന്റെ പ്ലാറ്റ്‌ഫോമിൽ ഒരു വാഹനമെത്തിക്കുകയാണ്.

ടാറ്റ ഹാരിയർ, ലാൻഡ് റോവർ D8 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ ചെലവ് കുറയ്ക്കുന്നതിന് വിപുലമായ രീതിയിൽ ഇത് പരിഷ്‌ക്കരിച്ചു. കുറഞ്ഞ വിലയിലുള്ള എസ്‌യുവി എന്ന ആശയവുമായാണ് ഹാരിയറിന് അടിസ്ഥാനമൊരുക്കുന്ന ഒമേഗ പ്ലാറ്റ്‌ഫോമിൽ ലാൻഡ് റോവർ എൽ860 എന്ന എസ്‌യുവി നിർമ്മിക്കുന്നത്. നിർമ്മാണം ആരംഭിക്കാനൊരുങ്ങുന്ന ഈ വാഹനം 2021-ഓടെ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓൾ വീൽ ഡ്രൈവ് സിസ്റ്റത്തിനുതകുന്ന പ്ലാറ്റ്‌ഫോമാണിതെന്നാണ് ഹാരിയർ നിരത്തിലെത്തിയ കാലയളവിൽ ടാറ്റ അറിയിച്ചിരുന്നത്. എന്നാൽ, കരുത്തേറിയ സ്റ്റീലിൽ ഒരുങ്ങിയിട്ടുള്ള ഈ പ്ലാറ്റ്‌ഫോം ഇലക്ട്രിക് വാഹനങ്ങൾ അടിസ്ഥാനമൊരുക്കാൻ ശേഷിയുള്ളതാണെന്നാണ് പുതിയ റിപ്പോർട്ട്. അതേ സമയം ലാൻഡ് റോവറിന്റെ ഓഫ്-റോഡ് സവിശേഷതകൾ ഒന്നും നഷ്‌ടപ്പെടാത്ത രീതിയിലാണ് പരിഷ്കരണങ്ങൾ നിർവ്വഹിച്ചതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ലാൻഡ് റോവർ ഡിഫൻഡറിനോട് സാമ്യമുള്ള രൂപമായിരിക്കും എൽ860-ക്ക് എന്നാണ് സൂചന. ഇതിനൊപ്പം ശക്തമായ സുരക്ഷാ സംവിധാനങ്ങളും സുഖകരമായ യാത്രയും ഇതിൽ ഉൾപ്പെടും. ഹാരിയറിൽ നൽകിയിട്ടുള്ളതിനേക്കാൾ മികച്ച സസ്‌പെൻഷനും മറ്റ് മെക്കാനിക്കൽ സംവിധാനങ്ങളും എൽ860-ൽ ഒരുങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. L860 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മോഡൽ, നിരവധി വർഷങ്ങൾക്ക് മുമ്പ് നിർത്തലാക്കിയ L851 എന്നറിയപ്പെട്ടിരുന്ന അതേ പ്രോജക്റ്റ് തന്നെയായിരിക്കാമെന്നും വാഹനവിദ​ഗ്ദർ ചൂണ്ടിക്കാട്ടുന്നു.

L851 ഒരു കുട്ടി   / റേഞ്ച് റോവർ പ്രോജക്റ്റ് കൂടിയായിരുന്നു, എന്നാൽ ഇത് നിർത്തലാക്കാനുള്ള കാരണം അന്ന് വ്യക്തമാക്കിയില്ലായിരുന്നു. 45 ലക്ഷം രൂപയിൽ ആരംഭിക്കുന്ന ഡിസ്കവറി സ്‌പോർട്ടാണ് നിലവിൽ നിർമ്മാതാക്കളുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി ഉള്ളത്. ഇനി പുതിയ മോഡൽ ഇറങ്ങുന്നതോടെ വില കുറയുമെന്നും റിപ്പോർട്ടുകളുണ്ട്. 2021 നോട് കൂടി പുറത്തിറങ്ങുന്ന വാഹനത്തിന്റെ വിലയെ സംബന്ധിച്ച കാര്യങ്ങൾ പുറത്തുവന്നിട്ടില്ല. അതിനെ കുറിച്ച് ഈ മാസം അവസാനത്തോടെ പുറത്ത് വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാഹനവിപണിൽ എസ് യുവി വിഭാ​ഗത്തിൽ ടൊയോറ്റ ഫോർച്ച്യൂണറുമായിട്ടാണ് ഇനി ഹാരിയറിന്റെ മത്സരമെന്നതിൽ തർക്കമില്ല. ഫോർച്ച്‌യൂണർ TRD സ്പോർടിവോ ആണ് 31.01 ലക്ഷം രൂപയ്ക്ക് വിപണി കീഴടക്കിയിരിക്കുന്നത്. പേൾ വൈറ്റ് നിറത്തിലാണ് ടൊയോട്ടയുടെ പുതിയ TRD സ്പോർടിവോ‌ എത്തുമ്പോൾ ഹാരിയറിന്റെ ഫ്ലാറ്റ്ഫോമിലെത്തുന്ന ലാന്റ്ലോവറിന് ഭീഷണിയാകുമോ എന്നാണ് വാഹ​ന പ്രേമികൾ ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP