Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202027Tuesday

അറിവിന്റെയും ആനന്ദത്തിന്റെയും കൂടാരമൊരുക്കുന്ന ഒ റ്റി റ്റി പ്‌ളാറ്റ് ഫാമുകളുടെ ശ്രേണിയിലേക്ക് മലയാളവും; വിനോദത്തിന്റെ വിസ്മയവുമായി 'കൂടെ' എത്തി

അറിവിന്റെയും ആനന്ദത്തിന്റെയും കൂടാരമൊരുക്കുന്ന ഒ റ്റി റ്റി പ്‌ളാറ്റ് ഫാമുകളുടെ ശ്രേണിയിലേക്ക് മലയാളവും; വിനോദത്തിന്റെ വിസ്മയവുമായി 'കൂടെ' എത്തി

സ്വന്തം ലേഖകൻ

റിവിന്റെയും ആനന്ദത്തിന്റെയും കൂടാരമൊരുക്കുന്ന ഒ റ്റി റ്റി പ്‌ളാറ്റ് ഫാമുകളുടെ ശ്രേണിയിലേക്ക് മലയാളവും. 'കൂടെ' എന്ന പേരിലാണ് മലയാളത്തിലെ ഈ സ്വതന്ത്ര സംരംഭം പ്രവർത്തനം ആരംഭിച്ചത്.

ലോകത്തിന്റെ ഏതു കോണിൽ കഴിയുമ്പോഴും ഗൃഹാതുരത്വത്തിന്റെ മലയാളത്തനിമ കെടാതെ സൂക്ഷിക്കുന്ന മലയാളികൾക്കുള്ള മധുരതരമായ ഹൃദയവിരുന്നാകും ' കൂടെ '. 'ലൈക്കു 'കളുടേയും 'ഷെയറു'കളുടേയും ഈ ആധുനിക കാലത്ത് ഇഷ്ടപ്പെടാനും പങ്കുവയ്ക്കാനും കൊതിക്കുന്ന ഇഷ്ട വിഭവങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. തനതായ പരിപാടികൾ ഒരുക്കുന്നതോടൊപ്പം വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ കൂടി സ്വീകരിച്ചു കൊണ്ടാകും 'കൂടെ ' പ്രേക്ഷകർക്കു വേണ്ടി ഒരുങ്ങുന്നത്.

പ്രതിഭകളെ തെരഞ്ഞെടുക്കാനും യു ട്യൂബ് പോലുള്ള വേദികളിലെ നിരവധിയായ വ്യത്യസ്തവും മികച്ചതുമായ വിഭവങ്ങൾ കണ്ടെത്താനും ' കൂടെ 'ക്കായി അവയെ സജ്ജമാക്കാനുമായി മലയാളത്തിലെ മുൻനിര എഴുത്തുകാരും തിരക്കഥാകൃത്തുക്കളും അടങ്ങുന്ന വിദ്ഗ്ധ സംഘത്തിനെയാണ് അണിനിരത്തിയിട്ടുള്ളത്. ടിക് ടോക്കിനു സമാനമായ 'കിടു' എന്ന പരിപാടിയിലൂടെ ഹ്രസ്വ വീഡിയോകൾ പങ്കുവയ്ക്കാനുള്ള അവസരമുണ്ട്. കൂടാതെ യാത്ര, ഭക്ഷണം, സംഗീതം, സിനിമ, പൊൻ മുട്ട, അലമ്പൻസ്, പോഡ്കാസ്റ്റ്, വാർത്താ ചാനലുകളുടെ സ്ട്രീമിങ്, തമാശ പരിപാടികൾ എന്നിങ്ങനെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് അനിർവചനീയമായ ആസ്വാദ്യത പകരുന്ന കാഴ്ചകളുടെ വിരുന്നും ഒരുക്കിയിട്ടുണ്ട്.

അറിവും ആനന്ദവും കോർത്തിണക്കി ആസ്വാദനത്തിന്റെ പുത്തൻ തലങ്ങളിലൂടെ ഹൃദയത്തോട് ചേർത്തു നിർത്താനും പങ്കുവയ്ക്കാനും കൊതിക്കുന്ന ഉള്ളടക്കങ്ങളാണ് ഇന്ത്യയിലെ ആദ്യ ഒ റ്റി റ്റി സംരഭമായ ഐസ്ട്രീം.കോം അവതരിപ്പിച്ച സ്റ്റുഡിയോ മോജോ സി ഇ ഒ യും സ്ഥാപകനുമായ രാധാകൃഷ്ണൻ രാമചന്ദ്രൻ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിവും അഗ്രഹവുമുള്ള ചെറുപ്പക്കാർക്ക് ' കൂടെ ' ഒരു മികച്ച വേദിയാകുമെന്നും അദ്ദേഹം പറഞ്ഞു.

മേൽത്തരം ബ്രാൻഡുകളെ നിരീക്ഷിക്കുന്നതിനും ബന്ധപ്പെടുന്നതിനും ഗ്രൂപ്പിന്റെ മാർക്കറ്റിങ് വിഭാഗം അവസരം ഒരുക്കും. ഇതിനായി ഉള്ളടക്ക ദാതാക്കൾക്ക് ആപ് സൗജന്യമായി നൽകും. സിനിമകൾക്കും പ്രീമിയം പ്രോഗ്രാമിംഗിനുമായി ആകർഷകമായ പ്ലാനുകളും അവതരിപ്പിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP