Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടർച്ചയായി നാഴിക കല്ലുകൾ സൃഷ്ടിച്ച് റിലയൻസ് ജിയോ; എയർടെല്ലിനെ പിന്തള്ളി ജിയോ ഒന്നാം സ്ഥാനത്ത്; കുറഞ്ഞ നിരക്കും ശരാശരി വേഗവുമുള്ള 4ജി നെറ്റ്‌വർക്കാണ് ജിയോയെ ഒന്നാമതെത്തിച്ചത്

തുടർച്ചയായി നാഴിക കല്ലുകൾ സൃഷ്ടിച്ച് റിലയൻസ് ജിയോ; എയർടെല്ലിനെ പിന്തള്ളി ജിയോ ഒന്നാം സ്ഥാനത്ത്; കുറഞ്ഞ നിരക്കും ശരാശരി വേഗവുമുള്ള 4ജി  നെറ്റ്‌വർക്കാണ് ജിയോയെ ഒന്നാമതെത്തിച്ചത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തുടർച്ചയായ നാഴിക കല്ലുകൾ സൃഷ്ടിക്കുകയാണ് റിലയൻസ് ജിയോ. രാജ്യത്തെ ഒന്നാമത്തെ മൊബൈൽ സേവന ദാതാവ് എന്ന പദവി ഇനി റിലയൻസ് ജിയോയ്ക്ക് സ്വന്തം. എയർടെല്ലിനെ പിന്തള്ളിയാണ് ജിയോ ഈ വിപ്ലവ നേട്ടം കൊയ്തത്. വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ എന്നിവയാണ് മൂന്നു മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ. ഏറ്റവും കുറഞ്ഞ നിരക്കും ശരാശരി വേഗമുള്ള 4 ജി നെറ്റ്‌വർക്കുമാണ് ജിയോയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ജിയോഫോണിൽ പോലും ഇന്റർനെറ്റ് ലഭ്യമാക്കിയാണ് ജിയോയുടെ നേട്ടം. ഏറ്റവും കുറഞ്ഞ വിലയ്ക്ക്.

രാജ്യത്തെ മൊത്തം ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം ട്രായിയുടെ കണക്കുകൾ അനുസരിച്ച് 49.4 കോടിയാണ്. ഇതിൽ ജിയോയുടെ പങ്കാളിത്തം 37.7 ശതമാനമാണ്. 2016 സെപ്റ്റംബറിൽ തുടങ്ങിയ ജിയോയ്ക്ക് ഇപ്പോൾ 20 കോടിയോളം വരിക്കാരുണ്ട്. എയർടെല്ലിലെ ഇന്റർനെറ്റ് വരിക്കാരുടെ പങ്കാളിത്തം 23.5 ശതമാനമാണ്. എയർടെല്ലിന്റെ ഇന്റർനെറ്റ് വരിക്കാർ 11.6 കോടിയാണ്. എന്നാൽ, വോഡഫോണും ഐഡിയയും ഒന്നിക്കുന്നതോടെ പങ്കാളിത്ത ശതമാന പട്ടികയിൽ അവർ കൂടുതൽ മുകളിലേയ്ക്കെത്തും. വോഡഫോണിന്റെ പങ്കാളിത്തം 15.4 ശതമാനവും ഐഡിയയുടേത് 9.5 ശതമാനവുമാണ്. ബി.എസ്.എൻ.എല്ലിന്റെ ഇന്റർനെറ്റ് വരിക്കാർ 31.4 ദശലക്ഷമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP