Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിക്കും ഗുരുവായൂരിനും പിന്നാലെ തിരുവനന്തപുരവും 5 ജി സ്പീഡിലേക്ക്; ജിയോ ട്രൂ 5 ജി സേവനങ്ങൾ നഗരത്തിൽ ലഭ്യമായി തുടങ്ങി; വിമാനത്താവളവും ടെക്‌നോപാർക്കും തമ്പാനൂരുമടക്കം 5 ജി സ്പീഡിൽ

കൊച്ചിക്കും ഗുരുവായൂരിനും പിന്നാലെ തിരുവനന്തപുരവും 5 ജി സ്പീഡിലേക്ക്; ജിയോ ട്രൂ 5 ജി സേവനങ്ങൾ നഗരത്തിൽ ലഭ്യമായി തുടങ്ങി; വിമാനത്താവളവും ടെക്‌നോപാർക്കും തമ്പാനൂരുമടക്കം 5 ജി സ്പീഡിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:രാജ്യത്തെ പ്രധാന നഗരങ്ങൾക്കൊപ്പം അനന്തപുരിയും 5 ജി നെറ്റ് വർക്ക് സ്പീഡിലേക്കെത്തുന്നു.സേവലന ദാതാക്കളായ ജിയോയാണ് നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട 120 പ്രധാന പ്രദേശങ്ങളിലേക്ക് 5 ജി സേവനം എത്തിക്കുന്നത്.കൊച്ചിക്കും ഗുരുവായൂരിനും പിന്നാലെയാണ് ജിയോ ട്രൂ 5ഏ സേവനങ്ങൾ തിരുവനന്തപുരത്തും ലഭ്യമാക്കുന്നത്.ജിയോ 5ജി ഇന്ന് മുതലാണ് തിരുവനന്തപുരത്ത് ലഭ്യമായിത്തുടങ്ങിയത്. തമ്പാനൂർ, വിമാനത്താവളം, ടെക്‌നോപാർക്ക് ഉൾപ്പടെയുള്ള 120 സ്ഥലങ്ങളിലാണ് ജിയോ ട്രൂ 5ജി ലഭ്യമാകുന്നത്.

തിരുവനന്തപുരം കോർപറേഷൻ പരിധിയിലും നെയ്യാറ്റിൻകര നഗരസഭാ പ്രദേശങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് തുടക്കത്തിൽ സേവനം ലഭ്യമാക്കിയിരിക്കുന്നത്.5ജി ഹാൻഡ്‌സെറ്റുള്ള ഉപഭോക്താക്കൾക്ക് അധിക ചിലവുകളൊന്നുമില്ലാതെ 1 ജിബിപിഎസ് പ്ലസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയിൽ 5ജി സേവനം സ്വീകരിക്കാൻ കഴിയും.കേരളത്തിൽ 5ജി നെറ്റ്‌വർക്ക് ഒരുക്കുന്നതിനായി ഇതിനോടകം 6000 കോടിരൂപയാണ് ജിയോ നിക്ഷേപിച്ചിരിക്കുന്നത്.കേരളത്തിലെ ജിയോ ട്രൂ 5ജി ഡിസംബർ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലാണ് ഉദ്ഘാടനം ചെയ്തത്.

4 ജി നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത,സ്റ്റാൻഡലോൺ 5ഏ നെറ്റ്‌വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ.സ്റ്റാൻഡലോൺ 5ഏ ഉപയോഗിച്ച്, കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റി, വലിയ മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5ഏ വോയ്സ്, എഡ്ജ് കമ്പ്യൂട്ടിങ്, നെറ്റ്‌വർക്ക് സ്ലൈസിങ് എന്നിവയുള്ള പുതിയതും ശക്തവുമായ സേവനങ്ങൾ ജിയോയ്ക്ക് നൽകാൻ കഴിയും.

5 ജി സാധ്യമാക്കുന്ന അതിവേഗ ഡാറ്റാ കൈമാറ്റം ജനജീവിതത്തെ മാറ്റിമറിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. സെക്കൻഡിൽ ഒരു ജി.ബി വരെ വേഗം നൽകുന്ന ഡേറ്റയാണ് ജിയോ 5ജി ഒരുക്കുന്നത്. 4ജിയേക്കാൾ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയിൽ പ്രതീക്ഷിക്കുന്നത്.

5ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ അവരുടെ സിം കാർഡുകൾ മാറ്റേണ്ടതില്ല എന്നതും ജിയോ നൽകുന്ന പ്രത്യേകതയാണ്.5ജി ഹാൻഡ്‌സെറ്റുള്ള ഉപഭോക്താക്കൾക്ക് ജിയോ അയയ്ക്കുന്ന വെൽക്കം മെസേജിലൂടെ അതിവേഗ ഡാറ്റ ആസ്വദിക്കാൻ കഴിയും.ഇതിനായി 239 രൂപയിൽ കൂടുതലുള്ള പ്രീപെയ്ഡ്,എല്ലാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും 5ജി സേവനം ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP