Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അതി സമ്പന്നരിൽ ബിൽഗേറ്റ്‌സിനു തൊട്ടു പിന്നിലെത്തി ജെഫ് ബെസോസ്; ആമസോൺ ഉടമ മറികടന്നത് വാരൻ ബഫറ്റിനെയും അമാൻസിയ ഒർട്ടേഗയെയും; ബഫറ്റിന്റെ ആസ്തി 7,560 കോടി ഡോളർ; മുകേഷ് അംബാനിയും മിത്തലും പട്ടികയിൽ

അതി സമ്പന്നരിൽ ബിൽഗേറ്റ്‌സിനു തൊട്ടു പിന്നിലെത്തി ജെഫ് ബെസോസ്; ആമസോൺ ഉടമ മറികടന്നത് വാരൻ ബഫറ്റിനെയും അമാൻസിയ ഒർട്ടേഗയെയും; ബഫറ്റിന്റെ ആസ്തി 7,560 കോടി ഡോളർ; മുകേഷ് അംബാനിയും മിത്തലും പട്ടികയിൽ

ന്യൂയോർക്ക്: അമാൻസിയോ ഒർട്ടേഗയെയും വാരൻ ബഫറ്റിനെയും കടത്തിവെട്ടി ആമസോൺ ഉടമസ്ഥൻ ജെഫ് ബെസോസ് ലോകത്തിലെ രണ്ടാമത്തെ ധനാഡ്യനായി. ജെഫ് ബെസോസിന്റെ ആമസോണിന്റെ ആകെ സമ്പാദ്യം 7,560 കോടി ഡോളർ ആണ്. വാരൻ ബഫറ്റിന്റെ ബെർക്ക്ഷെയർ ഹാത്ത്എവേ കമ്പനിയേക്കാൾ 7000 ലക്ഷം ഡോളർ അധികം. യൂറോപ്പിലെ ഏറ്റവും വലിയ ധനാഢ്യനായ ഒർട്ടേഗയെക്കാൾ 130 കോടി ഡോളർ അധികവും.

അന്താരാഷ്ട്ര ബിസിനസ് മാധ്യമമായ ബ്ലൂംബെർഗിന്റെ പട്ടികയിലാണ് ജെഫ് ബെസോസ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മൈക്രോസോഫ്ട് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഒന്നാം സ്ഥാനം നിലർത്തി. വൻ വളർച്ച രേഖപ്പെടുത്തിയവരിൽ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗുമുണ്ട്.

ദുബായിലെ പ്രമുഖ ഓൺലൈൻ വെബ്‌സൈറ്റായ സൂക്കിനെ സ്വന്തമാക്കുന്നതായി ജെഫ് ബസോസ് അറിയിച്ചതിനു പിറ്റേന്നാണ് അദ്ദേഹം ലോകത്തിലെ രണ്ടാമത്തെ സമ്പന്നനാണെന്ന വാർത്ത ബ്ലൂംബോർഗ് പുറത്തുവിട്ടത്. യുഎസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം സാമ്പത്തിക വളർച്ചയുണ്ടാവരിൽ പ്രമുഖനാണ് ജെഫ് ബെസോസ്.

റിലയൻസ് മേധാവി മുകേഷ് അംബാനി പട്ടികയിൽ 26ാം സ്ഥാനത്തുണ്ട്. 2,740 കോടി ഡോളറാണ് മുകേഷിന്റെ ആസ്തി. ഇന്ത്യൻ വംശജനും ആഴ്‌സലർ മിത്തൽ ഉരുക്കു കമ്പനിയുടെ ഉടമയുമായ ലക്ഷ്മി മിത്തൽ 1,590 കോടി ഡോളറുമായി 58ാം സ്ഥാനത്താണ്. സൺ ഫാർമ ഉടമസ്ഥൻ ദിലീപ് സാംഗ്‌വി 1,470 കോടി ഡോളറുമായി 65ാം സ്ഥാനത്തും ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകളായ ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ഉടമസ്ഥൻ പല്ലോൻജി മിസ്ട്രി 14.6 ബില്യൻ ഡോളറുമായി 65ാം സ്ഥാനത്തും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP