Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

സാധാരണക്കാർക്കായി രണ്ടു മോഡൽ ഐഫോണുകൾ കൂടി പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ; 399 ഡോളർ വിലയിൽ രണ്ട് തകർപ്പൻ മോഡലുകൾ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ; കാശില്ലാത്തതുകൊണ്ട് ഐഫോൺ വാങ്ങാത്തവർക്ക് സന്തോഷവാർത്തയിങ്ങനെ

സാധാരണക്കാർക്കായി രണ്ടു മോഡൽ ഐഫോണുകൾ കൂടി പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ; 399 ഡോളർ വിലയിൽ രണ്ട് തകർപ്പൻ മോഡലുകൾ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ; കാശില്ലാത്തതുകൊണ്ട് ഐഫോൺ വാങ്ങാത്തവർക്ക് സന്തോഷവാർത്തയിങ്ങനെ

സ്വന്തം ലേഖകൻ

സാധാരണക്കാർക്കായി രണ്ടു മോഡൽ ഐഫോണുകൾ കൂടി പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ; 399 ഡോളർ വിലയിൽ രണ്ട് തകർപ്പൻ മോഡലുകൾ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ; കാശില്ലാത്തതുകൊണ്ട് ഐഫോൺ വാങ്ങാത്തവർക്ക് സന്തോഷവാർത്തയിങ്ങനെ

സാധാരണക്കാർക്ക് കൈയെത്തിപ്പിടിക്കാൻ കഴിയാത്ത മോഡലുകൾ. ആപ്പിൾ ഐഫോണിനെക്കുറിച്ചുള്ള പരാതിയിതായിരുന്നു. ഉയർന്ന വിലയുള്ള ഫോണുകൾ ഇറക്കുന്നതിനോടായിരുന്നു ആപ്പിളിനും താത്പര്യം. വേറൊരു തലത്തിലുള്ള ഉപഭോകക്താക്കളെ ആകർഷിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗം കൂടിയായിരുന്നു അത്.

എന്നാൽ, ആപ്പിളും പിടിവാശി ഉപേക്ഷിക്കകുയാണന്നാണ് സൂചന. സാധാരണക്കാർക്കുകൂടി സ്വന്തമാക്കാൻ കഴിയുന്ന വില്ക്കുറവുള്ള രണ്ട് പുതിയ മോഡലുകളാണ് ആപ്പിൾ വിഭാവനം ചെയ്യുന്നത്. ഐഫോൺ 11-ന് സമാനമായ മോഡലാണ് രംഗത്തുവരുകയെന്ന് ഡിജിടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോൺ എസ്.ഇ. എന്ന ശ്രേണിയിലാണ് രണ്ട് ബജറ്റ് ഫോണുകൾ ആപ്പിൾ പുറത്തിറക്കുക.

ആപ്പിളിന്റെ വിലകൂടിയ ഒഎൽഇഡി ഡിസ്‌പ്ലേയ്ക്ക് പകരം എൽസിഡി ഡിസ്‌പ്ലേയാണ് എസ്.ഇ. ഫോണുകളിൽ ഉണ്ടാവുക. ഐഫോൺ എസ്.ഇ. 2 മോഡലിലും ഇതാണുപയോഗിച്ചിരുന്നത്. ഈ വ്യത്യാസമാണ് വിലക്കുറവിനും കാരണമാകുന്നത്. എന്നാൽ, യഥാർഥ മോഡലിൽനിന്ന് വിലകുറഞ്ഞ ഫോണിനുള്ള വ്യത്യാസങ്ങളെന്തൊക്കെയാണെന്ന് ഡിജിടൈംസ് വ്യക്തമാക്കിയിട്ടില്ല.

എന്നാൽ, ആപ്പിൾഇൻസൈഡർ റിപ്പോർട്ടനുസരിച്ച് സ്‌ക്രീൻ വലിപ്പമുൾപ്പെടെ പല കാര്യങ്ങളിലും ഐഫോൺ 11-ൽനിന്ന് ഈ ഫോണുകൾക്ക് വ്യത്യാസമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രണ്ട് ഐഫോൺ എസ്.ഇ.2 മോഡലുകൾക്കുള്ള പാക്കിങ് കവറുകൾക്ക് തായ്‌വാനിലെ ഒരു കമ്പനിക്ക് ലഭിച്ച ഓർഡറിനെ അടിസ്ഥാനമാക്കിയാണ് ഡിജിടൈംസിന്റെ റിപ്പോർട്ട്. പാക്കിങ് കവറിന്റെ വലുപ്പവും മറ്റും കണക്കാക്കിയാൽ, ഒരു മോഡൽ 6.1 ഇഞ്ച് വലുപ്പത്തിലും മറ്റൊന്ന് 5.5. ഇഞ്ചുവലുപ്പത്തിലുമുള്ള സ്‌ക്രീനോടുകൂടിയാകും ഇറങ്ങുന്നതെന്നാണ് കണക്കാക്കുന്നത്.

2020 മാർച്ചോടെ പുതിയ മോഡലുകൾ വിപണിയിലെത്തുമെന്നാണ് സ്മാർട്ട്‌ഫോൺ അനലിസ്റ്റായ മിങ് ചി കുവോ പറയുന്നു. ഐഫോൺ റിലീസ് സംബന്ധിച്ച് മുമ്പ് മിങ് നടത്തിയിട്ടുള്ള വിലയിരുത്തലുകളും കൃത്യമായിരുന്നു. 300 ഡോളറിൽ കുറവായിരിക്കും എസ്.ഇ. മോഡലുകളുടെ വിലയെന്നും അദ്ദേഹം വിലയിരുത്തുന്നു. 64 ജിബി, 128 ജിബി എന്നീ രണ്ടുമോഡലുകളിലായിരിക്കും ഇവ പുറത്തിറങ്ങുകയെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP