Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോൺ വിൽപന വഴി ചൈന ഇന്ത്യയിൽ നിന്നും 'തൂത്തുവാരിയത്' 50,000 കോടി രൂപ ! ഇന്ത്യൻ വിപണിയിൽ പ്രിയമേറിയത് ഷവോമി മുതൽ ഇൻഫിനിക്‌സ് വരെയുള്ള ചൈനീസ് സ്മാർട്ട് ഫോണുകൾക്ക്; ചൈന പിന്നിലാക്കിയതു കൊറിയയേയും ജപ്പാനേയും; 2018ൽ ഇന്ത്യയിൽ നിന്നും ഷവോമി മാത്രം നേടിയത് 22,947 കോടി രൂപ !

ഫോൺ വിൽപന വഴി ചൈന ഇന്ത്യയിൽ നിന്നും 'തൂത്തുവാരിയത്' 50,000 കോടി രൂപ ! ഇന്ത്യൻ വിപണിയിൽ പ്രിയമേറിയത് ഷവോമി മുതൽ ഇൻഫിനിക്‌സ് വരെയുള്ള ചൈനീസ് സ്മാർട്ട് ഫോണുകൾക്ക്; ചൈന പിന്നിലാക്കിയതു കൊറിയയേയും ജപ്പാനേയും; 2018ൽ ഇന്ത്യയിൽ നിന്നും ഷവോമി മാത്രം നേടിയത് 22,947 കോടി രൂപ !

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സ്മാർട്ട് ഫോൺ ആരാധകർ ഇന്ത്യയിലാണോ എന്ന് സംശയമുണർത്തും വിധമുള്ള കണക്കുകളാണ് ഇന്ത്യൻ ഫോൺ വിപണിയിൽ നിന്നും പുറത്ത് വരുന്നത്. ഈ സാമ്പത്തിക വർഷത്തിൽ ചൈനീസ് സ്മാർട്ട് ഫോൺ വിപണിയിൽ 50,000 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും ലഭിച്ചത്. ഇത് 2017-18 സാമ്പത്തിക വർഷത്തെ കണക്ക് വച്ച് നോക്കുമ്പോൾ ഇരട്ടിയാണ്.

ഇന്ത്യയിൽ വിൽക്കുന്ന സ്മാർട്ട് ഫോണുകളുടെ പകുതിയും കയ്യടക്കിയിരിക്കുന്നത് ചൈനീസ് മോഡലുകളാണ്. ഇന്ത്യക്കാർ ഏറ്റവുമധികം ചെലവിട്ടത് ഒപ്പോ, വിവോ, ഷവോമി, ഹോണർ, ലെനോവോ, മോട്ടോറോള, ഇൻഫിനിക്‌സ്, വൺ പ്ലസ് എന്നീ ഫോണുകൾക്കാണ്.

ജപ്പാനെയും കൊറിയയേയും പിന്നിലാക്കിയാണ് ചൈനീസ് കമ്പനികളുടെ ഹൈ എൻഡ് ഫോണുകൾ വിപണി കീഴടക്കിയിരിക്കുന്നത്. ഷവോമി ഇന്ത്യയുടെ 2018ലെ മൊത്തം വരുമാനം 22,947.3 കോടി രൂപയാണ്. ഒപ്പോ(11,994.3 കോടി), വിവോ (11,179.3 കോടി രൂപ) എന്നിങ്ങനെയാണ് ചൈനീസ് കമ്പനികളുടെ വരുമാനം.

വൻസാധ്യത മുന്നിൽ കണ്ട് ഷവോമി ഇന്ത്യ രാജ്യത്ത് ഏപ്രിലിൽ 15,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പോയാണെങ്കിൽ യുപിയിൽ രണ്ട് നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിവോയുടെ പ്ലാന്റിൽ 5000 പേർക്ക് ജോലി നൽകുമെന്നാണ് പ്രഖ്യാപനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP