Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ഹൊ.. എങ്കിലും എന്റെ പൊന്നേ..! സ്വർണ്ണവില കുതിക്കുന്നത് പുതിയ റെക്കോർഡിട്ട് 40,000ത്തിലേക്ക്; ഇന്ന് മാത്രം കൂടിയത് 320 രൂപ; തുടർച്ചയായ എട്ടാം ദിവസവും വില വർദ്ധനവ്; സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം ഇപ്പോൾ വേണ്ടി വരിക 44,000 രൂപയിലേറെ രൂപ; സ്വർണവില വർദ്ധിക്കാൻ കാരണം അന്താരാഷ്ട്ര സാഹചര്യങ്ങളും ഡോളർ കൂടുതൽ ദുർബ്ബലമാകുന്നതും

ഹൊ.. എങ്കിലും എന്റെ പൊന്നേ..! സ്വർണ്ണവില കുതിക്കുന്നത് പുതിയ റെക്കോർഡിട്ട് 40,000ത്തിലേക്ക്; ഇന്ന് മാത്രം കൂടിയത് 320 രൂപ; തുടർച്ചയായ എട്ടാം ദിവസവും വില വർദ്ധനവ്; സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം ഇപ്പോൾ വേണ്ടി വരിക 44,000 രൂപയിലേറെ രൂപ; സ്വർണവില വർദ്ധിക്കാൻ കാരണം അന്താരാഷ്ട്ര സാഹചര്യങ്ങളും ഡോളർ കൂടുതൽ ദുർബ്ബലമാകുന്നതും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വർണം പൊട്ടാൽ പൊള്ളുന്ന പൊന്നായി മാറുന്നു. ദിവസം ചെല്ലും തോറും സ്വർണ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. തുടർച്ചയായി എട്ടു ദിവസം വില വർധിച്ചു നാൽപ്പതിനായിരം രൂപയിലേക്കാണ് വില കുതിക്കുന്നത്. പുതിയ റെക്കോഡിട്ടാണ് വില വർദ്ധിക്കുന്നത്. വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി. 280 രൂപകൂടി വർധിച്ചാൽ പവന്റെ വില 40,000 രൂപയിലെത്തും. ഈ നിരക്കിൽ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നൽകേണ്ടി വരും.

അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,962.13 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയാണ് വിലവർധനവിന് പിന്നിൽ. ഇപ്പോഴത്തെ നിലയിൽ ഈ ആഴ്‌ച്ച തന്നെ സ്വർണ്ണവില നാൽപ്പതിനായിരം പിന്നിടുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2520 രൂപയാണ് ഉയർന്നത്. രാജ്യാന്തര വിപണിയിലുണ്ടാകുന്ന വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ ആഗോള വിപണിയിൽ മുരടിപ്പ് പ്രകടമാണ്. രോഗപ്രതിരോധത്തിൽ മുന്നോട്ടുപോയ രാജ്യങ്ങൾപോലും പോലും പ്രതീക്ഷിച്ച വേഗത്തിൽ തിരിച്ചുവരവു നടത്തുന്നില്ല. അമേരിക്കയിൽ കോവിഡ് തീവ്രമാകുന്ന സാഹചര്യവുമുണ്ട്. പ്രതിസന്ധി ഉടൻ അവസാനിക്കില്ലെന്നും ഓഹരി വിപണികളിൽ വലിയ തിരിച്ചുവരവ് പെട്ടെന്നുണ്ടാകില്ലെന്നുമുള്ള വിശ്വാസം വൻകിട നിക്ഷേപകരെ സ്വർണത്തിൽ മാത്രം നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയാണ്. ആവശ്യക്കാർ കൂടിയതോടെ സ്വർണത്തിന്റെ ഡിമാൻഡ് ദിവസവും ഉയരുകയാണ്.

രാജ്യാന്തര വിപണിയിൽ വില ഇന്നലെ റെക്കോർഡ് മറികടന്നിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വിലകൂടിയ ലോഹങ്ങളുടെയെല്ലാം ഡിമാൻഡ് ഉയരുകയാണ്. വെള്ളിവിലയിൽ ഒരാഴ്ച കൊണ്ടുണ്ടായത് 15 ശതമാനം വർധനയാണ്. ഡോളർ ഉൾപ്പെടെയുള്ള കറൻസികൾ കൂടുതൽ ദുർബലമാകുന്നതും നിക്ഷേപകരെ സ്വർണത്തിലേക്ക് അടുപ്പിക്കുന്നുണ്ട്. പണപ്പെരുപ്പവും പണലഭ്യതയും വിവിധ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് കുറച്ചതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. പലിശനിരക്ക് കുറച്ചത് പണലഭ്യതയും അതുവഴി പണപ്പെരുപ്പവും ഉയരാൻ കാരണമായിട്ടുണ്ട്.

അമേരിക്ക-ചൈന, ഇന്ത്യ-ചൈന സംഘർഷങ്ങളും സ്വർണവിലയെ ബാധിക്കുന്നു. ഏറ്റവും വലിയ സ്വർണ ഉപയോഗക്കാരായ ചൈനയുമായുള്ള പ്രശ്‌നങ്ങൾ സ്വർണവിലയിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. അതേസമയം, ചൈനയുടെ സ്വർണ ഉപയോഗത്തിൽ വർഷത്തിന്റെ ആദ്യപകുതിയിൽ 38 ശതമാനം കുറവുണ്ടായതായി റിപ്പോർട്ടുകളും പുറത്തുവന്നു. കോവിഡ് പ്രതിസന്ധിയും വിലക്കയറ്റവും സാമ്പത്തിക മുരടിപ്പുമാണ് ഇതിന്റെ കാരണമെന്ന് ചൈന ഗോൾഡ് അസോസിയേഷൻ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP